Image

പ്രിയങ്ക മുന്‍ കാമുകന്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു

Published on 03 June, 2014
പ്രിയങ്ക മുന്‍ കാമുകന്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു
ബോളിവുഡ്‌ താരം പ്രിയങ്ക ചോപ്ര തന്റെ മുന്‍ കാമുകന്‍ അസീമിന്‌ വക്കില്‍ നോട്ടീസ്‌ അയച്ചു. തന്റെ ജീവിതം ആസ്‌പദമാക്കി അസീം സിനിമയെടുക്കുന്നു എന്ന വാര്‍ത്തകളെ തുടര്‍ന്നാണ്‌ പ്രിയങ്ക നോട്ടീസ്‌ അയച്ചത്‌. മുന്‍ മാനേജര്‍ പ്രകാശ്‌ ജാജുവിനും താരം വക്കീല്‍ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌.

അതേ സമയം സിനിമ പ്രിയങ്കയെ കുറിച്ചല്ലെന്നാണ്‌ പ്രകാശ്‌ ജാജു പറയുന്നത്‌. പ്രയങ്കയ്‌ക്ക്‌ വേണമെങ്കില്‍ തിരക്കഥ വായിച്ചു നോക്കാവുന്നതാണ്‌. വായിച്ചതിന്‌ ശേഷം പ്രിയങ്ക എതിര്‍പ്പു പറഞ്ഞാല്‍ ആ സിനിമ ചെയ്യില്ല. അവരുടെ വെറുപ്പു സമ്പാദിക്കേണ്ട ആവശ്യം തനിക്കില്ലെന്നാണ്‌ ജാജു പറയുന്നത്‌. സിനിമ എന്നെ കുറിച്ചുള്ളതാണ്‌. അതിലെ ഒരു ചാപ്‌റ്റര്‍ മാത്രമാണ്‌ പ്രിയങ്കാ ചോപ്രയെന്നും ജാജു പറഞ്ഞു.
പ്രിയങ്ക മുന്‍ കാമുകന്‌ വക്കീല്‍ നോട്ടീസ്‌ അയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക