Image

ഇടുക്കിയില്‍ തുടര്‍ ചലനങ്ങള്‍; ഡാമിലിലെ വിള്ളലില്‍ ആശങ്ക

Published on 19 November, 2011
ഇടുക്കിയില്‍ തുടര്‍ ചലനങ്ങള്‍; ഡാമിലിലെ വിള്ളലില്‍ ആശങ്ക
ഇടുക്കി: ഇടുക്കിലും പരിസര പ്രദേശങ്ങളിലും തുടര്‍ ചലനങ്ങളുണ്ടായി. ഇന്നലെയുണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വിള്ളതിന്റെ തോത്‌ കൂടി. ഇന്നലെ വെളുപ്പിന്‌ 5.27നായിരുന്നു ആദ്യചലനം. ഇതിന്റെ നടുക്കം വിട്ടുമാറുംമുമ്പേ 5.45നു രണ്‌ടാ മത്തെ ചലനമുണ്‌ടായി. കണ്ണംപടി - വെള്ളക്കാനമായിരുന്നു ഭൂചല നത്തിന്റെ പ്രഭവകേന്ദ്രം. ഇടുക്കി ഡാമില്‍നിന്നു 12 കിലോമീറ്ററും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നു 32 കിലോമീറ്ററും മാറിയാണ്‌ ഈ പ്രദേശം.

ഇടുക്കിയിലെ ഭൂകമ്പമാപിനിയില്‍ 2.8ഉം 3.4ഉം തീവ്രത രേഖപ്പെടുത്തിയ രണ്‌ടു ചല നങ്ങളാണ്‌ ഇന്നലെ ഉണ്‌ടായത്‌.ഇടുക്കിയില്‍ തുടരെ ഭൂചലനങ്ങളുണ്‌ടാകുന്നതു സംബ ന്ധിച്ചു പഠനം നടത്താന്‍ തിരുവനന്തപുരത്തുനിന്നു ഭൗമശാസ്‌ത്ര പഠനകേന്ദ്രത്തിലെ ശാസ്‌ത്രജ്ഞര്‍ ഇന്ന്‌ ഇടുക്കിയിലെത്തും.

വീടുകളുടെ ഭിത്തിക്കും തറയ്‌ക്കും വിള്ളലുകളുണ്‌ടായിട്ടുണ്‌ട്‌. വീട്ടുപകരണങ്ങള്‍ പലതും നിലത്തുവീഴുന്ന ശബ്‌ദവും ചലനവും ഉണ്‌ടായതോടെയാണു വീട്ടുകാര്‍ ഭൂചലനം അറിഞ്ഞത്‌.

വളകോട്‌ കോലാട്ടു പാറയ്‌ക്കല്‍ വിജയന്‍, ഉപ്പുതറ കൊച്ചുപൂരക്കല്‍ കുട്ടപ്പന്‍, വാഗമണ്‍ വില്ലേജില്‍ തെക്കേല്‍ അമ്മിണി, വളകോട്‌ വരകുകാലായില്‍ മോഹനന്‍, കോതപാറ അനീഷ്‌ഭവന്‍, പരപ്പ്‌ നെല്ലന്‍കുഴിയില്‍ രാജന്‍ തുടങ്ങിയവരുടേത്‌ ഉള്‍പ്പെടെ 25-ഓളം വീടുകള്‍ക്കും കോതപാറ രാജഗിരി പള്ളിയുടെ വൈദികമന്ദിരത്തിന്റെ മൂന്നാംനിലയിലും വിള്ളലുകള്‍ ഉണ്‌ടായതായാണു പ്രാഥമിക വിവരം.രാവിലെ 5.20-ഓടെ ബോംബ്‌ പൊട്ടുന്ന തരത്തിലുള്ള ശബ്ദത്തോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്ന്‌ ഇവിടെയുള്ളവര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക