Image

മനുഷ്യനും ദൈവവിശ്വാസവും (ലാസര്‍ മുളക്കല്‍)

Published on 18 May, 2014
മനുഷ്യനും ദൈവവിശ്വാസവും (ലാസര്‍ മുളക്കല്‍)
മനുഷ്യന്റെ യുക്തിപരമായ വിവാദങ്ങളില്‍ ഒന്നാമതായി എത്തുന്ന വിഷയം ദൈവത്തെകുറിച്ചുള്ളതായായിരിക്കും.പാരമ്പര്യം ദൈവവിശ്വാസത്തില്‍ വലിയ പങ്കുവഹിക്കുന്നുവെങ്കിലും, മനുഷ്യര്‍ വേരുകള്‍ ഉറപ്പിച്ചു ജിവിതയാത്ര തുടങ്ങുമ്പോള്‍ അവന്റെ അറിവിന്‌ വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്ദ്യം തിര്‍ച്ചയായും ദൈവത്തെവിശ്വാസത്തെപ്പറ്റിയായിരിക്കും. അവന്‍റെ വിശ്വാസങ്ങളില്‍ ഏറ്റവും കുടുതലയായി നല്ലവഴിക്ക്‌ അവനെ നയിക്കുന്നതും ദൈവവിശ്വാസം എന്നതും വസ്‌തുത.ആസ്‌തികനയാലും നാസ്‌തികനയാലും അവന്‍റെ ഗുണഗണങ്ങളില്‍ നിന്നാണ്‌ സമുഹം അവനെ മനസ്സിലാക്കുന്നത്‌.

ഒരു ദേശത്ത്‌ വയസ്സായ ഒരാള്‍ രോഗബാധിതനയായി കിടപ്പിലായി,കിടപ്പിലയായ അയാളുടെ ചികിത്സനടത്തുന്നതിനയായി വിടിന്റെ ഒന്നാം നിലയില്‍ ഒരു മുറിഒരുക്കി അയാളെ അവിടെ കിടത്തി .അയാളുടെ ജിവന്‍ ഏതു നിമിഷവും പോകുമെന്ന അവസ്ഥയിലായിരുന്നു.ഒരു നാള്‍ അയാളുടെ ഭാര്യ താഴെ അടുക്കളയില്‍ എന്തോ പലഹാരം ഉണ്ടാക്കികൊണ്ടിരുന്നു,പലഹാരത്തിന്റെ മണംഅയാളുടെ മുക്കില്‍ തുളച്ചുകയറിയപ്പോള്‍,പലഹാരം കഴിക്കണമെന്ന്‌ അയാള്‍ക്ക്‌ അതിയായ ആഗ്രഹം.കിടന്ന കിടപ്പില്‍ അയാള്‍ ഭാര്യയെ വിളിച്ചെങ്കിലും അടുക്കളയില്‍നിന്നും മറുപടി ഇല്ല,അയാള്‍ക്ക്‌ ആഗ്രഹം ഉപേക്ഷിക്കാനും പറ്റുന്നില്ല.എങ്ങനെയെങ്കിലും ഉരുണ്ട്‌പിരണ്ട്‌ അയാള്‍ മുകളിലത്തെ നിലയിലുള്ള തന്‍റെ മുറിയില്‍നിന്നും താഴെയുള്ള അടുക്കളയില്‍ എത്തി.

രോഗിയായി കിടപ്പിലായ ഭര്‍ത്താവ്‌ അടുക്കളയില്‍ എത്തിയപ്പോള്‍,അത്‌ കണ്ട ഭാര്യ ഞെട്ടി.
ഭാര്യ ചോദിച്ചു...നിങ്ങള്‍ എന്തിനാണ്‌ ഇത്രയും കഷ്ടപ്പെട്ട്‌ താഴെ വന്നത്‌ ?....പലഹാരം കഴിക്കാനാണ്‌ വന്നെതെന്നു ! ...അയാള്‍ പറഞ്ഞു.

ഈ പലഹാരങ്ങള്‍ വേറെ ഒരു കാര്യത്തിനാണ്‌ ഉണ്ടാക്കിയിരിക്കുന്നതെന്നും ,ഇതില്‍ തൊടാന്‍ പാടില്ലയെന്നും.... ഭാര്യ
അയാള്‍ ഇതു കേട്ടപ്പോള്‍ കുപിതനായി ചോദിച്ചു...എന്തിനാണ്‌ ഈ പലഹാരങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്‌ ?
അപ്പോള്‍ ഭാര്യ പറഞ്ഞു ...നിങ്ങളെ ചികിത്സിക്കുന്ന വൈദ്യര്‍പറഞ്ഞു നാളെ രോഗി മരിക്കുമെന്ന്‌,ശവസംസ്‌ക്കാരത്തിനു ശേഷം നടത്തുന്ന സദ്യയില്‍ വിളമ്പുന്നതിനാണ്‌ ഈ പലഹാരങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്നത്‌.

ഭാര്യയുടെ വാക്കുകള്‍ കേട്ട വൃദ്ധന്‍ അപ്പോള്‍ തന്നെ മരിച്ചുപോയി എന്നാണ്‌ കഥയില്‍ പറയുന്നത്‌

ഒരു മനുഷ്യന്‍ ജിവിചിരിക്കുമ്പോള്‍ ആഗ്രഹിച്ചത്‌ കൊടുക്കാതെ മരണശേഷം വിലപിച്ചിട്ടെന്തു കാര്യം എന്നത്‌ സുചിപ്പിക്കുന്നതാണ്‌ മേല്‍ പറഞ്ഞ കഥയില്‍ എങ്കിലും അതില്‍ മറ്റൊരു വിഷയം കുടി നമ്മുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്‌ ...മനുഷ്യന്‍ മരണക്കിടക്കയില്‍ ആയിരുന്നാല്‍പ്പോലും തന്‍റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കുമാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌.

ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റിനെ കുറിച്ച്‌ കേള്‍ക്കാത്തവര്‍ നമ്മുടെയിടയില്‍ അപൂര്‍വമായിരിക്കും. മരണകിടക്കയില്‍ കിടക്കുമ്പോഴും ഇദ്ദേഹവും ഒരു ശരാശരി മനുഷ്യനെപ്പോലെ തന്‍റെ ആശകള്‍ക്ക്‌ തന്നെയാണ്‌ മുഖ്യപ്രാധാന്യം നല്‍കിയത്‌.എന്നാല്‍ ഇദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ വളരെ വ്യത്യസ്‌തമായിരുന്നു.ആഗ്രഹിക്കുന്നതിലും ഐന്‍സ്റ്റിനു സമം ഐന്‍സ്റ്റിന്‍ മാത്രം.മരണക്കിടക്കയിലായിരുന്നപ്പോഴും ,തന്‍റെ കണ്ണട,കുറിപ്പുകള്‍, ഇക്വേഷന്‍സ്‌ തുടങ്ങിയവയാണ്‌ അദ്ദേഹം ആവിശ്യപ്പെട്ടത്‌ .ബോധം വന്നുപോയി നിന്ന നിലയിലും, തന്‍റെ പരിക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതെന്ന്‌ വിചാരിച്ചിരുന്ന ദൈവാസ്‌തിക്യത്തെ കുറിച്ചുള്ള ഗവേഷണത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.

`എനിക്ക്‌ ദൈവത്തിന്റെ ചിന്തകള്‍ അറിയണം' ഇതായിരുന്നു ആല്‍ബെര്‍ട്ട്‌ ഐന്‍സ്റ്റിന്‍റെ അവസാനത്തെ ആഗ്രഹം.ഇത്തരത്തിലുള്ള ചിന്തകള്‍ ഉണ്ടായിരുന്നതിനാല്‍ ശാസ്‌ത്രലോകത്തെ മറ്റ്‌ ശാസ്‌ത്രജ്ഞമാര്‍ക്കും അദ്ദേഹത്തിനുമിടയില്‍ ഒരു അകലം സൃഷ്ടിക്കപ്പെട്ടു.ഇരുപതാം വയസ്സ്‌ മുതല്‍ ശാസ്‌ത്രലോകത്ത്‌ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരുന്ന ഐന്‍സ്റ്റിന്‍ 1905 ല്‍ ആപേക്ഷിക സിദ്ധാന്തം കണ്ടുപിടിച്ചതിലുടെ വലിയ ഒരു വഴിത്തിരിവാണ്‌ ഉണ്ടായത്‌. ഇപ്പോഴും ഗണിതത്തിലും ശാസ്‌ത്രത്തിലും ഏറ്റവും ഉയര്‍ന്ന സിദ്ധാന്തമായി ഇതു നിലനില്‍ക്കുന്നു.ആപേക്ഷിക സിദ്ധാന്തം പ്രപഞ്ചശാസ്‌ത്രത്തില്‍ പ്രയോഗിച്ചു അലക്‌സാണ്ടര്‍ ഫ്രിഡ്‌മാന്‍ എന്ന റഷ്യന്‍ ശാസ്‌ത്രഞ്‌ജന്‍ നടത്തിയ പഠനത്തില്‍ പ്രപഞ്ചത്തിന്‌ ഉത്ഭവമുണ്ടെന്ന്‌ ഇരുപതാം നുറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ തെളിയിക്കപ്പെട്ടു.പിന്നിടുണ്ടായ ഗോളശാസ്‌ത്രനിരിക്ഷണങ്ങള്‍ പ്രപഞ്ചം അനാദിയെന്ന സങ്കല്‍പ്പം ഉപേക്ഷിക്കുകയാണ്‌ചെയ്‌തത്‌.

ദൈവത്തില്‍ വിശ്വസിക്കുന്നവരും ,ദൈവത്തിന്‍റെ അസ്‌തിത്വത്തിനു മുര്‍ത്തമായ തെളിവുകള്‍ ഇല്ലാതെ ദൈവത്തില്‍ വിശ്വസിക്കുകയില്ലെന്ന്‌ പറയുന്നവരും നമ്മുടെ സമുഹത്തിലുണ്ട്‌.

പ്രപഞ്ചാതീതവും പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ ഗോചരീഭവിക്കാത്തതുമായ ദൈവാസ്‌തിത്വം ശാസ്‌ത്രിയമായി തെളിയിക്കുന്നതെങ്ങിനെ.ദൈവം ഉണ്ട്‌ എന്നതിന്‌ ശാസ്‌ത്രിയമായ തെളിവ്‌ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലയെന്നാണ്‌ ഒരു കുട്ടര്‍ പറയുന്നതെങ്കില്‍,മറ്റൊരു കുട്ടര്‍ ഉന്നയിക്കുന്നചോദ്യം ദൈവമില്ല എന്നതിന്‌ തെളിവുണ്ടോ എന്നതാണ്‌. തത്വചിന്തകനായ തോമസ്‌ അക്വിനാസ്‌ മുതല്‍ ബയോകെമിസ്‌റായ മൈക്കള്‍ ബെഹെ വരെ നീളുന്ന പ്രഗല്‍ഭരായ ദാര്‍ശനികരും ശാസ്‌ത്രജ്ഞരും അടങ്ങുന്നവര്‍ ദൈവാസ്‌തിക്യക്കുറിച്ച്‌ അവതരിപ്പിച്ച തെളിവുകള്‍ നമ്മുടെ മുന്‍പിലുണ്ടെങ്കിലും മനുഷ്യന്‍റെ അറിവിന്‌ വെല്ലുവിളി ഉയര്‍ത്തികൊണ്ട്‌ ദൈവവിശ്വാസത്തെ കുറിച്ചുള്ള ചിന്തകള്‍ അവസാനിക്കാതെ തുടരുന്നു
മനുഷ്യനും ദൈവവിശ്വാസവും (ലാസര്‍ മുളക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക