Image

രാജാധി രാജ: ലക്ഷ്‌മി റായ്‌ വീണ്ടും സജീവമാകുന്നു

Published on 30 May, 2014
രാജാധി രാജ: ലക്ഷ്‌മി റായ്‌  വീണ്ടും സജീവമാകുന്നു
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ അജയ്‌ വാസുദേവന്‍ ഒരുക്കുന്ന രാജാധി രാജ എന്ന ചിത്രത്തിലൂടെ നടി ലക്ഷ്‌മി റായ്‌ വീണ്ടും സജീവമാകുന്നു. ഈ സിനിമയ്‌ക്ക്‌ ഉദയ്‌കൃഷ്‌ണ സിബി കെ.തോമസ്‌ ടീമാണ്‌ തിരക്കഥ രചിക്കുന്നത്‌. ജൂണ്‍ ഒമ്പതിന്‌ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഓണം റിലീസായി പ്രദര്‍ശനത്തിനെത്തും.

താടിയും പിരിച്ച മീശയും പുറകിലേക്ക്‌ നീട്ടിവളര്‍ത്തിയ മുടിയുമായാണ്‌ മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. പൊള്ളാച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്‌ എന്നിവിടങ്ങളിലായാണ്‌ സിനിമ ചിത്രീകരിക്കുക. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജോജു ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തത സഹചാരിയായി എത്തുന്നു.

ഷാഫി, റോഷന്‍ ആന്‍ഡ്രൂസ്‌, വൈശാഖ്‌, ജോണി ആന്‍റണി എന്നിവരുടെ സംവിധാന സഹായി ആയിരുന്നു അജയ്‌ വാസുദേവന്‍.
രാജാധി രാജ: ലക്ഷ്‌മി റായ്‌  വീണ്ടും സജീവമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക