Image

മിലി: സനുഷയും മുഖ്യവേഷത്തില്‍

Published on 19 May, 2014
മിലി: സനുഷയും മുഖ്യവേഷത്തില്‍
യുവ സംവിധിയാകന്‍ രാജേഷ്‌ പിള്ള ഒരുക്കുന്ന `മിലി' എന്ന സിനിമയില്‍ നടി സനുഷയും ഒരു പ്രധാന വേഷത്തിലെത്തുന്നു. അമലാ പോളും നിവിന്‍ പോളിയുമാണ്‌ ഈ ചിത്രത്തിലെ നായികാനായകന്മാര്‍.

ട്രാഫിക്‌ എന്ന സിനിമയ്‌ക്കു ശേഷം രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന ചിത്രത്തിന്‌ അമലയും നിവിനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്‌. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ ജീവിത വിജയം നേടുന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ മിലി എന്ന സിനിമ പറയുന്നത്‌.

ഓര്‍ഡിനറി ഫിലിംസിന്റെ ബാനറില്‍ സതീശ്‌, ഡോക്ടര്‍ അവിനാശ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. മഹേഷ്‌ നാരായണനാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്‌.
മിലി: സനുഷയും മുഖ്യവേഷത്തില്‍മിലി: സനുഷയും മുഖ്യവേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക