Image

മമ്മൂട്ടിയോടും പൃഥ്വിരാജിനോടുമൊപ്പം അഭിനയിക്കാന്‍ മോഹം: മഞ്‌ജു വാര്യര്‍

Published on 26 May, 2014
മമ്മൂട്ടിയോടും പൃഥ്വിരാജിനോടുമൊപ്പം അഭിനയിക്കാന്‍ മോഹം: മഞ്‌ജു വാര്യര്‍
തനിന്റെ സിനിമാ ജീവിതത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും കഥയും കഥാപാത്രങ്ങളും ഒത്തുവന്നാല്‍ അഭിനയിക്കണമെന്നത്‌ വലിയ ആഗ്രഹമാണെന്നും മഞ്‌ജു വാര്യര്‍ പറഞ്ഞു. ഓര്‍ക്കുമ്പോള്‍ തന്നെഒരുപാട്‌ സന്തോഷം തരുന്ന കാര്യമാണത്‌. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത്‌ തന്നെ വലിയ ഭാഗ്യമാണ്‌. പൃഥ്വിരാജിനൊപ്പം അഭിനയിക്കാനും ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു.

മോഹന്‍ലാലിനെപ്പോലുള്ള ഒരു കലാകാരന്‍ മുമ്പ്‌ ഉണ്ടായിട്ടില്ല. ഇപ്പോഴും അതുപോലെ വേറൊരു ആളില്ല. ഇനി അതുപോലൊരു കലാകാരന്‍ ഉണ്ടാകാനും സാധ്യതയില്ല. അദ്ദേഹത്തെ ഉപമിക്കാന്‍ മറ്റൊരാളില്ല. ലാലേട്ടനോടൊപ്പം ആദ്യം അഭിനയിച്ച ചിത്രമായിരുന്നു ആറാം തമ്പുരാന്‍. പേടിയും പരിഭ്രവുമായാണ്‌ ലൊക്കേഷനില്‍ എത്തുന്നത്‌. വലിയ സൂപ്പര്‍ സ്റ്റാര്‍ അല്ലേ, നമ്മളോട്‌ സംസാരിക്കുമോ എന്നൊരു പേടി. പക്ഷേ സെറ്റില്‍ കാറില്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍ ഒരു സാധാരണക്കാരനെപ്പോലെയാണ്‌ അദ്ദേഹം പെരുമാറിയത്‌. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗമാണ്‌ ചെയ്യുന്നതെന്ന്‌ അദ്ദേഹത്തോടൊപ്പമുള്ള ആദ്യസീനില്‍ അറിഞ്ഞിരുന്നില്ല. മോഹന്‍ലാല്‍ ഒന്നും അഭിനയിച്ചില്ലല്ലോ എന്നും മനസില്‍ തോന്നി. പക്ഷേ ഡബ്ബിംഗ്‌ സ്റ്റുഡിയോയില്‍ ആ രംഗങ്ങള്‍ കണ്ടപ്പോഴാണ്‌ കഥാപാത്രമായി മാറുന്ന ലാല്‍ മാജിക്‌ മനസിലായതെന്നും നടി പറഞ്ഞു.
മമ്മൂട്ടിയോടും പൃഥ്വിരാജിനോടുമൊപ്പം അഭിനയിക്കാന്‍ മോഹം: മഞ്‌ജു വാര്യര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക