Image

ഫോര്‍ട്ട്‌ബെന്‍ഡ് സ്‌കൂള്‍ ബോര്‍ഡ് അംഗമായി കെ.പി. ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു

emalayalee exclusive Published on 12 May, 2014
ഫോര്‍ട്ട്‌ബെന്‍ഡ് സ്‌കൂള്‍ ബോര്‍ഡ് അംഗമായി കെ.പി. ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു
ഹൂസ്റ്റണ്‍: സിറ്റിംഗ് മെംബര്‍ ഡോ. പാറ്റ്‌സി ടെയ്‌ലറെയും മറ്റൊരാളെയും പരാജയപ്പെടുത്തി ഫോര്‍ട്ട്‌ബെന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായി കെ.പി. ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. മലയാളികള്‍ ഏറെയുള്ള ഷുഗര്‍ലാന്‍ഡ്, മിസൂറി സിറ്റി തുടങ്ങിയവയിലെ സ്‌കൂളുകളടക്കം 71,000 വിദ്യാര്‍ഥികള്‍ ബോര്‍ഡിനു കീഴില്‍ വരും.
ഏഴംഗ ബോര്‍ഡിലെ മുന്നു സ്ഥാനങ്ങളിലേക്കാണു മത്സരം നടന്നത്. പൊസിഷന്‍ ഒന്നില്‍ ഇന്ത്യാക്കാരനായ രമേഷ് ചെറിവിരാല പരാജയപ്പെട്ടു. രണ്ടു വര്‍ഷം മുന്‍പ് കോണ്‍ഗ്രസിലേക്കുള്ള പ്രൈമറിയില്‍ 105 വൊട്ടിനു പരാജയപ്പെട്ട ജോര്‍ജിനു ഇതു മധുരം പകര്‍ന്ന വിജയമായി. നേരത്തെ ഇന്ത്യാക്കാരിയായ സോനാല്‍ ഭുച്ചര്‍ രണ്ടു തവണ ബോര്‍ഡ് അംഗമായതൊഴിച്ചാല്‍ ഇന്ത്യാക്കാര്‍ ഈ രംഗത്തു വരികയുണ്ടായില്ല.
മൊത്തം 450 മില്യന്‍ ബജറ്റും 9000 ജീവനക്കാരുമുള്ള ഡിസ്ട്രിക്ടിന്റെ നിയന്ത്രണമാണു ബോര്‍ഡിനെങ്കിലും ബോര്‍ഡ് അംഗങ്ങള്‍ക്ക് പ്രതിഫലമൊന്നുമില്ല. മുന്നു വര്‍ഷമാണു കാലാവധി. രണ്ടര ലക്ഷം വോട്ടര്‍മാരുണ്ടെങ്കിലും 12,000 പേരാണു വോട്ടു ചെയ്തത്. കഴിഞ്ഞ തവണത്തേതിന്റെ ഇരട്ടി.
അധ്യാപകരുടെ ആത്മവിശ്വാസവും കര്‍മ്മ ശേഷിയും വര്‍ദ്ധിപ്പിക്കുക എന്നതിനാണു താന്‍ പ്രധാന്യം നല്‍കുന്നതെന്നു ജോര്‍ജ് പറഞ്ഞു. ഇപ്പോഴതിന്റെ കുറവ് കാണുന്നു. അതു വിദ്യാര്‍ഥികളെ ദോഷമായി ബാധിക്കുന്നു. അധ്യാപരുടെ പ്രശ്‌നങ്ങള്‍ കേള്‍ ക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനു താന്‍ പ്രതിഞ്ജാബദ്ധനാണു. അവര്‍ക്കു നല്ല പിന്തുണ നല്‍കി ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ പ്രാപ്തരാക്കണം.
എല്ല വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പഠന സാമഗ്രികള്‍ ലഭ്യമാക്കുക എന്നതാണു മറ്റൊരു ലക്ഷ്യം. അതു പൊലെ തന്നെ ഭാവി ജീവിതത്തിലേക്കു വിദ്യാര്‍ഥികളെ പരിശീലിപ്പികുകയെന്ന വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ചുമതല നിര്‍വഹിക്കപെടേണ്ടതിനായുള്ള പ്രവര്‍ത്തനങ്ങളും സജീവമാക്കും.
കോണ്‍ഗ്രസിലേക്കു മത്സരിച്ചതിനാല്‍ തന്നെ നിരവധി പേര്‍ ഓര്‍ത്തിരുന്നുവെന്നു ജോര്‍ജ് പറഞ്ഞു. ഒട്ടെറെ മലയാളികളും തുണച്ചു. ആഫ്രിക്കന്‍ അമേരിക്കരും പിന്തുണച്ചു.എന്നാല്‍ 100-ല്‍ 10 ഇന്ത്യാക്കാര്‍ മാത്രമണു വോട്ടു ചെയ്യാനെത്തിയത്.
ജോര്‍ജിന്റെ ഭാര്യ ഷീബ സ്‌കുള്‍ സിസ്റ്റത്തില്‍ അധ്യാപികയാണു. മൂന്നു മക്കള്‍ പഠിക്കുന്നതും ഫോര്‍ട്ട് ബെന്‍ഡ് സ്‌കൂളുകളില്‍ തന്നെ.
ഫെനാന്‍ഷ്യല്‍ രംഗത്തു ചെറുകിട സ്ഥാപനം നടത്തുന്ന ജോര്‍ജ് ഏതാനും വര്‍ഷമായി മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നു.
ജീവിത വിജയം എന്നാല്‍ സ്വന്തം നേട്ടങ്ങളല്ലെന്നും മറിച്ച് മറ്റുള്ളവര്‍ക്കു ചെയ്യുന്ന സേവനമാണെന്നും ജോര്‍ജ് ഉറച്ച് വിശ്വസിക്കുന്നു.
പൊസിഷന്‍ അഞ്ചില്‍ ജോര്‍ജിനു 36.6 ശതമാനം വോട്ടു കിട്ടി.ഇതു കൂൂട്ടയ്മയുടെ വിജയമാണെന്നു പറഞ്ഞ ജോര്‍ജ് വിജയം തന്നോടൊപ്പം പ്രവര്‍ത്തിച്ച എല്ലവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്നു പറഞ്ഞു. ജോര്‍ജിനു
4,187 വോട്ട്. എതിരാളികള്‍ക്ക് 4,036, 3,203 വോട്ടു വീതം കിട്ടി.
ഫോര്‍ട്ട്‌ബെന്‍ഡ് സ്‌കൂള്‍ ബോര്‍ഡ് അംഗമായി കെ.പി. ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക