Image

ശ്രുതി ഹാസന്‍ ക്രിക്കറ്റ്‌ താരം റെയ്‌നയുമായി പ്രണയത്തിലെന്ന്‌

Published on 31 May, 2014
ശ്രുതി ഹാസന്‍ ക്രിക്കറ്റ്‌ താരം റെയ്‌നയുമായി പ്രണയത്തിലെന്ന്‌
സുപ്പര്‍ നായകന്‍ കമലഹാസന്റെ മകളും സൂപ്പര്‍ തമിഴ്‌, ഹിന്ദി നടിയുമായ ശ്രുതിഹാസന്‍ ക്രിക്കറ്റ്‌ താരം സുരേഷ്‌ റെയ്‌നയുമായി പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്‌ടി മികച്ച പ്രകടനം സുരേഷ്‌ റെയ്‌ന കാഴ്‌ചവച്ചതിനു പിന്നില്‍ ശ്രുതി ഹാസന്റെ പ്രചോദനമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയിലും ഇരുവരും കാണാനും സംസാരിക്കാനും സമയം ചെലവഴിക്കാനും ശ്രമിക്കുന്നുണ്‌ടത്രേ. 2013 അവസാനം ഇരുവരുടെയും സുഹൃത്തുക്കള്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെയാണ്‌ ഇവര്‍ പരിചയപ്പെട്ടത്‌.

അടുത്തിടെ കേന്ദ്രമന്ത്രിയായിരുന്ന പ്രഭുല്‍ പട്ടേലിന്റെ മകള്‍ പൂര്‍ണ പട്ടേലുമായി സുരേഷ്‌ റെയ്‌ന ഡേറ്റിംഗിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പൂര്‍ണ പട്ടേല്‍ ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു.

ഇരുവരും ഇവരുടെ ബന്ധം രഹസ്യമായി വച്ചിരിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌. എന്നാല്‍ ഇരുവരും ഈ ഗോസിപ്പിനെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശ്രുതി ഹാസന്‍ ക്രിക്കറ്റ്‌ താരം റെയ്‌നയുമായി പ്രണയത്തിലെന്ന്‌ ശ്രുതി ഹാസന്‍ ക്രിക്കറ്റ്‌ താരം റെയ്‌നയുമായി പ്രണയത്തിലെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക