Image

പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 20 സ്‌ത്രീകള്‍ മാര്‍പാപ്പയ്‌ക്ക്‌ കത്തെഴുതി

Published on 20 May, 2014
പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 20 സ്‌ത്രീകള്‍ മാര്‍പാപ്പയ്‌ക്ക്‌ കത്തെഴുതി
വത്തിക്കാന്‍: പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 20 സ്‌ത്രീകള്‍ മാര്‍പാപ്പയ്‌ക്ക്‌ കത്തെഴുതി. ഇറ്റലിയിലെ വിവധ സ്ഥലങ്ങളില്‍ നിന്നുള്ള 26 സ്‌ത്രീകളാണ്‌ കത്തെഴുതിയിരിക്കുന്നത്‌. പേരും സ്ഥലവും ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ്‌ വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല.

'പ്രിയപ്പെട്ട മാര്‍പാപ്പ, ഞങ്ങള്‍ പുരോഹിതരുമായി പ്രണയത്തിലാണ്‌. തീവ്ര പ്രണയത്തില്‍ . പക്ഷേ സഭാ നിയമം മൂലം ഞങ്ങള്‍ നിശബ്ദരാണ്‌. പുരോഹിതര്‍ക്ക്‌ വിവാഹം നിഷേധിക്കുന്ന നിയമം ഒഴിവാക്കണം.' ഇത്‌ തങ്ങളുടെ മാത്രം പ്രശ്‌നമല്ലെന്നും പുരോഹിതരുമായി കടുത്ത പ്രണയത്തിലുള്ള അനേകം സ്‌ത്രീകളുടെ ആവശ്യമാണെന്നും ഇവര്‍ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം ബന്ധങ്ങളുണ്ട്‌. ഒന്നുകില്‍ പുരോഹിതന്‍ പൗരോഹത്യം ഉപേക്ഷിക്കണം, അല്ലെങ്കില്‍ രഹസ്യ ബന്ധം തുടരണം. ഇത്‌ മാത്രമേ നിലവില്‍ വഴിയുള്ളൂ. ഇത്‌ പല കടുത്ത മാനസിക പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുവെന്നും കത്തില്‍ പറയുന്നു.
Join WhatsApp News
andrews 2014-05-20 12:39:50
how come the priests are still silent. Isn't time to come out of the closets? In fact the church is forcing priests and nuns to commit adultery. 
സംശയം 2014-05-21 07:38:14
പാവം സ്ത്രീകൾ! എത്രമാത്രം പുരോഹിതൻമാര് ബുദ്ധിമുട്ടിച്ചിട്ടായിരിക്കും ഈ ഇരുപതു സ്ത്രീകൾ മാർപാപ്പായിക്ക് കത്തയച്ചത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക