കോല്‍ക്കത്ത: തൊഴില്‍ പീഡനത്തെ തുടര്‍ന്ന് സമരം പ്രഖ്യാപിച്ച 80 മലയാളി നഴ്‌സുമാരെ
കൊല്‍ക്കത്തയിലെ ഡിസണ്‍ ഹോസ്‌പിറ്റലില്‍ നിന്ന് പിരിച്ചുവിട്ടു. ഇന്നുതന്നെ
ഹോസ്റ്റല്‍ ഒഴിയണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സമരം
നടത്തിയതിന്റെ പേരില്‍ ആശുപത്രി അധികൃതര്‍ തങ്ങളെ പീഡിപ്പിക്കുയാണെന്ന് ഇവിടെ
നഴ്‌സുമാര്‍ പരാതിപ്പെട്ടു. ചില മെയില്‍ നേഴ്‌സുമാരെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍
തടഞ്ഞുവെച്ചതായും അവര്‍ അറിയിച്ചു.
തൊഴില്‍ പീഡനവും, സേവന വ്യവസ്ഥകള്‍
പാലിക്കാത്തതിലും പ്രതിക്ഷേധിച്ച് കഴിഞ്ഞ ദിവസം 90 നഴ്‌സുമാര്‍ രാജിക്കത്ത്
നല്‍കിയിരുന്നു. എന്നാല്‍ രാജി മാനേജ്‌മെന്റ് സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന്
നടത്തിയ ചര്‍ച്ചകളില്‍ ലീവിന്റെ കാര്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും
അടിസ്‌ഥാന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം മനേജ്‌മെന്റ് അംഗീകരിച്ചില്ലെന്ന്
നഴ്‌സുമാര്‍ ആരോപിച്ചു. എന്നാല്‍ ഇന്ന് രാജിവെച്ച 90 നഴ്‌സുമാരുടെ രാജി
സ്വീകരിക്കുകയും, സമരം ചെയ്‌ത 80 നഴ്‌സുമാരെ പിരിച്ചുവിടുകയും ചെയ്യുകയായിരുന്നു.