Image

സാമന്ത ഉദയനിധിയുടെ കാമുകി

Published on 24 May, 2014
സാമന്ത ഉദയനിധിയുടെ കാമുകി
നടി സാമന്ത ഉദയനിധി സ്റ്റാലിന്റെ കാമുകിയായി അഭിനയിക്കുന്നു. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന എന്‍ട്രെന്‍ട്രും പുന്നഗൈ എന്ന ചിത്രത്തിത്തിലാണ്‌ സമാന്തയും ഉദയനിധിയും ഒന്നിക്കുന്നത്‌.

എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാമെന്നു സമ്മതിച്ചെങ്കിലും ഇതുവരെ ചിത്രത്തിനുവേണ്‌ടി ഡേറ്റു മാറ്റിവയ്‌ക്കാന്‍ സാമന്തയ്‌ക്ക്‌ ആയിട്ടില്ല. ഉദയനിധിയുടെ കാമുകിയുടെ വേഷത്തിലാണ്‌ സാമന്ത അഭിനയിക്കുന്നത്‌. സൂര്യ നായകനാകുന്ന അന്‍ജാന്‍, വിജയ്‌ ചിത്രം, വിക്രമിന്റെ ഗോലി സോഡ, വിജയ്‌ മില്‍ട്ടന്റെ ഇടം മാറി ഇറങ്ങിയവന്‍ എന്നീ ചിത്രങ്ങളിലാണ്‌ സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്‌.

ചിത്രത്തിനായി ആദ്യം ലക്ഷ്‌മി മേനോനെയാണ്‌ തീരുമാനിച്ചത്‌. പിന്നീട്‌ സാമന്തയെ പരിഗണിക്കുകയായിരുന്നു.
സാമന്ത ഉദയനിധിയുടെ കാമുകി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക