Image

ഇന്ത്യ-അമേരിക്ക ആണവ കരാര്‍; കമ്പനികളുടെ ആശങ്കപരിഹരിക്കുമെന്ന്‌ മന്‍മോഹന്‍സിംഗ്‌

Published on 18 November, 2011
ഇന്ത്യ-അമേരിക്ക ആണവ കരാര്‍; കമ്പനികളുടെ ആശങ്കപരിഹരിക്കുമെന്ന്‌ മന്‍മോഹന്‍സിംഗ്‌
ബാലി: ഇന്ത്യ-അമേരിക്ക ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചു മാത്രമേ യു.എസുമായുള്ള ആണവക്കരാര്‍ നടപ്പാക്കുകയുള്ളൂവെന്നും കരാറിലെ തര്‍ക്ക വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും കരാറുമായി ബന്ധപ്പെട്ട്‌ അമേരിക്കന്‍ കമ്പനികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുമെന്നും പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്‌ ചൂണ്ടിക്കാട്ടി. നാലുദിവസം നീളുന്ന ആസിയാന്‍ ഇന്ത്യ, പൂര്‍വേഷ്യന്‍ ഉച്ചക്കോടിക്കായി ഇന്തോനേഷ്യയിലെ ബാലിയിലെത്തിയ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഹഗ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുമായി കൂടിക്കാഴ്‌ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവസഹകരണം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്ന കാര്യം കൂടിക്കാഴ്‌ചയില്‍ വിശദമായി ചര്‍ച്ച ചെയ്‌തു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മറ്റാരെയും അസ്വസ്ഥതപ്പെടുത്തേണ്ട കാര്യമില്ലെന്നും നവംബറില്‍ ഒബാമ ഇന്ത്യാ സന്ദര്‍ശിച്ചതിനുശേഷം ആണവ സഹകരണം ഉള്‍പ്പടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായും പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ്‌ പ്രധാനമന്ത്രി വെന്‍ ജിയാബോയുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക