Image

`ഇയ്യോബിന്റെ പുസ്‌തകം' പത്മപ്രിയ റാഹേലാകുന്നു

Published on 28 May, 2014
`ഇയ്യോബിന്റെ പുസ്‌തകം' പത്മപ്രിയ റാഹേലാകുന്നു
നടന്‍ ഫഹദ്‌ ഫാസിലിനെ നായകനാക്കി അമല്‍ നീരദ്‌ ഒരുക്കുന്ന ഇയ്യോബിന്റെ പുസ്‌തകം എന്ന ചിത്രത്തില്‍ നടി പത്മപ്രിയ റാഹേലാകുന്നു. 1947-57കാലഘട്ടത്തിലെ കഥയാണ്‌ ഇയ്യോബിന്റെ പുസ്‌തകം പറയുന്നത്‌. ചിത്രത്തില്‍ ജയസൂര്യയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്‌. നടനും സംവിധായകനുമായ ലാലാണ്‌ ചിത്രത്തില്‍ ഫഹദ്‌ ഫാസിലിന്റെ പിതാവായി അഭിനയിക്കുന്നത്‌.

നേരത്തേ അമല്‍ നീരദ്‌ ഒരുക്കിയ ബാച്‌ലര്‍ പാര്‍ട്ടിയെന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്‌ത്‌ പത്മപ്രിയ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. എന്നാല്‍ പത്മപ്രിയയുടെ ഐറ്റം നമ്പര്‍ വേണ്ടത്ര ജനപ്രീതി നേടിയില്ല.

സിദ്ദിഖ്‌ സംവിധാനം ചെയ്‌ത ലേഡീസ്‌ ആന്റ്‌ ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച്‌ കഴിഞ്ഞ്‌ ഉപരിപഠനത്തിനായി അമേരിക്കയിലേയ്‌ക്ക്‌ പറന്ന പത്മപ്രിയ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയിട്ട്‌ നാളുകുറച്ചായി. മികച്ച റോളുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു താരം.
`ഇയ്യോബിന്റെ പുസ്‌തകം' പത്മപ്രിയ റാഹേലാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക