Image

ആറന്മുള: വിമാനത്താവളത്തിനായി ഭൂമി നല്‍കാന്‍ ബിഷപ് കെപി യോഹന്നാന്‍?

Published on 24 May, 2014
ആറന്മുള: വിമാനത്താവളത്തിനായി ഭൂമി നല്‍കാന്‍ ബിഷപ് കെപി യോഹന്നാന്‍?
ആറന്മുള വിമാനത്താവളം എരുമേലിയില്‍?
നിര്‍ദേശം നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നിലെത്തി
1000 ഏക്കറില്‍ കുറയാത്ത ഭൂമി വിമാനത്താവളത്തിനായി നല്‍കാന്‍ സന്നദ്ധമാണെന്നു ബിഷപ് കെപി യോഹന്നാന്‍
കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നാണ് ആറന്മുള വിമാനത്താവള നിര്‍മാണം. എന്നാല്‍ ഇപ്പോള്‍ ആറന്മുളയ്ക്ക് ബദലായി എരുമേലിക്കടുത്ത് ചെറുവള്ളിയില്‍ ഈ വിമാനത്താവളം നിര്‍മിക്കാം എന്ന നിര്‍ദേശം നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു പോലെയുള്ള വലിയ വികസനപദ്ധതികളില്‍ അവസാന വാക്ക് മോഡിയുടേതു തന്നെയായിരിക്കും എന്നതിനാല്‍ മന്ത്രിസഭാ രൂപീകരണത്തിനു ശേഷമുള്ള അദ്ദേഹത്തിന്റൈ നിലപാടിലേക്കാണു ഇതിലൂടെ കേരളം ഉറ്റുനോക്കുന്നത്.
കേരളത്തില്‍ നിന്നു മോഡിക്കു ലഭിച്ച ആദ്യ നിവേദനവും അതിലെ ആദ്യ പ്രൊജക്റ്റ് റിപ്പോര്‍ട്ടുമാണ് എരുമേലിയില്‍ ചെറുവള്ളിയില്‍ വിമാനത്താവളം എന്ന ആശയം.
നരേന്ദ്ര മോഡിയുടെ നേതൃത്വതിതലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആറന്മുള പദ്ധതിക്ക് ഇതേവരെ നല്‍കിയ സകല കേന്ദ്രാനുമതികളും റദ്ദാക്കും എന്നു ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പിനു മുന്‍പു പ്രഖ്യാപിച്ചിരുന്നു. പുതിയ പദ്ധതി അദ്ദേഹം അംഗീകരിച്ചാല്‍ എരുമേലിയിലെ ചെറുവള്ളി എസ്‌റ്റേറ്റില്‍ ശബരി ഇന്റര്‍നാഷണല്‍ വിമാനത്താവളം നിലവില്‍ വരുമെന്ന് എതാണ്ട് ഉറപ്പാണ്. ബിജെപിയുടെ കേരളത്തിലെ പുതിയ സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് (നാഷണലിസ്റ്റ്) ആണ് മോഡിക്ക് കഴിഞ്ഞദിവസം ഈ ബദല്‍ പദ്ധതി ഡല്‍ഹിയില്‍ നേരിട്ടു കൈമാറിയത്. കേരളത്തിന്റെ വികസനവിഷയങ്ങളില്‍ തീര്‍ച്ചയായും പോസിറ്റീവായി പ്രതികരിക്കും എന്നായിരുന്നു പാര്‍ട്ടി നേതാക്കള്‍ക്ക് മോഡിയുടെ മറുപടി എന്നാണറിയാന്‍ കഴിയുന്നത്.
2007ല്‍ ഏക്കറിന് നാലു ലക്ഷം രൂപ നല്‍കി ഹാരിസണ്‍ മലയാളം ലിമിറ്റഡില്‍ നിന്നും ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ ബിഷപ് കെപി യോഹന്നാന്‍ വാങ്ങിയതാണ് എരുമേലി ചെറുവള്ളിയിലെ 2,100 ഏക്കര്‍ റബര്‍ എസ്‌റ്റേറ്റ്. ഏറെ വിവാദങ്ങളൊക്കെ കടന്നു കോടതി വിധികളുടെ പിന്തുണയോടെ ബിഷപ് യോഹന്നാന്റെ കൈവശമാണ് ഈ ഭൂമി. ആറന്മുള പദ്ധതി ഉപേക്ഷിച്ചാല്‍ പകരമായി ഈ എസ്‌റ്റേറ്റില്‍ വിമാനത്താവളം വരാന്‍ സാധ്യതയേറെയാണെന്നു നേരത്തെ വാര്‍ത്തകളും ഉണ്ടായിരുന്നു. ചെറുവള്ളി എസ്‌റ്റേറ്റിലെ 1000 ഏക്കറില്‍ കുറയാത്ത ഭൂമി വിമാനത്താവളത്തിനായി നല്‍കാന്‍ സന്നദ്ധമാണെന്നു ബിഷപ് കെപി യോഹന്നാനും തത്വത്തില്‍ സമ്മതിച്ചതായാണു വിവരം. ഭൂമി കൈമാറ്റം ഏതു രീതിയില്‍ വേണമെന്നത് മോഡി സര്‍ക്കാരിന് ഈ പദ്ധതിയിലുള്ള താല്‍പ്പര്യം അറിഞ്ഞശേഷമേ വെളിപ്പെടുത്തൂ.
ശബരി വിമാനത്താവള കമ്പനിക്ക് ഭൂമി വില്‍ക്കണോ, അതോ ഭൂമി വില ഓഹരിയായി മാറ്റി പങ്കാളിത്തം ഏറ്റെടുക്കണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത കൈവരേണ്ടതുമുണ്ട്.
Join WhatsApp News
Vnod Shankar 2014-05-24 22:54:25
2007 പ്രാർത്ഥിച്ചുണ്ടാക്കിയതാ 2100  ഏക്കർ റബ്ബർ എരുമേലിയിൽ?  അത് അന്വേഷിക്കേണ്ടതുണ്ട്. എവിടെ നിന്നാണ് ബിഷോപ്പിനു പണം കിട്ടുന്നത് ഇത്തരത്തിൽ? എന്തുകൊണ്ടിപ്പോൾ അതു വിമാനത്താവളം പണിയാൻ കൊടുക്കുന്നു?  അതിൽ കള്ളക്കളി നടന്നിട്ടുണ്ടോ, എങ്കിൽ അതെത്രയെന്ന്  ജനങ്ങൾക്കറിയണം.  ഉമ്മൻ ചാണ്ടിയും മറ്റു അച്ചായന്മാരും കൂടി നാടു മുടിപ്പിക്കുന്നു എന്നു തന്നെ കാണുന്നത്. രാജ്യത്തിന്റെ പൊതു സ്വത്തുക്കൾ വാങ്ങി പൊതു ഫണ്ടിൽ നിന്ന് നിയമാനുസൃതം  കച്ചവടം നടത്തി പണം വെളുപ്പിക്കയല്ലേ ഇതിലൂടെ നടക്കുന്നതെന്ന് സംശയിക്കെണ്ടിയിരിക്കുന്നു.
Joe 2014-06-18 14:15:15
He was elavated as a Bishop in recognition of his classic mastery in Real Estae Business. We have to learn from this guy how to imbibe Bible teaching and how to become an instant billionaire following the footsteps of Mammon the God of wealth ..........................
Truth man 2014-06-18 16:45:56
One person did good help to solve the problem.But people are thinking wrong way to trap him.A  poor man asking you some money,you are giving more money than he expect.Then why you 
thinking where the money came from and why you are making
a trap to fall him down.  People are really crazy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക