Image

കാന്‍ മേള: തുര്‍ക്കി ചിത്രം വിന്‍റര്‍ സ്ലീപ്പിന് പാം ഡി ഓര്‍

Published on 26 May, 2014
കാന്‍ മേള: തുര്‍ക്കി ചിത്രം വിന്‍റര്‍ സ്ലീപ്പിന് പാം ഡി ഓര്‍

കാന്‍: തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗെ സെയ്ലാന്‍െറ ‘വിന്‍റര്‍ സ്ലീപ്’ ഈ വര്‍ഷത്തെ കാന്‍സ് ചലച്ചിത്രോത്സവത്തില്‍ പാം ഡി ഓര്‍ പുരസ്കാരം സ്വന്തമാക്കി. മഞ്ഞു മൂടിയ തുര്‍ക്കി മലനിരകളില്‍ ഹോട്ടല്‍ നടത്തുന്ന ഒരു കുടുംബത്തിന്‍െറ കഥ പറഞ്ഞ വിന്‍റര്‍ സ്ലീപ്, 17 ചിത്രങ്ങളെ പിന്തള്ളിയാണ് അഭിമാന നേട്ടം കൈവരിച്ചത്. ‘ഫോക്സ്കാച്ചര്‍’ ഒരുക്കിയ ബെന്നറ്റ് മില്ലര്‍ മികച്ച സംവിധായകനായി.
‘മിസ്റ്റര്‍ ടര്‍ണര്‍’ എന്ന ചിത്രത്തില്‍ ജെ.എം.ഡബ്ള്യു. ടര്‍ണര്‍ എന്ന ബ്രട്ടീഷ് കലാകാരനെ അവതരിപ്പിച്ച അഭിനയ മികവിന് ബ്രിട്ടന്‍ തിമോത്തി സ്പാല്‍ മികച്ച നടനായി. ഹോളിവുഡ് ആക്ഷേപഹാസ്യമായ ‘മാപ്സ് ടു ദ സ്റ്റാര്‍സി’ലെ അഭിനയത്തിന് ജൂലിയാനെ മൂര്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി. അഴിമതിയുടെ കഥ പറഞ്ഞ ലെവിയാതന്‍ എന്ന റഷ്യന്‍ ചിത്രം തിരക്കഥയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ലുക്- ഗൊദാര്‍ദിന്‍െറ ‘ഗുഡ്ബൈ ടു ലാങ്ഗ്വേജ്’ മേളയില്‍ ആദരിക്കപ്പെട്ടു എന്നതും പ്രത്യേകതയായി. ജൂറി പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. മേളയിലെ ഏറ്റവും പ്രായം കൂടിയ സംവിധായകനായ ഗൊദാര്‍ദിന്‍െറ സിനിമക്കൊപ്പം ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായ സേവ്യര്‍ ഡോലന്‍െറ ‘മോമ്മി’ ജൂറി പുരസ്കാരം പങ്കിട്ടു. സംവിധായകന്‍ ജെയ്ന്‍ കാംപ്യന്‍ അധ്യക്ഷയായ ജൂറിയാണ് പുരസ്കാരങ്ങള്‍ നിര്‍ണയിച്ചത്.

കാന്‍ മേള: തുര്‍ക്കി ചിത്രം വിന്‍റര്‍ സ്ലീപ്പിന് പാം ഡി ഓര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക