Image

വൈറ്റ്‌ഹൗസിലെ മലയാളി സന്നിദ്ധ്യത്തിന്‌ മികവും അംഗീകാരവും

ജോയിച്ചന്‍ പുതുക്കുളം Published on 18 May, 2014
വൈറ്റ്‌ഹൗസിലെ മലയാളി സന്നിദ്ധ്യത്തിന്‌ മികവും അംഗീകാരവും
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ അഡ്വാന്‍സ്‌ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന മജു വര്‍ഗീസ്‌ പ്രസിഡന്റിന്റെ സ്‌പെഷല്‍ അസിസ്‌റ്റന്റ്‌, അഡ്വാന്‍സ്‌ ടീമിന്റെ ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്നീ പദവിയിലേക്ക്‌ സ്‌ഥാനകയറ്റം ചെയ്യപ്പെട്ടു. 1977ല്‍ നൂയോര്‍ക്കില്‍ ജനിച്ച മജു, പരേതനായ മാത്യുവര്‍ഗീസ്സിന്റേയും (ജോ നിരണം) പ്രശസ്‌ത അമേരിക്കന്‍ മലയാളി എഴുത്തുകാരി സരോജ വര്‍ഗീസ്സിന്റേയും പുത്രനാണ്‌.

മാസച്യൂസറ്റിലുള്ള ആംഹസ്‌റ്റ്‌ (Amhurst University) യൂണിവേഴ്‌സിറ്റിയില്‍നിന്നും പൊളിറ്റിക്ക്‌സില്‍ ബിരുദം നേടിയതിനുശേഷം ന്യൂയോര്‍ക്കിലെ ഹോഫ്‌സ്‌റ്റ്ര (Hofstra University) യൂണിവേഴ്‌സിറ്റിയില്‍നിന്നും നിയമബിരുദമെടുത്ത മജുവിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌ വൈറ്റ്‌ഹൗസില്‍ നിന്നാണ്‌. പ്രസിഡന്റ്‌ ക്ലിന്റന്റെ ഭരണകാലം മുതല്‍ വൈറ്റ്‌ഹൗസില്‍ സേവനമാരംഭിച്ച മജു പ്രസിഡന്റ്‌ ഒബാമ ഭരണ ചുമതല ഏറ്റെടുത്തതയോടെ പ്രസിഡന്റിന്റെ അടുത്ത സ്‌റ്റാഫ്‌ എന്ന നിലയില്‍ തന്റെ സേവനം ആരംഭിച്ചു. പ്രസിഡന്റ്‌ ഒബാമ ഇന്ത്യ സന്ദര്‍ശിച്ച വേളയിലും മലയാളി സാന്നിധ്യം അറിയിച്ചു കൊണ്ട്‌ മജു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഭാര്യ: ജൂലി വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ അറ്റ്‌ലാന്റിക്ക്‌ കൗണ്‍സില്‍ ഇവന്റ്‌ഡയറക്‌ടറായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക്‌ എട്ടുവയസ്സുള്ള ഒരു മകനുണ്ട്‌, എവന്‍ മാത്യു വര്‍ഗീസ്‌.
വൈറ്റ്‌ഹൗസിലെ മലയാളി സന്നിദ്ധ്യത്തിന്‌ മികവും അംഗീകാരവും
Join WhatsApp News
Moncy kodumon 2014-05-19 08:20:58
Congratulations 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക