Image

മിന്നല്‍പണിമുടക്ക്‌ നേരിടാന്‍ സ്ഥിരം സമിതി: മന്ത്രി

Published on 06 June, 2011
മിന്നല്‍പണിമുടക്ക്‌ നേരിടാന്‍ സ്ഥിരം സമിതി: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത്‌ മിന്നല്‍പണിമുടക്ക്‌ നേരിടാന്‍ സ്ഥിരം സമിതി ഏര്‍പ്പെടുത്തുമെന്ന്‌ ഷിബു ബേബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉടന്‍ സര്‍ക്കാര്‍ സമഗ്രമായ തൊഴില്‍ നയം പ്രഖ്യാപിക്കും. പൊതുജനങ്ങള്‍ക്ക്‌ തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഉന്നയിക്കാനും വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കനുമായി ലേബര്‍ ഹെല്‍പ്പ്‌ ലൈന്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ബാലവേല തടയുന്നതിനായി സ്‌പെഷ്യല്‍ െ്രെഡവ്‌ നടത്തും. ഇതില്‍ കണ്ടെത്തുന്ന കുട്ടികളെ അവരുടെ രക്ഷിതാക്കളെ ഏല്‍പ്പിക്കുകയോ പുനരധിവസിപ്പിക്കുകയോ ചെയ്യും. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇവര്‍ക്ക്‌ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. എംപ്ലോയ്‌മെന്റ്‌ എക്‌സചേഞ്ചുകളില്‍ രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്കായി പുതുക്കാന്‍ പ്രത്യേക അനുമതി നല്‍കുമെന്നും ഷിബു ബേബി ജോണ്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക