Image

ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.യായി നിയമിച്ചു

Published on 18 November, 2011
ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.യായി നിയമിച്ചു
തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ഐ.ജി. ടോമിന്‍ തച്ചങ്കരിയെ മാര്‍ക്കറ്റ്‌ഫെഡ് എം.ഡി.യായി നിയമിച്ചു. വിദേശ സന്ദര്‍ശനം ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഈ നിയമനം.

എന്‍.ഐ.എ.യുടെ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് തച്ചങ്കരി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെത്തി സര്‍വീസില്‍ പുന:പ്രവേശിച്ചെങ്കിലും സര്‍ക്കാര്‍ ചുമതലയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍, ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. ഇതിനുശേഷമാണ് സര്‍ക്കാര്‍ തച്ചങ്കരിയെ സുപ്രധാനമായ ഒരു തസ്തികയില്‍ നിയമിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക