Image

വിശുദ്ധ വിവാഹം വൈദീകര്‍ക്ക്‌ ? (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 20 May, 2014
വിശുദ്ധ വിവാഹം വൈദീകര്‍ക്ക്‌ ? (ബ്ലെസന്‍ ഹൂസ്റ്റണ്‍)
കത്തോലിക്കാസഭയില്‍ വൈദീകര്‍ക്ക്‌ വിവാഹം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണിപ്പോള്‍. എന്തുകൊണ്ട്‌ സഭയിലെ വൈദീകരെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതെന്ന ചോദ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നുതന്നെ പറയാം. അമേരിക്കയിലും യൂറോപ്പിലും മറ്റും വൈദീകര്‍ ലൈംഗീ ക കുറ്റകൃത്യങ്ങള്‍ക്ക്‌ പ്രതിചേര്‍ക്കപ്പെട്ടപ്പോഴാണ്‌ ഈ ചോദ്യവും ആവശ്യവും ശക്തമായത്‌. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മുന്‍പാകെ തങ്ങള്‍ക്ക്‌ വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ മൂന്ന്‌ പ്രാവശ്യം നിവേദനവുമായി സഭയിലെ വൈദീകര്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മൗനം പാലിക്കുകയാണുണ്ടായത്‌.

വൈദീകര്‍ക്ക്‌ വിവാഹമെന്ന കൂദാശയെന്തുകൊണ്ട്‌ സഭ നിഷേധിക്കുന്നുയെന്നതില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മറുപടി പറയുകയുണ്ടായി. യേശു വിവാഹിതനല്ലായിരുന്നുയെന്നതായിരുന്നു ആ മറുപടി. വികാരത്തെ നിയന്ത്രിക്കാത്തവര്‍ വൈദീക ജീവിതത്തിന്‌ യോഗ്യരല്ലെന്ന്‌ അദ്ദേഹം തുറന്നുതന്നെ അഭിപ്രായപ്പെടുകയുമുണ്ടായീ. വളരെ പുരോഗമന ചിന്താഗതിക്കാരനായിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ കാലത്തെങ്കിലും വൈദീകര്‍ക്ക്‌ വി വാഹം അനുവദിക്കുമെന്ന്‌ ചില രെങ്കിലും കരുതിയിരുന്നെങ്കിലും അത്‌ നടന്നില്ല. ഇപ്പോള്‍ ഇത്‌ സഭയില്‍ ശക്തമായി ആവശ്യം ഉയര്‍ന്നുവരുന്നത്‌ സഭ ഗൗരവമായി തന്നെ കാണുകയാണ്‌.

സഭയിലെ വൈദീകരുടെ ലൈംഗീക പീഡനകേസില്‍ അവര്‍ക്കുവേണ്ടി ചിലവഴിച്ചത്‌ അല്ലെങ്കില്‍ അവരെ സംരക്ഷിക്കാന്‍വേണ്ടി ചിലവഴിച്ചത്‌ കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഏതാണ്ട്‌ 4.5 ബില്ല്യണനായിരുന്നു. 2007-ല്‍ കത്തോലിക്കസഭ 57 മില്ല്യണിലധികം പ്രത്യേക സംരക്ഷണം എന്ന്‌ കാണിച്ച്‌ സഭയുടെ ചില വിവരങ്ങള്‍ പുറത്തുവിടുകയുണ്ടായി. ഈ തുക വൈദീകരുടെ കേസുകള്‍ അതിലധികവും ലൈംഗീക കേസുക ള്‍ വാദിക്കാനായിരുന്നുയെന്നതാ ണ്‌ രഹസ്യമായ പരസ്യം. അമേരിക്കയിലെ സഭയാണ്‌ ഈ കാ ര്യത്തില്‍ ഏറ്റവും കൂടുതല്‍ ചിലവിട്ടിരിക്കുന്നത്‌. 3.3 ബില്ല്യണിലധികം ഡോളര്‍ ഇതിനായി ചി ലവഴിക്കുകയുണ്ടായി. ഇതില്‍ കുട്ടികളുടെ നേരെയുള്ള ലൈം ഗീകാതിക്രമത്തിനാണ്‌ കൂടുത ലും ചിലവഴിച്ചിട്ടുള്ളത്‌. ബില്ല്യണ്‍ ഇക്കാര്യത്തില്‍ സഭ ഒഴുക്കിയെന്നുപറയുമ്പോള്‍ തന്നെ ഏറെകുറെ ഇത്‌ വ്യക്തമാണ്‌. സഭയുടെ മൊത്ത വരുമാനത്തി ന്റെ പത്തുശതമാനം എന്നതാണ്‌ കണക്ക്‌.

1950-ല്‍ 6905 വൈദീകരായിരുന്നു സഭയില്‍ ലൈംഗീക പീ ഡനക്കേസില്‍ പ്രതികളായിരുന്നെങ്കില്‍ 2013-ല്‍ അത്‌ 16463 ആ യി ഉയര്‍ന്നു. ഇതിന്റെ അര്‍ത്ഥം സഭയില്‍ ലൈംഗികപീഡനക്കേസില്‍ പ്രതികളാകുന്ന വൈദീകരുടെ എണ്ണം ഓരോവര്‍ഷവും ക്രമാതീതമായി കൂടുന്നുയെന്നതാണ്‌. ഇങ്ങനെയുള്ള കേസുക ള്‍ക്കുമാത്രമായി കോടികള്‍ ചിലവഴിച്ച്‌ സഭയുടെ സമ്പത്ത്‌ ചോ ര്‍ന്നുപോകുന്നത്‌ ഞെട്ടിപ്പിക്കുന്നതാണെന്ന്‌ അമേരിക്കയിലെ ഒരു കര്‍ദ്ദിനാള്‍ കുറച്ചുനാളുകള്‍ക്ക്‌ മുന്‍പ്‌ തുറന്നു പറഞ്ഞത്‌ സഭയെത്രമാത്രം പണം ഈക്കാര്യത്തില്‍ ചിലവഴിക്കുന്നുയെന്നതി ന്‌ ഉദാഹരണമാണ്‌. അമേരിക്കയിലെ പള്ളികളില്‍ പലതും പ ണം ഇക്കാര്യത്തിന്‌ ചിലവഴിച്ച്‌ കടംകയറുകയുണ്ടായതും ആ പള്ളികളൊക്കെ ജപ്‌തി നടപടികള്‍ക്ക്‌ വിധേയമായതും വാര്‍ത്തകളില്‍ കൂടി വ്യക്തമായതാണ്‌.

ലോസ്‌ ഏഞ്ചന്‍സിലെ രൂപതപോലും ജപ്‌തി നടപടിയിലേക്ക്‌ നീങ്ങിയത്‌ ഇതുകൊണ്ടാണെന്ന്‌ പറയപ്പെടുന്നത്‌ ഒരു ചെറിയ കാര്യമല്ല. ലൈംഗീക അതിക്രമത്തിന്റെ പേരില്‍ വൈദീകര്‍ ജയിലില്‍ പോയതുകാരണം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനാകാതെ അമേരിക്കയിലെയും യൂറോപ്പിലെയും പലദേവാലയങ്ങളും പൂട്ടിയിടുകയുണ്ടായിട്ടുണ്ട്‌. ഈ സംഭവങ്ങളൊക്കെ എത്രമാത്രം ഗുരുതരമാണിതെന്ന്‌ സൂചിപ്പിക്കാന്‍. ഇന്ത്യയിലും ക ത്തോലിക്ക വൈദീകരുടെ പേരില്‍ ലൈംഗീക അതിക്രമത്തി നെ കുറ്റം ചാര്‍ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്‌. അമേരിക്കയിലെയും യൂറോപ്പിലെയും അപേക്ഷിച്ച്‌ ഇത്‌ വളരെ ചുരുക്കമാണെന്നു പറയാമെങ്കിലും ഈ അ ടുത്തകാലത്ത്‌ നടന്ന ചില സംഭവങ്ങള്‍ ഇന്ത്യയിലും ഇത്‌ കൂടി വരുന്നതായി സൂചിപ്പിക്കുന്നു. നമ്മുടെ കേരളത്തിലെ ഒരു യുവവൈദീകന്‍ ഒരു കൊച്ചുകുട്ടിയോട്‌ കാട്ടിയ ലൈംഗീക അതിക്രമങ്ങള്‍ കേരളത്തില്‍പോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുയെന്നതിന്റെ തെളിവാണ്‌. അതിനെ ചുറ്റിപറ്റിയുള്ള വിവാദം കേരളത്തില്‍ അലയടിച്ചുകൊണ്ടിരിക്കുകയണിപ്പോള്‍.

ഈ സംഭവങ്ങളൊക്കെ സൂചിപ്പിക്കുന്നത്‌ കത്തോലിക്ക വൈദീകരെ വിവാഹം കഴിപ്പിക്കാന്‍ അനുവദിക്കാനനുവദിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാകാന്‍ കാരണമിതാണെങ്കില്‍ ഒരു ചോദ്യം വൈദീകരെ വിവാഹം കഴിപ്പിച്ചാല്‍ ഈ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാകുമോ കത്തോലിക്കാസഭയിലെ വൈദീകര്‍ മാ ത്രമല്ല ലൈംഗിക പീഡനത്തിന്‌ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌. വിവാ ഹം കഴിച്ച്‌ കുടുംബജീവിതം നയിക്കുന്ന മറ്റ്‌ സഭകളിലെയും വൈദീകുരും പാസ്റ്റര്‍മാരും ലൈംഗീകപീഡനക്കേസില്‍ ജയിലില്‍ പോയിട്ടുണ്ട്‌. അപ്പോള്‍ വി വാഹം കഴിക്കാന്‍ വൈദീകരെ അനുവദിക്കുകയെന്നത്‌ ഒരു പോംവഴിയായി കരുതാമോ? അതുകൊണ്ട്‌ ഈ പ്രശ്‌നം അവസാനിക്കുമോ?


വൈദീകരെ വിവാഹം കഴിപ്പിക്കാന്‍ അനുവദിച്ചാല്‍ ഇതിനെ ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന വാദത്തി നെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയില്ല. കാരണം വിവാഹിതരായ വൈദീകരും പ്രതിചേ ര്‍ക്കപ്പെടുന്നുയെന്നതുതന്നെ. സത്യത്തില്‍ വൈദീകര്‍ക്കുവേണ്ടത്‌ വിവാഹത്തേക്കാള്‍ വിവേചന ബുദ്ധിയാണ്‌. വിവേകബോധമാണ്‌. അതോടൊപ്പം വികാരനിയന്ത്രണമാണ്‌. അത്‌ ഇന്ന്‌ ചില വൈദീകരിലുണ്ടോയെന്ന്‌ സംശയമാണ്‌. ഒരു കൊച്ചുകുട്ടിയെപ്പോലും വികാരപൂര്‍ണ്ണതയോട്‌ സമീപിക്കുന്നവരുടെ ഉള്ളില്‍ അതിക്രൂരത നിറഞ്ഞ കുറ്റവാസനയുണ്ടെന്നതാണ്‌ സത്യം. സ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്ന സമയത്താണ്‌ കത്തോലിക്കസഭയില്‍ വൈദീക പഠനത്തിനായി തിരഞ്ഞെടുക്കുന്നത്‌. വൈദീകപഠനത്തിനായി തിരഞ്ഞെടുക്കുന്നത്‌. വൈദീകപഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥിയോട്‌ വൈദീകജീവിതത്തിന്റെ മഹത്വത്തെക്കുറിച്ചും അതിന്റെ ഉത്തരവാദിത്വങ്ങളെകുറിച്ചും അതിന്റെ വിശുദ്ധിയെകുറിച്ചും വ്യക്തമായിതന്നെ സെമിനാരിറെക്‌ടറും അദ്ധ്യാപകരും പറഞ്ഞു മനസ്സിലാക്കാറുണ്ട്‌. എന്തുകൊണ്ട്‌ വൈദീകജീവിതം തിരഞ്ഞെടുത്തുയെന്ന്‌ ആരായാറുണ്ട്‌.

(തുടരും)

ബ്ലെസന്‍ ഹൂസ്റ്റണ്‍ :
blesson houston@gmail
വിശുദ്ധ വിവാഹം വൈദീകര്‍ക്ക്‌ ? (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക