Image

പാനലിനെതിരെ കരുത്തുറ്റ ശബ്ദവുമായി വിന്‍സണ്‍ പാലത്തിങ്കല്‍, ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി

Published on 13 May, 2014
പാനലിനെതിരെ കരുത്തുറ്റ ശബ്ദവുമായി വിന്‍സണ്‍ പാലത്തിങ്കല്‍, ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി
പിളര്‍പ്പിനുശേഷം ഫോമയും ഫൊക്കാനയും നല്ല കണ്‍വെന്‍ഷനുകള്‍ നടത്തിയെങ്കിലും നല്ലൊരു തെരഞ്ഞെടുപ്പ്‌ കൂടാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ അവസരം കിട്ടിയില്ല. തെരഞ്ഞെടുപ്പും തമ്മില്‍തല്ലും നല്ലപോലെ പൊലിപ്പിച്ചു കാട്ടിയത്‌ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക്‌ നല്ല കോളായി. അതൊരു കാലം! ഇപ്പോഴിതാ, മനോരമയും മറ്റും അമേരിക്കയിലെ മാധ്യമ രംഗം റാഞ്ചാന്‍ റാകിപ്പറക്കുന്നു. അപ്പോള്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിന്‌ ഫോമയില്‍ കളമൊരുങ്ങുന്നത്‌ അമേരിക്കയിലെ പത്രക്കാര്‍ക്ക്‌ നല്ലകാലം കൊണ്ടുവരുമോ?

അതിനൊരു സാധ്യതയുമില്ലെന്നാണ്‌ സ്ഥാനാര്‍ത്ഥികളോട്‌ സംസാരിച്ചപ്പോള്‍ മനസിലാകുന്നത്‌. പാനലിനും കടുത്ത മത്സരത്തിനും ചെളിവാരിയെറിയലിനുമൊന്നും ആര്‍ക്കും താത്‌പര്യമില്ല. അതു സംഘടനക്ക്‌ ദോഷമാകുമെന്ന തിരിച്ചറിവ്‌ എല്ലാവര്‍ക്കുമുണ്ട്‌. നല്ലതുതന്നെ.

മത്സരരംഗത്തെ മറ്റൊരു പ്രത്യേകത വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്‌ പ്രസിഡന്റ്‌ സ്ഥാനം വഹിക്കാന്‍ തന്നെ യോഗ്യതയുള്ളവരാണ്‌. വിന്‍സണ്‍ പാലത്തിങ്കല്‍ (വാഷിംഗ്‌ടണ്‍ ഡി.സി), വിന്‍സെന്റ്‌ ബോസ്‌ മാത്യു (കാലിഫോര്‍ണിയ), കുര്യന്‍ വര്‍ഗീസ്‌ (കണക്ടിക്കട്ട്‌), ഫിലിപ്പ്‌ മഠത്തില്‍ (ന്യൂയോര്‍ക്ക്‌) എന്നിവരാണ്‌ മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

സംഘടനകളിലെ ധിഷണശാലികളിലൊരാളായ വിന്‍സണ്‍ പാലത്തിങ്കല്‍ ഇക്കാര്യങ്ങളില്‍ വ്യക്തമായ ധാരണകള്‍ പുലര്‍ത്തുന്നു. തനിക്ക്‌ പാനലില്ലെന്നും പാനല്‍ സമ്പ്രദായം സംഘടകള്‍ക്ക്‌ ദോഷമാണെന്നുമാണ്‌ വിന്‍സണ്‍ പ്രതികരിച്ചത്‌.

പാനല്‍ ഭിന്നതയ്‌ക്ക്‌ വഴിയൊരുക്കുമെന്നതില്‍ വിന്‍സണ്‌ സന്ദേഹമില്ല. നേതാക്കള്‍ ഒരേ സ്ഥലത്തുനിന്ന്‌ വേണമെന്നു പറയുന്നതിന്‌ ഇന്നത്തെ കാലത്ത്‌ ഒരു യുക്തിയുമില്ല. സമയം, ദൂരം എന്നതൊക്കെ ഇന്ന്‌ വലിയ അകലങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഇന്റര്‍നെറ്റും ഫോണുമൊക്കെ ഉണ്ടല്ലൊ. മറ്റൊരു ദോഷം, ഒരു സ്ഥാനത്തോട്‌ ചേര്‍ന്ന്‌ മറ്റൊരു സ്ഥാനം വരുമ്പോള്‍ കൂടുതല്‍ യോഗ്യരായവര്‍ക്ക്‌ രംഗത്തുവരാന്‍ പറ്റാതെ പോകുന്നു. അര്‍ഹതയുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവസരം നിഷേധിക്കപ്പെടും.
പാനല്‍ പ്രഖ്യാപിക്കുമ്പോള്‍ ഏറെ ഭിന്നതയും രൂപപ്പെടും. ഫൊക്കാനയുടെ പിളര്‍പ്പില്‍ നിന്ന്‌ ഒരു പാഠം പഠിച്ചതാണ്‌. അതിനാല്‍ പാനലുമായി വരുന്നവരെ നിരുത്സാഹപ്പെടുത്തണം.
സംഘടനയില്‍ എല്ലാവരും ഒരേ ലക്ഷ്യമുള്ളവരാണ്‌. ഇലക്ഷനാകട്ടെ ഏറ്റവും മികച്ചവരെ കണ്ടെത്താനുള്ള വഴിയും. പാനലാകുമ്പോള്‍ ഉണ്ടാകുന്ന ഭിന്നത ഏറെക്കാലം നിലനില്‍ക്കും.

തന്റെ പ്രചാരണം ഉഷാറായി നടക്കുന്നുവെന്ന്‌ വിന്‍സണ്‍ പറഞ്ഞു. സംഘടനയുടെ തുടക്ക കാലത്തുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അതിനാല്‍ നല്ല പിന്തുണ ലഭിക്കുന്നു. വിജയസാധ്യത കാണുന്നു. എങ്കിലും നന്നായി പരിശ്രമിക്കുകയും ചെയ്യുന്നു. സംഘടനയെ ഒരുപടികൂടി ഉയര്‍ത്താന്‍ സമയവും ഊര്‍ജ്ജവും ചെലവഴിക്കാന്‍ തയാറുള്ളവരെയാണ്‌ സംഘടന തേടുന്നത്‌. സംഘടന ശക്തിപ്പെടുത്താന്‍ തന്നാലാവുന്നതെല്ലാം ചെയ്യും. എല്ലാ സ്ഥാനാര്‍ത്ഥികളുമായും നല്ല ബന്ധമുള്ളതിനാല്‍ ആരുടെകൂടെ പ്രവര്‍ത്തിക്കാനും തനിക്ക്‌ വിഷമമൊന്നുമില്ല.

ഇലക്ഷനിലെ വിജയ പരാജയങ്ങളല്ല ഫോമയുമായുള്ള തന്റെ ബന്ധം നിര്‍ണ്ണയിക്കുന്നത്‌. ജയിച്ചാലും തോറ്റാലും ഫോമയുടെ ഉറച്ച പ്രവര്‍ത്തകനായി താന്‍ തുടരും. പ്രസിഡന്റിന്റെ വലംകൈയ്യായി വൈസ്‌ പ്രസിഡന്റിന്‌ പ്രവര്‍ത്തിക്കാനാവുമെന്ന്‌ താന്‍ കരുതുന്നു.

ഫോമയില്‍ യുവജനതയുടെ പങ്ക്‌ വര്‍ധിപ്പിക്കണമെന്നതിന്‌ ഉദാഹരണമായി തന്റെ അനുഭവം വിന്‍സണ്‍ പങ്കുവെച്ചു. എന്‍ജിനീയറിംഗ്‌ പഠിച്ച തൃശൂര്‍ എന്‍ജിനീയറിംഗ്‌ കോളജ്‌ ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലാണ്‌. അതുമാറ്റി പഴയ പ്രതാപം വീണ്ടെടുക്കാന്‍ വിന്‍സനും മറ്റ്‌ പൂര്‍വ്വകാല വിദ്യാര്‍ത്ഥികളും ശ്രമിക്കുന്നു. അതിനവര്‍ക്ക്‌ തുണ ഇപ്പോഴത്തെ വിദ്യാര്‍ത്ഥികളാണ്‌. കാമ്പസിലെ കാട്‌ വെട്ടിത്തെളിക്കുകയും മതിലിനു പെയിന്റടിക്കുകയും ചെയ്‌തു. ഇതിനെല്ലാം വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങിയത്‌ ആശ്ചര്യകരമാണ്‌. യുവജനതയ്‌ക്ക്‌ അവസരം കൊടുക്കാത്തതുകൊണ്ടാണ്‌ അവര്‍ കര്‍മ്മനിരതരാകാത്തത്‌. ഇത്തരം യുവജനതയിലൂടെ ഫോമയ്‌ക്ക്‌ കേരളത്തില്‍ പോലും സ്വാധീനം ചെലുത്താനാകും.

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി കരാറുണ്ടാക്കിയതു പോലുള്ള പദ്ധതികള്‍ കൊണ്ടുവരുന്നവര്‍ക്ക്‌ ഫോമ വേദിയൊരുക്കണം. ഫോമയുടെ നെറ്റ്‌ വര്‍ക്കാണ്‌ അതിന്റെ ശക്തി. ഭാരവാഹികള്‍ക്ക്‌ രണ്ടുവര്‍ഷംകൊണ്ട്‌ എല്ലാം ചെയ്യാനാവില്ല. അതിനാല്‍ നെറ്റ്‌ വര്‍ക്കിംഗും, കൂട്ടായ പ്രവര്‍ത്തനങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു. ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റി പ്രോജക്ടും മലയാളം ഓണ്‍ലൈന്‌ ട്യൂഷനും ഇതിന്റെ ഉത്തമോദാഹരണങ്ങളാണ്‌.

കണ്‍വെന്‍ഷനിലും ചില രൂപഭേദങ്ങള്‍ വരുത്തണമെന്നാണ്‌ തന്റെ ആഗ്രഹം. അമേരിക്കക്കാര്‍ക്ക്‌ കേരളത്തെ മനസിലാക്കാവുന്ന ഉത്സവവും മേളയുമായി കണ്‍വെന്‍ഷന്‍ മാറണം. 2006ല്‍ വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നടത്തിയ കേരളാ മേള ഏകദേശമൊരു മോഡലായി താന്‍ കണക്കാക്കുന്നു. ഓരോ രണ്ടുവര്‍ഷവും ഇതാവര്‍ത്തിക്കുമ്പോള്‍ കേരളവും കാന്‌ കുന്‌ പോലെ (മെക്‌സിക്കോ) മുഖ്യധാരയിലുള്ളവര്‍ക്ക്‌ ചിരപരിചിതമായ സ്ഥലമായി മാറും.

ഫോമയുടെ ബജറ്റ്‌ ക്രമീകരിക്കുക എന്നാണ്‌ മറ്റൊന്ന്‌. സമ്പന്നരുടെ ദാക്ഷിണ്യത്തിനു കാത്തുനില്‍ക്കുന്ന സംഘടനയാവരുത്‌ ഫോമ. അന്നത്തെ ഫൊക്കാനയിലൊന്നും അംഗത്വമില്ലാതെയാണ്‌ കേരളാ മേളയ്‌ക്ക്‌ 110,000 ഡോളര്‍ സമാഹരിച്ചത്‌. 10,000 പേര്‍ മേളയ്‌ക്കെത്തി.

എന്‍.കെ. ലൂക്കോസ്‌ വോളിബോള്‍ ടൂര്‍ണമെന്റിന്‌ 25,000 ഡോളര്‍ സമാഹരിച്ചു. മിച്ചം വന്ന 4,000 ഡോളറില്‍ 2000 ഡോളര്‍ അടുത്ത ജിമ്മി ജോര്‍ജ്‌ ടൂര്‍ണമെന്റിന്‌ ഉപയോഗപ്പെടുത്തും.

പ്രാദേശികതലത്തില്‍ ഇതു ചെയ്യാനാകുമെങ്കില്‍ ഫോമയ്‌ക്കും ഇതിനു കഴിയും. ബാങ്കില്‍ രണ്ടു ലക്ഷം ഡോളര്‍ ഇല്ലെന്നതിന്റെ പേരില്‍ യോഗ്യനായ ഒരാള്‍ പ്രസിഡന്റ്‌ സ്ഥാനത്തു മത്സരിക്കുന്നതില്‍ നിന്ന്‌ മാറി നില്‍ക്കാന്‍ പാടില്ല. ഇപ്പോള്‍ പ്രസിഡന്റ്‌ സ്ഥാനം ഒരു വ്യക്തിക്ക്‌ വലിയ ബാധ്യതയാണ്‌. അതു മാറിയേ തീരൂ. അതിനു ക്രിയാത്മകമായ പല പദ്ധതികളുമുണ്ട്‌. ആരുടേയും ദയയ്‌ക്ക്‌ കാത്തിരിക്കേണ്ടതില്ലാത്ത പദ്ധതികള്‍--വിന്‍സണ്‍ ചൂണ്ടിക്കാട്ടി.


Vinson: the man and his work

Vinson, a successful businessman and a community leader from McLean, Virginia, has played a pivotal role in FOMAA from its formative years in various capacities. He was a key member of the FOMAA constitution drafting committee, he helped launch and coordinate the FOMAA helpline charitable initiative and was the Secretary of the FOMAA National Advisory Council for the last 2 years. Vinson is originally from Kochi. He graduated from Government Engineering College, Thrissur in 1988 with a B-Tech degree in Civil Engineering. After 3 years of work as a Project Engineer at KITCO Ltd (Kerala Industrial and Technical Consultancy Organization) in Kochi and another year as a Site Engineer at Ali-Al Sehebani Associates in Al-Hofuf, Kingdom of Saudi Arabia, Vinson came to University of Nevada, Reno in 1992, to earn his Masters degree in Civil Engineering.

After working for Maryland State Highway Administration, Metro Washington Council of Governments and Fannie Mae from 1995 to 1999, Vinson started his own IT business, Amaram Technology. Currently, Amaram Technology provides IT Infrastructure Support Services to various Federal Government Agencies and major corporations in the Washington DC Metro region. He is also the head of an Export business, Amsco Global (American Merchandise Supply Company), exporting major American brands all over the world. Amsco Global was the recipient of the Small Business Exporter of the Year Award in 2013 from US Small Business Administration.

Vinson was an active member of all the 3 Kerala Associations in the region from early on. He was the Secretary of Kerala Association of Greater Washington (KAGW) in 1996, placed KAGW on the Internet (www.kagw.com) in 1997 and administered the web site from its inception to present. In 2008, as the president of KAGW, in addition to the many regular annual activities, provided strong leadership to initiate and conduct a 2 day regional youth festival, widely referred to as DC Talent Time. In a addition to many spectacular programs in 2008, KAGW began celebrating the festival of EID with all the Washington-Baltimore Malayalees for the first time. Also, in 2008, he helped launch the Baltimore Washington Kings Sports Foundation (www.bwkings.com) with a vision of a society that encourages, enables and celebrates active and healthy lifestyles, and serving as the Executive Director since then. He played a key role as the Convener of the 2010 N.K. Luckose Memorial Volleyball  tournament in Washington DC. He is actively involved with the Jimmy George Volleyball Tournament scheduled to be conducted in May 2014 in Maryland.

In 2006, as the Secretary of  Keralamela conducted at Maryland Soccerplex, Vinson played a pivotal role in organizing the mega event to celebrate the 50th anniversary of Kerala formation in Washington DC, the best ever celebration of Malayalam speaking population in the USA. Over 10,000 people from all over the country and across the racial spectrum of the country attended the event.

Vinson is actively involved in the Indian Community activities in the Washington DC as well. In Response to the Terrorist Attack in Mumbai on November 26, 2008, Indian leaders in USA came forward to form an Indian American Task Force (IATF) to lobby US Government. The goal is to garner support for India in its fight against terrorism. As the coordinator, Vinson played a pivotal role in organizing the “Washington Chalo” event, a major campaign on January 26th, 2009, by bringing about 250 prominent Indian leaders from across the United States to US Capitol and facilitated meetings with about 55 US Congressmen and Senators.

Vinson is the co-founder of India US Institute (IUSI) one of the major initiatives of International Leaders Summit (ILS), a Virginia non-profit he co-founded with other think tank experts. The India - United States Institute (IUSI), is a non-profit educational, research and public policy organization focusing on strengthening the emerging India and US strategic partnership through initiatives focused on expanding commerce and trade, augmenting a security alliance and advancing educational and civil society initiatives. Vinson has also established Common Agenda International Foundation (CAIF) a non-profit organization based in Kerala, which is currently exploring the idea of setting up International Management Institute for Leadership and Politics (IMILP), in Thiruvananthapuram, the capital city of Kerala. The objective of this institute, the first of its kind in India, is to produce well-informed, professionally trained and internationally exposed leaders who would be able to provide quality political leadership to the India of 21st century.

പാനലിനെതിരെ കരുത്തുറ്റ ശബ്ദവുമായി വിന്‍സണ്‍ പാലത്തിങ്കല്‍, ഫോമാ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക