Image

മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന്‌ പറഞ്ഞിട്ടില്ല: ഷാരൂഖ്‌ ഖാന്‍

Published on 20 May, 2014
മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന്‌ പറഞ്ഞിട്ടില്ല: ഷാരൂഖ്‌ ഖാന്‍
മുംബൈ: നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന്‌ ട്വിറ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്‍ വെളിപ്പെടുത്തി. മാര്‍ച്ച്‌ 16ന്‌ ഞാന്‍ പോസ്റ്റ്‌ ചെയ്‌ത ട്വീറ്റിലെ വ്യാകരണപ്പിശക്‌ കണ്ടെടുത്ത്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകള്‍ പ്രചാരണം നടത്തുന്നത്‌. ഞാന്‍ ചെയ്യാത്ത ട്വീറ്റ്‌ ചെയ്‌തു എന്ന്‌ പ്രചരിപ്പിക്കുന്ന വിഡ്ഡികളോട്‌ പറയാനുള്ള നല്ല സമയം വന്നിരിക്കുന്നു.

ടെലിവിഷന്‍ നടനും ബിഗ്‌ ബോസ്‌ പരിപാടിയിലെ മുന്‍ താരവുമായ കമാല്‍ ആര്‍.ഖാന്‍ എന്ന കെ.ആര്‍.കെയാണ്‌ ഈ ട്വീറ്റിന്റെ പേരില്‍ വിവാദത്തിന്‌ വഴിതുറന്നത്‌. മോഡി ജയിച്ചതിനാല്‍ താന്‍ ഇന്ത്യ വിടുന്നുവെന്ന്‌ കെ.ആര്‍.കെ ട്വീറ്റ്‌ ചെയ്‌തു. എസ്‌.ആര്‍.കെയും (ഷാരൂഖ്‌ ഖാന്‍)? മറ്റുള്ളവരും അവരുടെ വാക്ക്‌ പാലിക്കുമോയെന്ന്‌ എനിക്കറിയില്ല. എന്നാല്‍ ഞാന്‍ വാക്കു പാലിക്കും കെ.ആര്‍.കെ ട്വിറ്ററില്‍ എഴുതി.ഇതോടെയാണ്‌ മോഡി പ്രധാനമന്ത്രിയായാല്‍ ഷാരൂഖ്‌ ഖാന്‍ ഇന്ത്യ വിടുമെന്ന്‌ പറഞ്ഞതായി വാര്‍ത്ത പരന്നത്‌.
മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന്‌ പറഞ്ഞിട്ടില്ല: ഷാരൂഖ്‌ ഖാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക