Image

ഇടുക്കിയില്‍ രണ്ടു തവണ ഭൂചലനം

Published on 18 November, 2011
ഇടുക്കിയില്‍ രണ്ടു തവണ ഭൂചലനം
തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വെളുപ്പിന് രണ്ടു തവണ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 3.4 ഉം തീവ്രത അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, പശുപ്പാറ, തോപ്രാംകുടി, കുളമാവ്, മൂലമറ്റം എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.45ന് അനുഭവപ്പെട്ട രണ്ടാമത്തെ ചലനമാണ് 3.4 തീവ്രത രേഖപ്പെടുത്തിയത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക