താന്റെ പ്രണയം അടുത്തവര്‍ഷം പൂവിടുമെന്ന് പ്രശസ്‌ത താരം ജെനീലിയ വ്യക്തമാക്കി.
വരന്‍ ബോളിവുഡ് താരം റിതേഷ് ദേശ്‌മുഖാണ്. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും.
പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോകുകയാണെന്നും എല്ലാവരുടേയും
അനുഗ്രഹം വേണമെന്നും ജെനീലിയ ട്വിറ്ററിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു. എന്നാല്‍
തീയതി വെളിപ്പെടുത്തിയിട്ടില്ല.
വരനായ റിതേഷ് കേന്ദ്രമന്ത്രിയും
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്‌മുഖിന്റെ
മകനാണ്.
മലയാള സിനിമയായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്‌ത് പൃഥ്വിരാജ്
നായകനായ ഉറുമിയില്‍ ശ്രദ്ധേയമായ വേഷം ജെനീലിയ കൈകാര്യം ചെയ്‌തിരുന്നു. കൂടാതെ
നിരവധി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തുജേ
മേരി കസം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നതും
പ്രണയത്തിലാകുന്നതും.