Image

ഓര്‍മ്മസ്പര്‍ശം കൈരളിയില്‍

Published on 20 May, 2014
ഓര്‍മ്മസ്പര്‍ശം കൈരളിയില്‍
ഓര്‍മ്മകളുണര്‍ത്തുന്ന പഴയ മലയാള ഗാനങ്ങളുടെ മാസ്മരിക തേരില്‍ സഞ്ചരിക്കാന്‍ അവസരമൊരുക്കുകയാണ് നിങ്ങളുടെ കൈരളി ടിവി. പഴയ മലയാള ഗാനങ്ങളെന്നും നമ്മുടെ ജീവിതത്തിന്റെ നൊസ്റ്റാള്‍ജിയയാണ് ഇന്ന് നമ്മുടെ ലോകത്തില്‍ വളരെയധികം വിഹ്വലതകളും, വ്യഥകളും, ആശങ്കകളും, അശാന്തികളും ഒക്കെ ഉണ്ട്.
ഇതിനൊക്കെ പരിഹാരമായി സ്വാന്തനമായി  സ്‌നേഹസംഗീതം ഓര്‍മ്മസ്പര്‍ശത്തിലൂടെ കടന്നുവരികയാണ്. ഈ സംഗീതത്തെ നമ്മുടെ ആശ്വാസത്തിന്റെയും, കാരുണ്യത്തിന്റെയും താങ്ങായി നമ്മുടെ കൂടെ നിര്‍ത്താം. പഴയ മലയാള ഗാനങ്ങള്‍ പുതു തലമുറയിലെ അമേരിക്കന്‍ മലയാളി ഗായകര്‍ നിങ്ങള്‍ക്കു വേണ്ടി ആലപിക്കുന്നു. കൂടാതെ മികച്ച പുതിയ പാട്ടുകാര്‍ക്ക് ഈ പരിപാടിയിലൂടെ പാടാന്‍ ഞങ്ങള്‍ അവസരം ഒരുക്കുന്നു.
 ഓര്‍മ്മകളുണര്‍ത്തുന്ന പഴയ മലയാള ഗാനങ്ങള്‍ ഓര്‍മ്മസ്പര്‍ശത്തിലൂടെ എല്ലാ ശനിയാഴ്ചയും 4മണിക്കും, ഞായറാഴ്ച 8.30 മണിക്ക്, കൈരളി ടിവിയിലും വെള്ളിയാഴ്ച 9PM ന് കൈരളി പീപ്പിളിലും ഓര്‍മ്മസ്പര്‍ശം കാണാവുന്നതാണ്. കൈരളിയുടെ ബിനു തോമസ് പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന ഈ സംഗീത പരിപാടിയുടെ ഓഡിയോറിക്കോര്‍ഡിംഗ് ജസ്റ്റിന്‍ വര്‍ക്കിയാണ്.


ഓര്‍മ്മസ്പര്‍ശം കൈരളിയില്‍ഓര്‍മ്മസ്പര്‍ശം കൈരളിയില്‍ഓര്‍മ്മസ്പര്‍ശം കൈരളിയില്‍ഓര്‍മ്മസ്പര്‍ശം കൈരളിയില്‍ഓര്‍മ്മസ്പര്‍ശം കൈരളിയില്‍ഓര്‍മ്മസ്പര്‍ശം കൈരളിയില്‍ഓര്‍മ്മസ്പര്‍ശം കൈരളിയില്‍
Join WhatsApp News
Ben 2014-05-21 13:43:44
That will be great. Congrats Kairali
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക