Image

അമേരിക്കയിലെ സ്ഥാനപതി ഹുസൈന്‍ ഹഖാനിയില്‍ നിന്ന് പാകിസ്താന്‍ വിശദ്ദീകരണം തേടി.

Published on 19 November, 2011
അമേരിക്കയിലെ സ്ഥാനപതി ഹുസൈന്‍ ഹഖാനിയില്‍ നിന്ന് പാകിസ്താന്‍ വിശദ്ദീകരണം തേടി.
വാഷിങ്ടണ്‍: പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സൈനിക അട്ടിമറി ഒഴിവാക്കാന്‍ അമേരിക്കയുടെ സഹായം തേടിയെന്ന ആരോപണം സംബന്ധിച്ച് അമേരിക്കയിലെ സ്ഥാനപതി ഹുസൈന്‍ ഹഖാനിയില്‍ നിന്ന് പാകിസ്താന്‍ വിശദ്ദീകരണം തേടി. ഹഖാനിയെ പാകിസ്താനിലേയ്ക്ക് വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി ദേശീയ അസംബ്ലിയെ അറിയിച്ചു.

അന്നത്തെ യു.എസ്. സൈനിക മേധാവി മൈക്ക് മള്ളന് രഹസ്യമായി നല്‍കിയ അപേക്ഷയെ കുറിച്ച് വിശദീകരണം നല്‍കണം എന്നാണ് ഗീലാനി ഹഖാനിയോട് ആവശ്യപ്പെട്ടത്.

ഫിനാന്‍ഷ്യല്‍ ടൈംസിലെഴുതിയ കോളത്തില്‍ മന്‍സൂര്‍ ഇജാസ് എന്ന പാകിസ്താന്‍ വ്യവസായിയാണ് സര്‍ദാരിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക