Image

`പപ്പീലിയോ ബുദ്ധ' ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 26 May, 2014
`പപ്പീലിയോ ബുദ്ധ' ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു
ടൊറന്റോ: കേരളത്തിലെ ഭൂരഹിതരായ ദളിത്‌-ആദിവാസി സമൂഹങ്ങളുടെ അതിജീവന പോരാട്ടങ്ങളുടെ കഥപറയുന്ന മലയാള ചിത്രം `പപ്പീലിയോ ബുദ്ധ' കാനഡയിലെ ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ടൊറന്റോയിലെ സ്‌കാര്‍ബറോ ഫിലിം മേളയുടെ ഭാഗമായി ജൂണ്‍ അഞ്ചിന്‌ വൈകിട്ട്‌ ഏഴുമണിക്ക്‌ വുഡ്‌സൈഡ്‌ സിനിമയിലായിരിക്കും പ്രദര്‍ശനം. (Woodside Cinema-1571 Sandhurst Circle).

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും, പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്‌ത ഈ ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണ്‌.

http://scarboroughfilmfestival.com/portfolio/papilio-buddha/
`പപ്പീലിയോ ബുദ്ധ' ടൊറന്റോയില്‍ പ്രദര്‍ശിപ്പിക്കുന്നു
Join WhatsApp News
Binoy Varghese 2014-05-26 21:24:31
How is this film? I read an article about it, here in UK...
any DVD available?
http://reflectonfilm.co.uk/2013/03/21/llgff-2013-papilio-buddha-dir-jayan-cherian-india-2012-review/

ബിജു 2014-05-27 19:49:21
ഇതിന്റെ ഡിവിഡി കിട്ടനുണ്ടോ?
വറുഗീസ് തോമസ് 2014-05-27 19:57:55
I watched this film at Cinequest Film Festival in San Jose, it is very good and realistic.
Pappy Kochumanoor 2014-05-28 10:05:55
ഞാൻ കണ്ടു. ഏതാനും ചില സീനുകൾ ഒഴിച്ചാൽ അറുബോറായ പടം! പ്രത്യേകത ഉണ്ടെന്നു കാട്ടാൻ ശ്രമിച്ചു. പക്ഷെ ഉള്ളി പൊളിച്ചപോലെ ശൂന്യം!

പടം പിടുത്തക്കാരെ... ബലമുള്ള ഒരു പ്രമേയം വ്യത്യസ്തമായി അവതരിപ്പിക്കാൻ മനസ്സുകൊണ്ട് ശ്രമിക്കൂ... എഴുതിയ കവിത പുസ്തത്തിൽ നോക്കി വായിക്കുമ്പോലെ രംഗങ്ങൾ ഷൂട്ടു ചെയ്യരുത്.  രംഗങ്ങൾക്കു ഭാഷയും ഭാവവും പ്രത്യേക രീതിയിൽ ഉണ്ടാക്കാൻ ചിന്തിക്കണം. തനി മലയാളം ബോറാണ് കേൾക്കാൻ... എന്നാൽ ചിലയിടത്ത് അതു അഭികാമ്യവും!  വെറുതെ ബസ്സോടുന്നത് വിഡിയോയിൽ എടുത്താൽ അതും ബോറ്... മറ്റാരും കണ്ടിട്ടില്ലാത്ത രീതിയിൽ, ഒരു പുതിയ രീതിയിൽ എന്നാൽ അസംഭവ്യമാവാതെ ഒപ്പണം. നല്ല ക്യാമറാമാൻ വേണം എന്നർത്ഥം.  വഴിയിൽ കണ്ട പട്ടി മൈൽക്കുറ്റിയിൽ മുള്ളാൻ കാലു പൊക്കുന്നതു ഷൂട്ടു ചെയ്യാതെ, അതൊരു പരിസര വർണ്ണനയുടെ ഭാഗമാക്കാനാവും... എന്നാൽ സഗൌരവം സാധിക്കാൻ ശ്രമിക്കുന്ന ഒരു രംഗത്തിനു തടസ്സമായിക്കാണുന്ന ഒരു പട്ടിയെ ഒന്നു ഭയപ്പെടുത്താനോ മറ്റൊരു വിധത്തിൽ പേടിപ്പിച്ചു ഓടിക്കാനോ ശ്രമിപ്പിക്കുന്ന രംഗം ഒരു പക്ഷെ തമാശയും, ശ്രദ്ധ പിടിച്ചുപറ്റാൻ സഹായിക്കുന്നതുമാവാം. സംഭവം ചിത്രീകരിച്ചു നോക്കണം. വീണ്ടും നോക്കണം. അതു ഉദ്ദേശിച്ച ഫലം നല്കിയോ എന്നു നോക്കണം. അല്ലാതെ വിഡിയോ എടുക്കാൻ ആർക്കാ പ്രയാസം? കലാപരമായി എടുക്കുണം... ബുദ്ധിമുട്ടണം... എന്റെ രണ്ടു കാശു, ദാ...

സംശയം 2014-05-28 10:25:49
വിദ്യാധരനെക്കൊണ്ട് പിന്നേം പിന്നേം തല്ലുകൊള്ളിക്കാൻ ഇറങ്ങി ഇറങ്ങി വരുന്നുണ്ട്
സംശയം 2014-05-28 10:53:15
നിങ്ങൾ കണ്ട സീനുകൾ കുളി സീനാണോ പാപ്പി ?
വറുഗീസ് തോമസ് 2014-05-29 10:06:44
at Paappi probably you watch some other film, and misunderstood as Papilio Buddha, the cinematography of this film is by MJ Radhakrishnan and it is the best work of his long carrier including the Camera d'Or winning "Maranasimhasanam" at cannes in 1999 or so.
The film dipict rape and torture very graphic, I will not suggested it for kids under 13, but in my opinion this is one of the best films from India in recent years.
Binoy Varghese 2014-05-29 12:46:40

പാപ്പിലൊ ബുദ്ധാ : കത്രിക ചിന്തകള്‍

പള്ളി പരീക്ഷയിലെ ആദ്യ നാലു് ചോദ്യം എന്തുതന്നെയായാലും ഉത്തരം ‘ദൈവം’ ആണെന്ന മഹത് സത്യം പരീക്ഷയ്ക്കു് മുമ്പെ അവനറിയാമെങ്കിലും മനുഷ്യനെ ആരു് സൃഷ്ടിച്ചു എന്ന ചോദ്യത്തിനു് അവന്‍ എഴുതിയതു് പള്ളിക്കു നിരക്കാത്ത ഉത്തരമായിരുന്നു. അവനെഴുതിയ ഉത്തരം വെട്ടിത്തിരുത്തി വികൃതമാക്കി പള്ളി പറഞ്ഞ സത്യം അവന്‍ എഴുതിയെങ്കിലും അവന്റെ ഉത്തരക്കടലാസു കാണാന്‍ ഭാഗ്യം കിട്ടുന്നവര്‍ക്കെല്ലാം അറിയാം അവന്റെ മനസ്സില്‍ നിന്നുള്ള ശരിയുത്തരം എന്താണു് എന്നു്. ഇതു് തന്നെയാണു് പാപിലൊ ബുദ്ധാ എന്ന സിനിമയും. വ്യക്തമായ രാഷ്ട്രീയം പുലര്‍ത്തുന്ന ചിത്രമാണു് പാലിലൊ ബുദ്ധ. നാടകീയത തീരെയില്ലാതെയും തന്റെ രാഷ്ട്രീയത്തെ മഹത്വവല്‍ക്കരിക്കാതെയും രാഷ്ട്രീയം പറയുന്ന സംവിധായകനും പ്രകൃതിദൃശ്യങ്ങളെയും മനുഷ്യശരീരത്തെയും സിനിമയുടെ ഉള്‍ക്കാമ്പിനു് ശക്തിനല്‍കുംവിധം ഫ്രേമുകള്‍ തീര്‍ത്ത ഛായാഗ്രാഹകനും ഒരുപാടു് ഷോട്ടുകള്‍ കുത്തിനിറയ്ക്കാതെ സ്വാഭാവികത നല്‍കിയ എഡിറ്ററും നിശബ്ദതയെ പശ്ചാത്തലസംഗീതമാക്കിയ സംഗീതസംവിധായകനും മത്സരിച്ചഭിനയിച്ച നടീനടന്മാരും ഉണ്ടെങ്കിലും ഈ ചലച്ചിത്രത്തെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം സെന്‍സര്‍ ബോര്‍ഡ് എന്ന മഹാത്മാവിന്റെ കൈയൊപ്പുകളാണു്. സിനിമ തീയറ്ററില്‍ കാണുമ്പോള്‍ ഏറ്റവും വിചിത്രമായി തോന്നിയ സെന്‍സര്‍ബോര്‍ഡ് കരവിരുതു് രണ്ടെണ്ണമാണു്. ഭാഷാ സദാചാരവാദികളെ ഉറക്കംകെടുത്തുന്ന അസഭ്യവാക്കുകളായ ‘മൈരും,’ ‘പുലയാട്ടും’ ശ്രവണസുന്ദരമായി സംഭാഷണത്തില്‍ കയറിവരുമ്പോള്‍ ഗാന്ധി, അഹിംസ എന്നീ വാക്കുകള്‍ നിശബ്ദമായി മാറുമ്പോള്‍, ഗാന്ധിയും അഹിംസയും സെന്‍സര്‍ ബോര്‍ഡും ഒരു തെറിയായി കാണുന്നുവോ എന്നു തോന്നിപ്പോവും. സിനിമയില്‍ ‘ഏതോ’ ഒരു പ്രതിമയ്ക്കു് ചെരുപ്പുമാല ഇടുന്നതു് കാണിക്കുന്നുണ്ടു്. പിന്നീടു് ആ പ്രതിമ കത്തിക്കുന്നുമുണ്ടു്. റോഡിലും മൈതാനങ്ങളിലും പാര്‍ക്കിലുമായി കാക്കക്കാഷ്ഠത്തില്‍ കുളിച്ചു് വടിപിടിച്ചുനില്‍ക്കുന്ന ആ പ്രതിമ blur ചെയ്താലും ഏതൊരു പത്തുരൂപ നോട്ടിന്റെ ഉടമസ്ഥനും ആ മഹാത്മാവിനെ മനസിലാക്കാന്‍ കഴിയും എന്ന സത്യം ഓര്‍ക്കുമ്പോള്‍ blur എന്നതു് attention seeking ആയി ചെയ്തതായി തോന്നിപ്പോവും. ബുദ്ധവിഗ്രഹം തല്ലിത്തകര്‍ക്കുന്ന നേരത്തു് ബുദ്ധവിഗ്രഹവും blur ചെയ്യുമ്പോള്‍ അതിനു് മുമ്പും ശേഷവും സ്ക്രീനില്‍ കാണിച്ചതു് അതെ വിഗ്രമമാണെന്നു് ഓര്‍ത്തു് ആരും ഒന്നു ചിരിച്ചുപോവും. സിനിമ എന്ന മാധ്യമം മനുഷ്യനെ ഏറെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്നു് കണ്ണുമടച്ചു വിശ്വസിക്കുന്നവരാണു് സെന്‍സര്‍ ബോര്‍ഡ്. പുകവലിക്കുന്ന നായകനും കള്ളുകുടിക്കുന്ന വില്ലനും മനുഷ്യമനസ്സിനെ സ്വാധീനിക്കാതെയിരിക്കാന്‍ ഒരു മിനിറ്റ് നീണ്ടുനില്‍ക്കുന്ന ‘യാഥാര്‍ത്ഥ്യം’ രണ്ടുവീതം മൂന്നുനേരം സിനിമയ്ക്കു് മുമ്പു് വിളമ്പാന്‍ തുടങ്ങിയിട്ടു് വര്‍ഷം രണ്ടാവാറായി. ഈ സിനിമയിലെ സ്വാധീനിക്കാന്‍ സാധ്യതയുള്ള വിഷം മുന്നില്‍കണ്ടു് പന്ത്രണ്ടു മിനിറ്റ് നീളത്തില്‍ ഗാന്ധി ഡോക്യുമെന്ററിയും സിനിമയുടെ അവസാനം രഘുപതിരാഘവ രാജാറാമും ഇടാതെയിരുന്നതില്‍ ആശ്വസിക്കാം.

Pappy 2014-05-29 19:18:08
ചിത്രത്തിന്റെ 'പാപ്പിലോ ബുദ്ധാ' എന്ന പേരുതന്നെ 'കത്രിക ചിന്ത'യിൽ നിന്നുതിർന്നതാണ്. മിക്ക രംഗങ്ങളും കലക്കിയിരിക്കുന്നതും അതുപോലെ തന്നെയെന്നു പടം കണ്ടപ്പോൾ തോന്നി. തെറി വിളിക്കുന്നതും, ക്രമം വിട്ടു നഗ്നത കാണിക്കുന്നതും ആവിശ്യമുണ്ടായിരുന്നിട്ടല്ല 'കത്രികച്ചിന്ത' കൊണ്ടു കാടുകയറിപ്പോയതാണ്. അതിനായി ഉണ്ടാക്കിയ രംഗങ്ങൾ പടിഞ്ഞാറൻ ചിത്രങ്ങളിൽ വിജയകരമായി കാണിക്കുന്നതു പോലെ ഒത്തില്ല... ഇന്ത്യൻ സെൻസർകാരന്റെ കത്രിക അനുവദിക്കില്ല എന്തായാലും... പുതിയൊരു മാനം അതിലൂടെ സൃഷ്ടിക്കാനാവുമോ എന്നു പലരും മുൻപു കളിച്ചു നോക്കിയിട്ടുണ്ട്.

അങ്ങനെ നേരെ കേറ്റാനുള്ള വഴി തുറന്നു കിടക്കെ മറുവഴി തപ്പുന്നതാണ് ഫലത്തിൽ പടത്തെ പൊളിച്ചിരിക്കുന്നതെന്നു ക്രിറ്റിക്കൽ മനസ്സോടെ പടത്തിന്റെ പോക്ക് അളക്കുന്നവനു തോന്നാം.  ഇന്ത്യൻ സെൻസർകാരനെ കണക്കിലെടുക്കേണ്ട... അമേരിക്കൻ കാഴ്ചക്കാരന് മെച്ചമായ ചിത്രീകരണങ്ങൾ നിരവധി നിത്യവും ലഭ്യമായിരിക്കവെ,  'പാപ്പിലോ ബുദ്ധാ' എന്നുപറഞ്ഞു മാടി വിളിക്കുമ്പോൾത്തന്നെ, സമയത്തെപ്പറ്റി വ്യാകുലപ്പെടും. പിന്നെയത് അലൈൻ ചെയ്യാൻ 'കത്രിക ചി ന്താ'പ്രസരങ്ങൾ തടസ്സമാണ് നല്കുക.

അടുത്ത സംരംഭത്തിനു ഭാവുകങ്ങൾ നേരാൻ പ്രത്യാശയോടെ പിൻവാങ്ങുന്നു.

Binoy Varghese 2014-05-30 07:57:39
Dear Paapi
your wrtinigs reflects your attitude and prejudice about artistic expressions, and your malicious efforts to thrash this film is futile, I know the film is well recivied and screened around the world. Even in india I come acros this review by critic Veeyen
Jayan K Cherian's 'Papilio Buddha' is a film that is simply not afraid of taking a definite stance, and as such digs deep into wounds that are quite raw. A thoughtful, investigative and poignant film, it lays bare an intricate, multilayered catastrophe that literally explodes with questions that we often hastily turn our faces away from.

On seeing a faded portrait of Comrade EMS along with a childhood photograph of Shankaran (Sreekumar) on the wall, the lepidopterist along with him (David Briggs) cannot hide his curiosity and inquires as to who "the guy with the baby" is! When asked by Shankaran as to why he hasn't chosen to take the portrait down, despite having severed ties with the Communist movement long back, Kariyan sighs and remarks that Gods have a tendency not to disembark from the lofty positions that they are once hailed to.

We are alarmed to see that Shankaran is yet to come to terms with his Dalit blood, despite having been educated at the JNU, and regardless of his incessant interactions with a movement that has been raising its voices against oppression of the marginalized. He is appalled at his invisibility even in broad daylight, and when his efforts to merge in seamlessly with the rest of the world meet a dead end, he walks back into the arms of a dear companion, dejected and absolutely crestfallen. Drenched in the rain that batters over the forests, Shankaran seeks the light of a glow worm to steer himself back home.

The subtle tones of sexuality that are employed in the film should not be seen as an open confrontation on the rigid morales that the Kerala society vigorously adheres to. On the contrary, the bisexuality of its protagonist is a mere expression of a refusal to pigeonhole human sexual behavior into heterosexual and homosexual. As such the film does make inroads into a cultural milieu, where deviations from sexual norms have almost always been depicted as jarring stereotypes.

The downright realistic tenor that the film maintains right from the start, almost lends it a documentarian feel. Especially noteworthy are the dialogues that are uttered, rephrased and re-uttered, unapologetically. The essential confusion that reigns supreme while arriving at a general consensus is retained to the core in all the scenes that portray the meetings and gatherings of the Meppara residents.

Manjusree (Saritha) is one of the strongest voices in 'Papilio Buddha', and as a woman who has learned to live life on her own terms, fending for herself, she has to deal with multiple crises when it comes to keeping her individuality intact. That she is a Dalit woman who has chosen a profession that has irked the predominantly male population around her does not help much either. Added to it, the gender politics that she has to deal with day after day, assumes countless forms, as she is leered and jeered at, verbally abused and mentally harassed. When she is complemented on the shape of her breasts, her outburst is immediate, as she gives vent to the frustrations and pain that she has been hiding behind them for long.

In one of the most shocking scenes in the film, she is hunted down for having refused to take it lying down, and is gang raped repeatedly by a bunch of men who try in vain to snatch away the very last bit of dignity that she has been ferociously clutching to. They leave her for dead, and burn her auto rickshaw, and the Buddha goes up in flames yet again. Back home after the ordeal, she stitches back the bits and pieces of her dismembered life and body, tonsures her head and starts anew.

The question as to why a tormented clan chooses to embrace Buddhism should no longer perplex us. The Gandhian ideals seem to have worked little wonders for them, and their agitation is one that is aggressive; one which brings down the much revered idols in the country to the dust.

Smoldering performances from Sreekumar and Saritha add further darkness to the shadow of despair that hovers of the characters that they play. M J Radhakrishnan's stunning cinematography and crisp editing by Sujoy Joseph lend true life to the epic land struggle that is portrayed.

'Papilio Buddha' is relentlessly gripping and is a striking indictment of a social meltdown among the oppressed Dalits on the Indian subcontinent. The solutions still remain well beyond reach at the end of it all, but the assertive message sticks right where it belongs.
Binoy Varghese 2014-05-30 09:28:06
Here another review of this film by a female critic in malayalam.

പാപ്പിലിയോ ബുദ്ധ ഈ കണ്ണാടിയില്‍ നിങ്ങളുടെ ദംഷ്ട്രകള്‍:

അനു കെ ആന്റണി

സത്യസന്ധമായ സമരങ്ങള്‍ എന്നും തീവ്രമാണ് . അത് പെണ്ണിന്റെ സമരമായാലും മണ്ണിനും അസ്ഥിത്വത്തിനും ലൈംഗിക സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള സമരമായാലും. ഈ സമരങ്ങളെ കലയിലൂടെ ആവിഷ്കരിക്കുന്നത് അത്രയെളുപ്പവുമല്ല. സമരമുദ്രാവാക്യങ്ങളെയും, ചുവരെഴുത്തുകളെയും, തലോടിയാല്‍ തെറിക്കുന്ന തീപ്പൊരികളെയും മാത്രം പകര്‍ത്തുന്ന കലയ്ക്ക് അവയെ പൂര്‍ണമായി ഉള്‍കൊണ്ടു എന്ന് അവകാശപ്പെടാന്‍ സാധിക്കില്ല. കാരണം, ചുരുക്കപ്പെടാനും ഒതുക്കപ്പെടാനും ആവാത്തത്ര സത്യസന്ധമാണ് നിലനില്‍പിന് വേണ്ടിയുള്ള ഓരോ സമരങ്ങളും. നിര്‍വചനങ്ങള്‍ക്കു അപ്പുറത്ത് നിന്ന് അവയുടെ സത്യസന്ധമായ തീവ്രതയിലേക്ക് ഇറങ്ങി ചെല്ലാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അത്തരം ആവിഷ്കാരങ്ങള്‍ പൂര്‍ണമായി എന്നവകാശപ്പെടാന്‍ സാധിക്കു.

ഞാനും നിങ്ങളും ജീവിക്കുന്ന കാലഘട്ടത്തിനു ഒട്ടും അപരിചിതമായ വസ്തുതയല്ല കേരളത്തില്‍ ഉടനീളം നടക്കുന്ന ഭൂമി കൈയേറ്റ സമരങ്ങള്‍.പത്രങ്ങള്‍ക്കു മുന്‍പേജില്‍ അച്ചടിക്കാന്‍ വേണ്ടത്ര പൊലിമ പോരാത്തത് കൊണ്ട്, പ്രസിദ്ധീകരിച്ചാല്‍ത്തന്നെ കോളങ്ങളിലേക്കു ഒതുങ്ങി പോകുന്ന പച്ചയായ ജീവിതസമരങ്ങളുടെ വാര്‍ത്തകള്‍. സമൂഹത്തിലേക്കു അറിയാതെ എങ്കിലും കണ്ണ് തുറന്നു നോക്കിപ്പോയിട്ടുള്ള ആര്‍ക്കും കാണാതെ രക്ഷപ്പെടാന്‍ കഴിയാത്തത്ര വ്യാപകമാണ് ഭൂമികൈയേറ്റവും ഭൂ അവകാശ സമരങ്ങളും.

കാടിനെ കാശിനു വിറ്റ്, കാടും മനുഷ്യനും തമ്മിലുള്ള വൈകാരികവും, ജൈവികവുമായ ബന്ധത്തെ അറുത്തു മുറിച്ചു കാടിന്റെ മക്കളെ കുടിയിറക്കുന്ന ശക്തികേന്ദ്രങ്ങളെ വിമര്‍ശിച്ചു കൊണ്ട് പക്ഷെ ആവിഷ്കാര സ്വാതന്ത്യ്രത്തെ ആഘോഷിക്കുന്ന കാലഘട്ടത്തിലും ഇന്ദ്രിയഗോചരമായ കലാസൃഷ്ടികളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. (സി. ശരത്ചന്ദ്രനെ പോലുള്ളവരുടെ) ഒറ്റപെട്ട ചില ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കപ്പുറം പറയത്തക്ക കലാസൃഷ്ടികളൊന്നും തന്നെ ഉണ്ടായിട്ടുമില്ല. നിലനില്പിന്റെ സമരങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കാന്‍ എന്തുകൊണ്ട് കലാസൃഷ്ടികളൊന്നും ഒരുമ്പെടുന്നില്ല എന്നത് മുഴച്ചു നില്‍ക്കുന്ന ഒരു ചോദ്യമാണ്.

അനു കെ ആന്റണി


നടപ്പു ശീലങ്ങളുടെ ചെളിക്കുഴികള്‍
മലയാള സിനിമയുടെ കഷ്ടകാലത്തെ മാറ്റിക്കൊണ്ടിരിക്കുന്ന യുവതരംഗത്തില്‍ മാറുന്ന ചിന്തകളെയും അവബോധങ്ങളെയും സാമൂഹികാവസ്ഥകളെയും, മലയാളിയുടെ അതേ സങ്കുചിതത്വത്തില്‍ നിന്നും കപട സദാചാരത്തില്‍ നിന്നും ഒരു തരി പോലും വിട്ടുമാറാത്ത ചിത്രങ്ങളില്‍ തിരുകി ചേര്‍ക്കുന്നതും മേമ്പൊടിയായി വിതറുന്നതും , കപട സാമൂഹിക പ്രതിബദ്ധതയും കപട വിശാലമനസ്കതയും നെറ്റിയില്‍ ഒട്ടിച്ചു വച്ചു കൊണ്ടുള്ള അപക്വമായ പൊള്ളത്തരമാണെന്ന് ഖേദത്തോടെ പറയാതെ നിവൃത്തിയില്ല.

ഈ വിഷയത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി കേരളത്തിലെ മാദ്ധ്യമങ്ങള്‍ ഒരു തരത്തിലും മൂടി വച്ചു എന്നാരോപിക്കാന്‍ പറ്റാത്ത വിഷയമാണ് “ബലാല്‍സംഗം” . മൂടി വച്ചു എന്ന് ആരോപിക്കാന്‍ പറ്റില്ലെന്ന് മാത്രമല്ല ആവശ്യത്തിലധികം ആഘോഷിച്ച്, മുതലകണ്ണീരുകളൊഴുക്കിച്ചു വീണ്ടും വീണ്ടും അവളെ ബലാല്‍സംഗം ചെയ്തു കൊണ്ടേയിരിക്കാന്‍ ഈ മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിച്ചിട്ടുമുണ്ട്. സ്ത്രീയും പുരുഷനും തമ്മിലുള്ള മനോഹരവും തുല്യവുമായ ഇടപെടലുകള്‍ക്കും സംയോഗത്തിനും ഭ്രഷ്ട് കല്‍പ്പിക്കുകയും,പെണ്ണിന്റെ ആത്മാവിനെയും വൈകാരികതയെയും മാറ്റി നിര്‍ത്തി അവളെ വെറും ശരീരം മാത്രമായി വീക്ഷിക്കുകയും ചെയ്യുന്ന സമൂഹത്തിനു ബലാല്‍സംഗത്തെ ആഘോഷിക്കാന്‍ മാത്രമേ സാധിക്കു.

അതുപോലെ, തങ്ങള്‍ ബൌദ്ധികമായി കുറച്ചധികം പുരോഗമിച്ചു എന്നും വളരെ പെട്ടെന്ന് വിശാലമാനസ്കരായി എന്നുമുള്ള അഹങ്കാരത്തോടെ മലയാളി ചര്‍ച്ച ചെയ്ത വിഷയമാണ് സ്വവര്‍ഗ ലൈംഗികത. അസ്വാഭാവികമായ മനുഷ്യസഹജമല്ലാത്ത എന്തിനെയും ഉയര്‍ന്ന ബൌദ്ധിക നിലവാരം ഉള്ളത് കൊണ്ട് മാത്രം , തങ്ങള്‍ അത്തരക്കാരല്ലെങ്കിലും അംഗീകരിച്ചു സന്തോഷിച്ചവര്‍ ആണ് സ്വവര്‍ഗ ലൈംഗികതാ സഹിഷ്ണുതക്കാരായ മലയാളികള്‍. ഇപ്പോഴും, സ്വവര്‍ഗ ലൈംഗികതയുടെ സ്വാഭാവികതയെ പക്വമായ തുറന്ന ഒരു ബോദ്ധ്യത്തോടെ മലയാളി മനസിലാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉറപ്പിച്ചൊരു മറുപടി ബുദ്ധിമുട്ടാണ് .

 

ഇന്ദ്രിയങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഭ്രഷ്ട് കല്പിക്കപ്പെട്ട ജനതയുടെ ജനാധിപത്യത്തിനുള്ളിലെ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങളെ ഇത്ര ശക്തമായി ആവിഷ്കരിച്ച മറ്റൊരു ചിത്രം അടുത്തൊന്നും മലയാളത്തില്‍ സംഭവിച്ചിട്ടില്ല എന്നുറപ്പിച്ചു പറയാം.


 

‘പാപ്പിലിയോ ബുദ്ധ’
ഇത്തരം സാമൂഹിക സാഹചര്യങ്ങളിലാണ് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത്, തമ്പി ആന്റണിയും ,പ്രകാശ് ബാരെയും ചേര്‍ന്ന് നിര്‍മ്മിച്ച ‘പാപ്പിലിയോ ബുദ്ധ’ എന്ന എന്ന ചിത്രം പ്രസക്തമാവുന്നത്. പ്രമേയത്തിന്റെ പ്രാധാന്യം കൊണ്ട് മാത്രമല്ല, തീവ്രതയും യാഥാര്‍ത്ഥ്യവും ചോര്‍ന്നു പോകാതെയുള്ള ആവിഷ്കാരത്തിന്റെ കൃത്യത കൊണ്ട് കൂടിയാണ് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നിഷേധിച്ച ഈ ചിത്രം പ്രാധാന്യമര്‍ഹിക്കുന്നത്. ഇന്ദ്രിയങ്ങള്‍ക്കും വികാരങ്ങള്‍ക്കും ഭ്രഷ്ട് കല്പിക്കപ്പെട്ട ജനതയുടെ ജനാധിപത്യത്തിനുള്ളിലെ അടിച്ചമര്‍ത്തപ്പെടുന്ന അവകാശങ്ങളെ ഇത്ര ശക്തമായി ആവിഷ്കരിച്ച മറ്റൊരു ചിത്രം അടുത്തൊന്നും മലയാളത്തില്‍ സംഭവിച്ചിട്ടില്ല എന്നുറപ്പിച്ചു പറയാം.അത് കൊണ്ട് തന്നെ സെന്‍സര്‍ ബോര്‍ഡ് വിലക്കുകളെയും കത്രിക വയ്ക്കാനാവശ്യപ്പെടുന്ന രംഗങ്ങളുടെ പുറകിലുള്ള കാരണങ്ങളുടെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടേണ്ടതും പുനര്‍ചിന്തിക്കേണ്ടതും ആവശ്യമാണ്.

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അവതരിപ്പിച്ച കരിയേട്ടന്‍ എന്ന കഥാപാത്രത്തിന്റെ മകനായ ശങ്കരന്‍ എന്ന JNU ബിരുദധാരിയായ, അമേരിക്കന്‍ സ്വപ്നം കാണുന്ന ചെറുപ്പക്കാരന്റെ ആഖ്യാനങ്ങളിലൂടെയും തിരിച്ചറിവുകളിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നത്. കണ്ടല്‍ കാടുകള്‍ നട്ടുപിടിപ്പിക്കുന്ന കരിയേട്ടന്‍ എന്ന് ജനങ്ങള്‍ വിളിക്കുന്ന കരിയന്‍ തന്നെയാണ് നീതി നിഷേധിക്കപ്പെട്ട ജനതയുടെ സമരനേതാവും. അക്രമരഹിതമായ സമരത്തിലും അംബേദ്കര്‍ എഴുതിയ ഭരണ ഘടനയിലുമാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന കരിയനെ , കല്ലേന്‍ പൊക്കുടന്റെ സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ വരേണ്യതയുടെ കൃത്രിമത്വം കലര്‍ത്താന്‍ ശ്രമിക്കാതെ പച്ചയായി ചിത്രീകരിച്ചിരിക്കുന്നു.

കേരളത്തിന്റെ നേര്‍ക്കാഴ്ച
മേപ്പാടി എന്ന സമരഭൂമിയുടെ കഥയാണ് ‘പാപിലിയോ ബുദ്ധ’ പറയുന്നത്. അംബേദ്കറിന്റെയും അയ്യങ്കാളിയുടെയും വിഗ്രഹങ്ങള്‍ കാണാന്‍ കഴിയുന്ന സമരഭൂമി. പശ്ചിമ ഘട്ടത്തിലെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന , വിദേശ ശക്തികള്‍ വേട്ടയാടുന്ന ‘പപിലിയോ ബുദ്ധ’ എന്ന ഇനം ചിത്രശലഭത്തെ പോലെ മേപ്പാടിയിലെ ജനങ്ങളെയും നാഗരികതയുടെ ശക്തിയുള്ള മനുഷ്യന്‍ വേട്ടയാടി കൊണ്ടിരിക്കുകയാണ് .

കുടിയിറക്കപ്പെടുന്ന ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന സ്ഥലത്തെ പ്രധാന സര്‍ക്കാറിതര സംഘടന (NGO) പ്രവര്‍ത്തന വിജയം കൊണ്ടാടാന്‍ നടത്തുന്ന ആഘോഷത്തിനിടയില്‍ പ്രബുദ്ധരായ പ്രവര്‍ത്തകരുടെ അടുത്ത് നിന്നും ജാതീയമായ അധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട് ശങ്കരന്. സാമൂഹിക പ്രതിബദ്ധത എന്ന വാക്കിനെ വിറ്റ് കാശാക്കുന്ന സംഘടനകളെയും ചിത്രം പക്വതയോടെ പരിഹസിക്കുന്നു. ദലിത് അസ്ഥിത്വം നേരിടേണ്ടി വരുന്ന ചൂഷണവും, പുതിയ കാലഘട്ടത്തിലും പ്രബുദ്ധരെന്നു സമൂഹം വിളിക്കുന്നവര്‍ക്ക് പോലും ദലിതനോടുള്ള മനോഭാവവും ശങ്കരനെ മേപ്പാടിയിലെ സമരങ്ങളുടെ ഗൌരവത്തിലേക്ക് തിരിക്കുന്നു.

ദലിതരെ ജനാധിപത്യത്തിനുള്ളില്‍ സമത്വത്തോടെ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ച അംബേദ്കറെയാണ് ജാതിവ്യവസ്ഥകളെ പുനപരിശോധിക്കാന്‍ വിസമ്മതിച്ച ഗാന്ധിയേക്കാള്‍ മേപ്പാടിയിലെ ജനങ്ങള്‍ ആശ്ലേഷിക്കുന്നത്. ജാതീയമായ അനാചാരങ്ങള്‍ക്കു പുറത്തു നില്ക്കാന്‍ ഹിന്ദു മതത്തെക്കാള്‍ ബുദ്ധ മതത്തെയും. ജാതി വ്യവസ്ഥകളെ തള്ളിപ്പറയാന്‍ അംബേദ്കര്‍ സ്വീകരിച്ച ബുദ്ധന്‍ മാത്രമല്ല ‘പാപ്പിലിയോ ബുദ്ധ’ യിലെ ബുദ്ധന്‍. ജാതീയമായ അടിച്ചമര്‍ത്തലുകളെ മറികടക്കുന്നതിനോടൊപ്പം സ്ത്രീ പുരുഷ അസമത്വത്തെ സമത്വത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന ബുദ്ധന്‍കൂടിയാണ് താന്ത്രിക് ബുദ്ധന്റെ ബിംബത്തിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്.

 

തൊട്ടാല്‍ പൊട്ടുന്ന ദേശീയതയും കപട സദാചാരവും കൊണ്ട് എറിഞ്ഞു വീഴ്ത്താനിരിക്കുന്നവരല്ല ഇത്തരമൊരു കലാസൃഷ്ടിയെ വിലയിരുത്തേണ്ടത് . ഇതിലുമെത്രയോ ഭീകരമാണ് യാഥാര്‍ഥ്യങ്ങള്‍. അവയെ ഉള്‍കൊള്ളാന്‍ ഇടം ബാക്കിയിടാത്ത ആഭാസത്തരമാവരുത് കലാസൃഷ്ടി .


 

സെന്‍സര്‍ കത്രികകളുടെ രാഷ്ട്രീയം
സ്ത്രീപുരുഷ സംയോഗത്തിന്റെ മനോഹാരിതയും സമത്വത്തില്‍ ഉത്ഭവിക്കുന്ന ക്രിയാത്മകതയുടെ പ്രബോധോദയവും കൂടിയാണ് ചിരാതുകളാല്‍ പ്രകാശിതനായ താന്ത്രിക് ബുദ്ധന്‍.ഇത്ര ആഴത്തില്‍ ഇത്ര സുന്ദരമായി , സമത്വത്തിന്റെ സൌന്ദര്യത്തെ ആവിഷ്കരിക്കാന്‍ ശ്രമിച്ചചിത്രം എന്ന നിലയില്‍ തന്നെയാണ് സെന്‍സര്‍ ബോര്‍ഡ് വിലക്കുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടി വരുന്നത് .ചിത്രത്തില്‍, വരുമാനമാര്‍ഗത്തിനായി ഓട്ടോ ഓടിക്കുന്ന പെണ്‍കുട്ടിയെ ഓട്ടോസ്റാന്‍ഡില്‍ ശല്യപ്പെടുത്തി മറ്റൊരു ഓട്ടോക്കാരന്‍ ഹോണ്‍ അടിക്കുന്ന രംഗം ലൈംഗികച്ചുവയുള്ളതാണെന്നും അതിനാല്‍ ‘കട്ട് ‘ ചെയ്യണമെന്നും സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടതായി സംവിധായകന്‍ പറയുന്നു.

പ്രബുദ്ധരായ സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ മലയാളത്തിലെ സൂപ്പര്‍സ്റാറുകളുടെ ആഭാസം നിറഞ്ഞ കോപ്രായങ്ങള്‍ക്ക് കുത്തിനിറച്ച ലക്ഷക്കണക്കിന് ചിത്രങ്ങളിലെ രംഗങ്ങള്‍ക്ക് കൊടുത്ത അംഗീകാരത്തെ എങ്ങനെ വിശദീകരിക്കും എന്ന് മനസിലാകുന്നില്ല . സ്ത്രീശരീരത്തെ കച്ചവടച്ചരക്കായി മാത്രം ചിത്രീകരിച്ച ഒട്ടനവധി മുഖ്യധാര മലയാള ചിത്രങ്ങള്‍ക്ക് വെണ്ടയ്ക്ക വലിപ്പത്തില്‍ ‘U സര്‍ട്ടിഫിക്കറ്റ് കൊടുത്ത സെന്‍സര്‍ബോര്‍ഡ് ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീശരീരത്തിന്റെ നഗ്നതകണ്ടു ഭയന്നോടുന്നത് എന്തുകൊണ്ടാണെന്നും മനസിലാകുന്നില്ല . സാധാരണക്കാരന്റെ, അടിച്ചമര്‍ത്തപ്പെട്ടുന്നവരുടെ ജീവിതം പച്ചയ്ക്ക്, ചലച്ചിത്രഭാഷയുടെ എല്ലാ സാധ്യതകളും അതിവിദഗ്ധമായി ഉപയോഗപ്പെടുത്തി അവതരിപ്പിക്കുകയാണിവിടെ. തൊട്ടാല്‍ പൊട്ടുന്ന ദേശീയതയും കപട സദാചാരവും കൊണ്ട് എറിഞ്ഞു വീഴ്ത്താനിരിക്കുന്നവരല്ല ഇത്തരമൊരു കലാസൃഷ്ടിയെ വിലയിരുത്തേണ്ടത് . ഇതിലുമെത്രയോ ഭീകരമാണ് യാഥാര്‍ഥ്യങ്ങള്‍. അവയെ ഉള്‍കൊള്ളാന്‍ ഇടം ബാക്കിയിടാത്ത ആഭാസത്തരമാവരുത് കലാസൃഷ്ടി .

ചരിത്രനേതാക്കളെ അധിക്ഷേപിക്കുന്ന രംഗങ്ങള്‍ ഉള്ളതാണ് ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള മറ്റൊരു കാരണമായി പറയപ്പെടുന്നത് . ഗാന്ധിയേയും ഹിന്ദുമതത്തെയും തള്ളിപ്പറയുകയും അംബേദ്കറിനെയും ബുദ്ധമതത്തെയും ആശ്ലേഷിച്ചു അത് പ്രഖ്യാപിക്കുകയും ചെയ്യുന്ന മേപ്പാടിയിലെ ജനങ്ങള്‍ വൈകാരികമായ അനുഷ്ഠാനപരതയോടെ ചിരാതും ശരണ ആലാപനങ്ങളും വഴിയാണ് ഇതിനെ സമീപിക്കുന്നതും , ജീവിത സമരങ്ങളിലേക്ക് ഉള്‍കൊള്ളിക്കുന്നതും .

യുക്തിപരമായി ചരിത്രത്തെയും , ചരിത്രത്തിലെ സ്വന്തം ഇടവും മനസ്സിലാക്കിയ ആദിഗോത്ര ജനതയുടെ ഈ മതാനുഷ്ടാനങ്ങള്‍ക്ക് സമാനമായ വൈകാരികാനുഷ്ഠാനങ്ങള്‍ വ്യവസ്ഥിതികളില്‍ നിന്നും രാഷ്ട്രവാഗ്ദാനങ്ങളില്‍ നിന്നും ജനാധിപത്യ സുരക്ഷിതത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ടവന്റെ പ്രതീക്ഷയര്‍പ്പിക്കല്‍ കൂടിയാണ്. ഇത്തരം അവസ്ഥകളെ അവഗണിക്കായ്ക കൂടിയാണ് ‘പാപ്പിലിയോ ബുദ്ധ’ എന്ന ചിത്രത്തിന്റെ പ്രത്യേകത. അത് കൊണ്ട് തന്നെ ഇതില്‍ ഒളിഞ്ഞിരിക്കുന്ന ‘അപകടകരമായ രാജ്യ വിരുദ്ധ ദലിത് തീവ്രവാദി ഉദ്ദേശ്യങ്ങളെ കുറിച്ച്’ വേവലാതിപ്പെടുന്നവരോട് ധൈര്യമായി പറയാം : ഈ ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല.

 

കൂടെ നിന്ന ജനത തങ്ങള്‍ തിരസ്കരിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന മറ്റൊരു ചരിത്ര ഘട്ടത്തിലാണ് നേതാക്കന്മാരുടെ കഴുത്തില്‍ ചെരുപ്പ് മാല വീഴുന്നത്. അതും ചരിത്രമാണ് .


 

ചരിത്ര പുരുഷന്‍മാര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍
ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി സമരങ്ങളെ ജനകീയമാക്കി , ചരിത്രത്തിലെ വിപ്ലവങ്ങള്‍ ആക്കുന്നതിലൂടെയാണ് ചിലപ്പോള്‍ ചരിത്ര നേതാക്കന്മാരും ചരിത്ര പുരുഷന്മാരും ഉണ്ടാകുന്നത്. ഇതില്‍, കൂടെ നിന്ന ജനതയ്ക്ക് കൊടുത്ത വാഗ്ദാനങ്ങളും പ്രതീക്ഷകളും ഉണ്ടാകും. ദേശീയ സമരം മുതല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ ഇത്തരം പ്രതീക്ഷകളുടെയും വാഗ്ദാനങ്ങളുടെയും ഇടമാണ്. കൂടെ നിന്ന ജനത തങ്ങള്‍ തിരസ്കരിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന മറ്റൊരു ചരിത്ര ഘട്ടത്തിലാണ് നേതാക്കന്മാരുടെ കഴുത്തില്‍ ചെരുപ്പ് മാല വീഴുന്നത്. അതും ചരിത്രമാണ് . എഴുതപ്പെടാതിരിക്കാന്‍ അടിച്ചമര്‍ത്തപ്പെടുന്ന ചരിത്രം. രാഷ്ട്രം ചര്‍ത്തു പിടിക്കുന്ന നാനാത്വത്തില്‍, ചിന്തയുടെയും സത്യസന്ധമായ വികാരങ്ങളുടെയും വൈവിധ്യം ഉള്‍ക്കൊള്ളുന്നില്ല എന്ന് വീണ്ടും വിളിച്ചു അറിയിക്കലാണ് , വിമര്‍ശനങ്ങളോടും പ്രതിഷേധ പ്രകടനങ്ങളോടും ഉള്ള ഇത്തരം അസഹിഷ്ണുത. ‘പാപ്പിലിയോ ബുദ്ധ’ ഒരു പ്രതിഷേധ പ്രകടനം തന്നെയാണ് . നിശബ്ദമാക്കപ്പെടുന്ന പ്രതിഷേധത്തിന്റെ ആവിഷ്കാരം.

ചരിത്ര ബോധമുള്ള സമരങ്ങളുടെ സത്യസന്ധത പലപ്പോഴും നിര്‍വികാരമായ അക്കാദമിക ചര്‍ച്ചകളിലും രാഷ്ട്രോപകരണങ്ങളുടെ വിധികല്‍പ്പിക്കപ്പെടലുകളിലും അപകടകരമായ വിധം അതിവൈകാരികമായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ പറയപ്പെടുന്ന ‘അപകടത്തിനു’ പിന്നിലുള്ള അവഗണന പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടാല്‍ തന്നെ പരിഗണനയില്‍ എത്താറില്ല .

അതുപോലെ, പെണ്ണിന്റെ ശരീരം തൊട്ടാല്‍ പൊള്ളുമെന്ന മുന്‍വിധിയും പ്രമേയത്തിനില്ല. പെണ്ണാണെങ്കില്‍ അമ്മയോ പെങ്ങളോ ദൈവമോ ആയിരിക്കണം . ഇല്ലെങ്കില്‍ ശരീരമാണ് എന്ന പുരുഷാധിപത്യ സമൂഹത്തിന്റെ ധാര്‍ഷ്ട്യത്തെയും കപട സദാചാരത്തെയും പുല്ലു പോലെ വെല്ലുവിളിക്കുകയാണ് ചിത്രത്തില്‍ തന്റെ മുലകളെ തുറന്നു കാണിച്ച്, ” ഇത് മുഴുവന്‍ പെണ്ണിന്റെ വേദന കല്ലിച്ചതാണെന്നും , ആവുമെങ്കില്‍ കുടിച്ചു തീര്‍ക്കെടാ ” എന്നും പറയുന്ന, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശക്തയായ, സ്ത്രീകഥാപാത്രം. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീശരീരത്തിന്റെ പോലും നഗ്നതയെ പേടിക്കുന്ന മലയാളി സദാചാരത്തെയും, ബലാല്‍സംഗത്തെ ആഘോഷിക്കാനും നഗ്നതയെ കുറിച്ചു ഒതുക്കം പറയാനും മാത്രം ശീലിച്ച സ്ത്രീവിരുദ്ധതയെയും കാറിത്തുപ്പിയ ചിത്രം കൂടിയാണ് “പാപ്പിലിയോ ബുദ്ധ”. ബലാല്‍സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടിയുടെ ചുറ്റും കറങ്ങുന്ന ഓട്ടോ റിക്ഷകളിലെ ഗാന്ധിയുടെയും ചെഗുവേരയുടെയും എല്ലാം ചിത്രവും തീക്ഷ്ണമായ പ്രതീകങ്ങളാണ്.

മണ്ണും പെണ്ണും
എം.ജെ .രാധാകൃഷ്ണന്റെ ഫ്രെയിമുകളിലൂടെ പശ്ചിമ ഘട്ടത്തിന്റെ സമ്പന്നവും സമ്പുഷ്ടവും ആയ സൌന്ദര്യത്തിലൂടെ സഞ്ചരിച്ചാണ് ചിത്രം, ആദി ഗോത്ര ജനതയെന്നു സ്വയം വിശേഷിപ്പിക്കുകയും തങ്ങള്‍ ആരുടേയും ഹരിജനങ്ങള്‍ അല്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്ന മേപ്പാടിയിലെ ജനങ്ങളുടെ ജീവിത സമരങ്ങളിലെക്കെത്തുന്നത്. ചിത്രത്തിലുടനീളം പ്രകൃതിയുടെ സ്വാഭാവിക ശബ്ദങ്ങളെ തന്നെയാണ് പശ്ചാത്തലമായി ഉള്‍പ്പെടുത്തിയത് .വെട്ടിമുറിച്ചു നിരത്തപ്പെട്ടു കൊണ്ടിരിക്കുന്ന ഇതേ സമ്പന്നതയ്ക്കുള്ളിലാണ് കുടിയിറക്കപ്പെടുന്നവന്റെ ജീവിതവും

. തങ്ങള്‍ക്കു അവകാശപ്പെട്ട മണ്ണിനെ ശക്തികേന്ദ്രങ്ങള്‍ കൈവശപ്പെടുത്തുമ്പോള്‍ നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ഇതേ ജനതയാണ് രാഷ്ട്രത്തിന്റെയും പോലീസിന്റെയും കണ്ണിലെ തീവ്രവാദി കണ്ണികള്‍.മേപ്പാടിയിലെ സമര ഭൂമിയില്‍ നിന്നായത് കൊണ്ട് മാത്രം ശങ്കരനെ പോലീസ് ഒരു മാവോയിസ്റ് കണ്ണിയായി ചിത്രീകരിക്കുന്നു. കേരളത്തിന് ഒട്ടും അപരിചിതമല്ലാത്തവയാണ് പോലീസ് മര്‍ദ്ദന കഥകളും. ശേഷം ശങ്കരന് നേരിടേണ്ടിവരുന്നതും ക്രൂരമായ പോലീസ് മുറ തന്നെയാണ്. മനുഷ്യത്വ രഹിതമായ ലോക്കപ്പ് മര്‍ദ്ദനത്തെയും അതിശക്തവും തീക്ഷ്ണവുമായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

നിരന്തരമായ സമരങ്ങള്‍ക്കു നേരിടേണ്ടി വരുന്നതും നിരന്തരമായ അവഗണനയാണ് . അക്രമപരമെന്നോ സമാധാനലംഘനമെന്നോ ഒക്കെ ആരോപിക്കപ്പെട്ടു ഓരോ സമരങ്ങളും നിരന്തരമായി അടിച്ചമര്‍ത്തപ്പെടുന്നു. ഒരു ദശാബ്ദത്തിലേറെയായി നിരാഹാരസമരം ചെയ്യുന്ന ഇറോം ഷര്‍മിളയുടെ നാട്ടില്‍ ഇപ്പോഴും തുടരുന്നത് പട്ടാള അടിച്ചമര്‍ത്തലുകളും പീഡനങ്ങളും തന്നെയാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം ഉണ്ടാക്കും എന്ന് കൈയ്യേറ്റ ഭൂമിയില്‍ വന്നു ഉറപ്പു കൊടുത്തിട്ട് പോയ മന്ത്രി തിരിച്ചെത്തും മുന്‍പേ കിടപ്പാടം വിട്ടു ഇറങ്ങേണ്ടി വന്ന നിസ്സഹായനായ ‘പൌരന്റെ’ കഥയും അസാധാരണമല്ല. നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതാണവ.

 

യാതാര്‍ത്ഥ്യത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത , അസഹനീയമായ ഈ നിസ്സഹായത തന്നെയാണ് പാപ്പിലിയോ ബുദ്ധയിലെ അവസാന രംഗത്തിലും കാണാന്‍ സാധിക്കുന്നത് . സ്വന്തം ഭൂമിയും മലയും കാടും വിട്ടു ഇറങ്ങേണ്ടി വരുന്ന മനുഷ്യരുടെ, ഒട്ടും അപ്രതീക്ഷിതമല്ലാത്ത അന്ത്യം തന്നെയാണ്, മനോഹരമായ അവസാന രംഗത്തിലൂടെ, പാപ്പിലിയോ ബുദ്ധയുടെയും.


 

ഫെസ്റ്റിവല്‍ അനുഷ്ഠാനങ്ങളുടെ രാഷ്ട്രീയം
ഇത് അസഹനീയമായ ഒരു നൈരന്തര്യമാണ്. എത്ര നിയമപരമായി പോരാടിയാലും, നിലനില്‍പിനും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തപ്പെട്ടു കൊണ്ടും , തീവ്രവാദം എന്നു മുദ്രകുത്തപ്പെട്ടു കൊണ്ടും ഇരിക്കുകയാണ് . പൌരനായിരിക്കെ ഇതേ രാജ്യത്തിനും ഭരണഘടനയ്ക്കും അകത്തു ജീവിക്കാനുള്ള അവകാശത്തെയാണ് അതേ രാഷ്ട്രം തന്നെ ഒരു ഗതികേടാക്കി മാറ്റുന്നത്. ഇത്തരം സമരങ്ങള്‍ ഒറ്റപ്പെട്ട ഒന്നല്ല . ഇത്രത്തോളം വ്യാപകമായ ഒരു വസ്തുത മൂടി വക്കപ്പെടുകയും അപ്രത്യക്ഷമാക്കപ്പെടുകയും ചെയ്യുന്നതും, ഇന്ന് കല്ലെറിയപ്പെട്ടത് കൊണ്ട് മാനഹാനി സംഭവിച്ച അതേ രാഷ്ട്രനേതാക്കള്‍ പ്രഘോഷിച്ച ജനാധിപത്യത്തിന്റെ ജാലവിദ്യ ഉപയോഗിച്ചാണ്. യാതാര്‍ത്ഥ്യത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലാത്ത , അസഹനീയമായ ഈ നിസ്സഹായത തന്നെയാണ് പാപ്പിലിയോ ബുദ്ധയിലെ അവസാന രംഗത്തിലും കാണാന്‍ സാധിക്കുന്നത് . സ്വന്തം ഭൂമിയും മലയും കാടും വിട്ടു ഇറങ്ങേണ്ടി വരുന്ന മനുഷ്യരുടെ, ഒട്ടും അപ്രതീക്ഷിതമല്ലാത്ത അന്ത്യം തന്നെയാണ്, മനോഹരമായ അവസാന രംഗത്തിലൂടെ, പാപ്പിലിയോ ബുദ്ധയുടെയും.

സമത്വത്തെ അതിസുന്ദരമായി വിഭാവനം ചെയ്യുകയും അസമത്വങ്ങളെ പ്രശ്നവല്‍കരിച്ചു വിമര്‍ശന വിധേയമാക്കുകയും ചെയ്യുന്നു എന്നതിനൊപ്പം, കേരള സമൂഹത്തിന്റെ നേരവസ്ഥകളെ അതി സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു ഈ ചിത്രം. IFFK പോലും ഇതിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നു എന്നത് ഔദ്യോഗിക ചലച്ചിത്രോത്സവങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആഴമുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കേണ്ടതാണ്. സെന്‍സര്‍ ബോര്‍ഡ് ചിട്ടകള്‍ക്കൊപ്പം പൊളിച്ചെഴുതപ്പെടണം, ഫിലിം ഫെസ്റ്റിവല്‍ അനുഷ്ഠാനങ്ങളുടെ രാഷ്ട്രീയം.
Pappy 2014-05-30 22:38:18
ബിനോയി കമന്റിൽ പറയുന്ന 'ദളിത് ഒപ്രഷ'നായാലും 'ഹ്യൂമൻ സെക്ഷ്വാലിറ്റി'യിലുള്ള ആശയങ്ങളായാലും അതിന്റെ വൈകാരികതകൾ ഒന്നും തന്നെ പടത്തിൽ കൂട്ടിച്ചേർത്തു കാണാനില്ല. സിനിമ ഒത്തില്ലാന്നു പരാതി പറയുന്നവനോട്, ശൂന്യന്മാർക്ക് വേണ്ടി ഉണ്ടാക്കുന്ന സെക്സും വയലന്സും 'അതിന്റെയും', 'ഇതിന്റെയും' ഒക്കെ വൈകാരികതയെ കാണിക്കുന്നതാണെന്നു എഴുതി വിശദീകരിക്കേണ്ടതില്ല. സിനിമയിൽ കാണാൻ കഴിയാത്തതു പിന്നീട് എഴുതി മനസ്സിലാക്കിപ്പിക്കാനാവില്ല. ചിത്രീകരണം ഉദ്ദേശിച്ചതുപോലെ നടന്നില്ല. പട്ടി മൈൽക്കുറ്റി കാണുമ്പോൾ കാലു പൊക്കുന്നതു ഷൂട്ടു ചെയ്തു കാണിക്കുമ്പോലെ ഇത്തരത്തിലുള്ള പ്രമേയങ്ങളെ ചിത്രീകരിക്കുക ശ്രമകരമാണ് എന്നു നേരത്തെ ഞാൻ സൂചിപ്പിച്ചത് അതുകൊണ്ടു തന്നെ.

"പെണ്ണിന്റെ സമരമായാലും, മണ്ണിനും അസ്ഥിത്വത്തിനും, ലൈംഗിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരമായാലും അവയെ കലയിലൂടെ ആവിഷ്കരിക്കുന്നത് എളുപ്പമല്ല" എന്ന് അനു ആന്റണി എഴുതിയിരിക്കുന്നതും ഇതു മനസ്സിലാക്കിത്തന്നെ. എന്നാൽ സെക്സും വയലന്സും ചേർത്തു അവയെല്ലാം പെരുപ്പിച്ചു ശൂന്യന്മാരുടെ തലയെണ്ണം കൂട്ടി പടം വിജയിപ്പിക്കുകയാണ്, ആഴ്ചയിൽ പത്തു പടങ്ങൾ വീതം ഇറക്കുന്ന ഇന്ത്യയിൽ 'കലാകാരന്മാർ' ചെയ്തു പോരുന്നത്. ഹോളിവുഡ്ഢിൽ ഇല്ലേ ഇതെന്നു ചോദിച്ചാൽ 'ഉണ്ട്' എന്നുതന്നെ  ഉത്തരം. എന്നാൽ അതിനെ കലാപരമായി വികസിപ്പിച്ചു ശ്രദ്ധ പിടിക്കാനുള്ള അവരുടെ കഴിവ് അപാരം തന്നെയാണ്.

ചുരുക്കത്തിൽ, സമരങ്ങളും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളും വെച്ചു സിനിമാ പിടിക്കാനാവില്ല. ഡോക്കുമെന്ററികൾ പറ്റിയേക്കും. പത്തു പേരെക്കൊണ്ട് പടം നല്ലതെന്ന് എഴുതിപ്പിച്ചാൽ നല്ല പടം ഉണ്ടാവില്ല. അവാർഡിനു ഒരിടത്തു പോലും പരിഗണിക്കാതെ വന്നതും IFFK പ്രദർശനാനു മതി നിഷേധിച്ചതും അതിർത്തി വിട്ട ആവിഷ്കരണമാവാനാണ് കാരണം.

ബിജു 2014-05-31 09:20:17
ഇത്രയധികം അവാർഡു കൾ  വാരിക്കുട്ടിയ മലയാള സിനിമകൾ അപൂർവ്വമാണ് . പപ്പിലിയോ ബുദ്ധയുടെ വെബ്‌ സൈറ്റിൽ  പറയുന്ന പ്രധാന അവാർഡുകൾ ഇവയാണ്
Papilio Buddha was an official selection at the 2014 Berlin International Film Festival and was nominated for the Teddy, Panorama Audience, Cinema Fairbindet Prize, and Amnesty International Prize award. It won the Narrative Film Award at the Athens International Film and Video Festival,  the  Special Jury Award at the Kerala State Film Awards, and Best Debut Director at the Kerala Film Critics Association Awards. ഇതൊക്കെ നുണയണെന്നാണോ പാപ്പി പറയുന്നത് എങ്കിൽ ഈ സിനിമാക്കാർക്കെതിരെ  നമുക്ക് കേസു കൊടുക്കാം. ഇവന്മാരുടെ കൂടെക്കൂടി നമ്മളെ പറ്റിക്കുന്ന ബർലിൻ ഫിലിം ഫെസ്റ്റിവലുകാർക്കും ബ്രിട്ടിഷ് ഫിലിം ഇൻ സ്റ്റിട്യുട്ടുകാർക്കും കേരള സർക്കാരിനും , ഒഹാക്കയിലെ മെക്സിക്കന്മാർക്കും  നമുക്ക് പണി കൊടുക്കണം ങഹ ...അത്രക്കായൊ ... ഇവന്മാരാര? സിനിമയെക്കുരിച്ച് ഇവന്മാര്ക്കെന്തറിയാം ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക