Image

എയര്‍ടെല്‍, വൊഡാഫോണ്‍ ഓഫീസുകളില്‍ റെയ്ഡ്‌

Published on 19 November, 2011
എയര്‍ടെല്‍, വൊഡാഫോണ്‍ ഓഫീസുകളില്‍ റെയ്ഡ്‌
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് എയര്‍ടെല്‍, വൊഡാഫോണ്‍ കമ്പനികളുടെ ഓഫീസുകളില്‍ സി.ബി.ഐ. റെയ്ഡ് നടത്തി. പ്രമോദ് മഹാജന്‍ ടെലികോം മന്ത്രിയായിരുന്ന കാലത്തെ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. വൊഡാഫോണിന്റെ മുംബൈയിലെയും എയര്‍ടെല്ലിന്റെ ഗുഡ്ഗാവിലെ ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്.

ഇതിന് പുറമെ മുന്‍ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷ്, ഒരു മുന്‍ ബി.എസ്.എന്‍.എല്‍ മുന്‍ ഡയറക്ടര്‍ അടക്കമുള്ള ഏതാനും ടെലികോം ഉദ്യോഗസ്ഥരുടെയും വീടുകളിലും സി.ബി.ഐ. റെയ്ഡ് നടത്തി.

എന്നാല്‍, സ്‌പെക്ട്രം ഇടപാടില്‍ തിരിമറി നടന്നുവെന്ന സി.ബി.ഐ.യുടെ ആരോപണം ഭാരതി എയര്‍ടെല്‍ നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക