Image

കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സിന്‌ ചാര്‍ജ്‌ കൂടുതല്‍; പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ബി.എല്‍.എസിനു തന്നെ

Published on 21 May, 2014
കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സിന്‌ ചാര്‍ജ്‌ കൂടുതല്‍; പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ബി.എല്‍.എസിനു തന്നെ
വാഷിംഗ്‌ടണ്‍ ഡി.സി: മെയ്‌ 21 മുതല്‍ വിസ, ഒ.സി.ഐ കാര്‍ഡ്‌ സര്‍വീസുകള്‍ ഏറ്റെടുക്കുന്ന കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ ഗ്ലോബല്‍ സര്‍വീസിന്റെ ഓഫീസ്‌ വിലാസങ്ങള്‍ പ്രസിദ്ധീകരിച്ചു. പി.ഐ.ഒ കാര്‍ഡ്‌/ വിസ/ഒ.സി.ഐ കാര്‍ഡ്‌/സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയാണ്‌ കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ കൈകാര്യം ചെയ്യുക. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സര്‍വീസുകള്‍ ബി.എല്‍.എസ്‌ ഇന്റര്‍നാഷണല്‍ തന്നെ കൈകാര്യം ചെയ്യും.

വിസ വാങ്ങാന്‍ വരുന്നത്‌ വിദേശികളും അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാരുമാണ്‌. നേരേ മറിച്ച്‌ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനു വരുന്നവര്‍ ഇന്ത്യക്കാരും. അവര്‍ക്ക്‌ സര്‍വീസ്‌ ഇത്തിരി മോശമായാലും കുഴപ്പമില്ലെന്ന്‌ കരുതിയാണോ ബി.എല്‍.എസിനെ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്‌ എന്നാണ്‌ അറിയാനുള്ളത്‌.

കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സിന്റെ ഫീസിലും വലിയ വര്‍ധനവുണ്ട്‌. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക്‌ ഒ.സി.ഐ കാര്‍ഡിന്‌ 4.70 ഡോളറായിരുന്നു ബി.എല്‍.എസ്‌ ഈടാക്കിയിരുന്ന ചാര്‍ജ്‌. ഇതിനു പുറമെ മൂന്നു ഡോളര്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിനും നല്‍കണം. അതു പ്രവാസികാര്യ വകുപ്പിന്‌ പോകുന്നതാണ്‌.

എന്നാല്‍ കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ ഈ രണ്ടു കാര്യങ്ങള്‍ക്കുംകൂടി 17 ഡോളറാണ്‌ വാങ്ങുക. എല്ലാ സര്‍വീസുകള്‍ക്കും ഇതേപോലെ ചാര്‍ജ്‌ വര്‍ധിപ്പിച്ചിട്ടുണ്ട്‌.

വിസ/പാസ്‌പോര്‍ട്ട്‌ സര്‍വീസുകള്‍ ഇന്ത്യക്കാരുടെ കമ്പനിക്ക്‌ മാത്രമേ നല്‍കാവു എന്നു നേരത്തെ ഉത്തരവുണ്ടായിരുന്നു. കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ ലണ്ടന്‍ ആസ്ഥാനമായുള്ള വിദേശ കമ്പനിയാണ്‌. അതിനാല്‍ പഴയ നിബന്ധനയില്‍ അയവുവരുത്തിയിട്ടുണ്ടെന്ന്‌ കരുതാം.

കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സിന്റെ വെബ്‌സൈറ്റ്‌: www.in.ckgs.us

ടോള്‍ഫ്രീ നമ്പര്‍:
1- 866 978 0055
408 709 1764
408 709 1773.
ഇമെയില്‍: enquiriesusa@ckgs.com

മണിഓര്‍ഡറും, ബാങ്ക്‌ ഡ്രാഫ്‌റ്റും എടുക്കേണ്ടത്‌ Cox and Kings Global Services എന്ന പേരിലാണ്‌.

കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സ്‌ ഓഫീസുകളുടെ വിലാസം:

ന്യൂയോര്‍ക്ക്‌: സെക്കന്‍ഡ്‌ ഫ്‌ളോര്‍, 235 വെസ്റ്റ്‌ 23-മത്‌ സ്‌ട്രീറ്റ്‌, ന്യൂയോര്‍ക്ക്‌, ന്യൂയോര്‍ക്ക്‌ 10011.
വാഷിംഗ്‌ടണ്‍ ഡി.സി: സ്യൂട്ട്‌ 100, 1250 23-മത്‌ സ്‌ട്രീറ്റ്‌, നോര്‍ത്ത്‌ വെസ്റ്റ്‌, വാഷിംഗ്‌ടണ്‍ ഡി.സി 20037.
ചിക്കാഗോ: സ്യൂട്ട്‌ 1003, 19 സൗത്ത്‌, ലസാലെ സ്‌ട്രീറ്റ്‌, ചിക്കാഗോ, ഇല്ലിനോയി 60603.
സാന്‍ഫ്രാന്‍സിസ്‌കോ: ഫസ്റ്റ്‌ ഫ്‌ളോര്‍, 225 ബുഷ്‌ സ്‌ട്രീറ്റ്‌, സാന്‍ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ 94104.
ഹൂസ്റ്റണ്‍: സ്യൂട്ട്‌ 550, 1001 ടെക്‌സസ്‌ അവന്യൂ, ബിന്‍സ്‌ ബില്‍ഡിംഗ്‌, ഹൂസ്റ്റണ്‍, ടെക്‌സസ്‌ 77002.
അറ്റ്‌ലാന്റാ: ഫസ്റ്റ്‌ ഫ്‌ളോര്‍, സ്യൂട്ട്‌ 180, 5883 ഗ്ലെന്‍ റിഡ്‌ജ്‌ ഡ്രൈവ്‌, അറ്റ്‌ലാന്റാ, ജോര്‍ജിയ- 32328.
കോക്‌സ്‌ ആന്‍ഡ്‌ കിംഗ്‌സിന്‌ ചാര്‍ജ്‌ കൂടുതല്‍; പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ബി.എല്‍.എസിനു തന്നെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക