Image

ഒരു ചരമക്കുറിപ്പ് (കവിത: ജോസ് ചെരിപ്പുറം)

ജോസ് ചെരിപ്പുറം Published on 23 May, 2014
ഒരു ചരമക്കുറിപ്പ് (കവിത: ജോസ് ചെരിപ്പുറം)

മറക്കുമോ നീയെന്നെ
ഓര്‍ക്കുമോ വല്ലപ്പോഴും
മനസ്സ് മൗനമായ് മന്ത്രിച്ചതില്‍
മാറ്റൊലികേട്ടെന്‍ ഹൃദയം
കടമകള്‍ കൂച്ചു വിലങ്ങിട്ട
ജീവിത പ്രാരാബ്ധത്തിലേയ്ക്ക്
ഒരു ചുമടു താണ്ടിയായ് വരുവാന്‍
ക്ഷണിക്കാനായില്ലെനിക്കന്ന്
അറിയാതീറനണിഞ്ഞ മിഴിനീര്‍
മറക്കപ്പുറം ഒരു നിഴലായ് നീ
മറഞ്ഞുപോകവേ , ശാപമോക്ഷം
കൊതിച്ചൊരു ശിലയായ് മാറി ഞാന്‍
ജീവിത നൗക തുഴഞ്ഞു ഞാന്‍
പലതീരങ്ങളിലടിഞ്ഞെങ്കിലും
തുണപോയ, തുഴപോയ
തുളവീണ മരത്തോണി
മുറിവേറ്റ മനസ്സില്‍ നിന്നിറ്റിറ്റു
വീഴുന്ന ചുടു ചോരയില്‍
നൊമ്പരത്തിന്‍ മുന മുക്കി
മരിച്ച പ്രണയങ്ങളുടെ
ശവകുടീരത്തില്‍ എഴുതട്ടെ
ഞാനൊരു ചരമക്കുറിപ്പ് ! ! !



 

ഒരു ചരമക്കുറിപ്പ് (കവിത: ജോസ് ചെരിപ്പുറം)
Join WhatsApp News
വിദ്യാധരൻ 2014-05-23 09:57:18
"വിധിയുടെ കയ്യികൾക്കറിയില്ലല്ലോ വിരഹവേദന" നല്ല കവിത
vaayanakkaaran 2014-05-23 15:32:39
 ‘മറക്കുമോ നീയെന്റെ മൌനഗാനം 
ഒരുനാളും നിലക്കാത്ത പ്രേമഗാനം... 
മറക്കാൻ കൊതിച്ചാലും തിരിനീട്ടിയുണരുന്നു
മിഴിനിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം’  
എന്ന് പാടിപ്പാടി ഈ ചെരിപ്പുറത്ത് ചങ്കുപൊട്ടി ചാകല്ലേ ജോസേ. 
കവിത കൊള്ളാം.
വിലാസിനി 2014-05-23 19:47:39
തുളവീണ തോണി - അതുകുടി  ചേര്‍ത്താല്‍ ??? സുന്ദര കവിത
മദുര കള്ളും + മദുര  പെണ്ണും + മീന്‍ കറിയും
josecheripuram 2014-05-24 06:36:37
Thank you all for your comments."Muriveeta Manasil nine Kavita Varu."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക