Image

ഹവായ് സംസ്ഥാനത്ത് കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു

പി.പി.ചെറിയാന്‍ Published on 23 May, 2014
ഹവായ് സംസ്ഥാനത്ത് കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു
ഹോണലുലു : രാജ്യത്താകമാനം കുറഞ്ഞവേതനം മണിക്കൂറിന് 10.10 ഡോളറായി ഉയര്‍ത്തണമെന്ന പ്രസിഡന്റ് ഒബാമയുടെ പ്രഖ്യാപനത്തിനുകൂലമായി ഹവായ് സംസ്ഥാനത്തെ കുറഞ്ഞ വേതനം പുതുക്കി കൊണ്ടുള്ള ഉത്തരവില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ നീല്‍ ആംബര്‍കോമ്പി മെയ് 23 വെള്ളിയാഴ്ച ഒപ്പുവെച്ചു. 2007 മുതല്‍ നിലവിലുള്ള 7.25 ഡോളറാണ് ഇതോടെ 10.10 ഡോളറായി ഉയര്‍ന്നത്.

2014 ല്‍ കുറഞ്ഞ വേതനം പുനര്‍നിശ്ചയിക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് ഹവായ്.

വേതനവര്‍ദ്ധനവിനെ അനുകൂലിക്കുന്നവര്‍ ഗവര്‍ണ്ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, ചെറുകിട വ്യവസായങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് എതിര്‍ക്കുന്നവര്‍ അഭിപ്രായപ്പെട്ടത്. 1960 മുതല്‍ കേള്‍ക്കുന്ന സ്ഥിരം പല്ലവിയാണിത് എന്നാണ് ഗവര്‍ണ്ണര്‍ വിമര്‍ശകരുടെ അഭിപ്രായത്തെക്കുറിച്ച് പ്രതികരിച്ചത്.

ഹവായിയിലെ എല്ലാ സ്ഥാപനങ്ങളിലും അംഗീകരിച്ച മിനിമം വേജസ് പോസ്റ്റര്‍ പ്രദര്‍ശിപ്പിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.


ഹവായ് സംസ്ഥാനത്ത് കുറഞ്ഞ വേതനം 10.10 ഡോളറായി ഉയര്‍ത്തുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവെച്ചു
Join WhatsApp News
Tom abraham 2014-05-24 02:31:26
Though legislators sign, and governors approve, DOL take complaints from those who don't get minimum wage with no teeth
To enforce on any employer. Unless lawyers and civil litigation
Remedies are sought, complaints are futile. Illegal workers continue to work for less. There are numerous issues.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക