Image

ഇന്ധനവില നിര്‍ണയം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

Published on 18 November, 2011
ഇന്ധനവില നിര്‍ണയം: ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് ഇടയ്ക്കിടെയുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനയായ എ.ഐ.വൈ.എഫ്. സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിക്കൊണ്ട് ഹര്‍ജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക