Image

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികം ആഘോഷപൂര്‍ണ്ണമായി

ജോയിച്ചന്‍ പുതുക്കുളം Published on 28 May, 2014
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികം ആഘോഷപൂര്‍ണ്ണമായി
ഷിക്കാഗോ: പ്രവര്‍ത്തനപാതയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ വാര്‍ഷികം സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച്‌ ഗംഭീരമായി ആഘോഷിച്ചു.

ക്ലബ്‌ അംഗങ്ങളുടെ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ എം.സിയായി സാജു കണ്ണമ്പള്ളില്‍ ചുമതലയേറ്റു. പ്രസിഡന്റ്‌ സൈമണ്‍ ചക്കാലപ്പടവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി അഭിലാഷ്‌ നെല്ലാമറ്റം സ്വാഗതം ആശംസിച്ചു. സൈമണ്‍ ചക്കാലപ്പടവിലിന്റെ അധ്യക്ഷ പ്രസംഗത്തില്‍ എക്‌സിക്യൂട്ടീവിന്റേയും ക്ലബ്‌ കുടുംബാംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനമാണ്‌ ക്ലബിന്റെ വിജയമെന്നു പറഞ്ഞു. തുടര്‍ന്ന്‌ മുഖ്യാതിഥിയും ഫൊക്കാനാ പ്രസിഡന്റുമായ മറിയാമ്മ പിള്ള നിലവിളക്ക്‌ തെളിയിച്ച്‌ ഫാമിലി നൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു. മറിയാമ്മ പിള്ളയുടെ ഉദ്‌ഘാടന പ്രസംഗത്തില്‍ ഇവിടെ മലയാളികള്‍ക്കായി ഒരു ഓള്‍ഡ്‌ ഏജ്‌ ഹോമിന്റെ ആവശ്യകതയെപ്പറ്റി പറയുകയുണ്ടായി. ബിജോയി കാപ്പന്‍ ആശംസയും, മാത്യു തട്ടാമറ്റം നന്ദിയും പറഞ്ഞു.

തുടര്‍ന്ന്‌ എല്ലാ സോഷ്യല്‍ ക്ലബ്‌ അംഗങ്ങളേയും മെമ്പര്‍ഷിപ്പ്‌ ബാഡ്‌ജ്‌ നല്‍കി ആദരിച്ചു. കണ്ണിനും കാതിനും കുളിരേകുന്ന വിവിധ കലാപരിപാടികള്‍ അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ചു. സിമി കിഴക്കേക്കുറ്റ്‌, വിനീത പെരുകലം, ജൂലി പുത്തേത്ത്‌ എന്നിവര്‍ കലാപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഡി.ജെ. ഡാന്‍സോടുകൂടി ഫാമിലി നൈറ്റ്‌ പര്യവസാനിച്ചു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.
ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികം ആഘോഷപൂര്‍ണ്ണമായിഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികം ആഘോഷപൂര്‍ണ്ണമായി
Join WhatsApp News
chintu 2014-05-29 10:19:49
Happy to see that Chicago social club completed one year and the celebration done in Chicago. Good new. What is a social club. My understanding is that social club, there is no religion, colour or anything. When you are doing the lamp lightning function, it should not  represent any religion. You can see now-a days in America any function done (social, political) a particular religion lamp is lightning ( the nilavilaku with a christan cross). Thar happend here also. This type of practice should stop, esp. when we all are from different religion, colour,  etc.. Any function (except religious function )  simple nilavilaku should be  presnt instead of any religious simpol.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക