Image

ഒരു ബിലാത്തി പ്രണയവുമായി യുക്കെ മലയാളികള്‍ മലയാള സിനിമ രംഗത്തേക്ക്‌

Published on 01 June, 2014
ഒരു ബിലാത്തി പ്രണയവുമായി യുക്കെ മലയാളികള്‍ മലയാള സിനിമ രംഗത്തേക്ക്‌
യുകെയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു മലയാള സിനിമകൂടി തയ്യാറെടുക്കുന്നു .യുകെ മുന്‍പും നിരവധി തവണ മലയാള സിനിമയ്‌ക്ക്‌ വേദിയായിട്ടുണ്ടെങ്കിലും ഇത്തവണ പൂര്‍ണ്ണമായും യുകെ മലയാളികള്‍ തന്നെ നേതൃത്വം കൊടുക്കുന്ന സിനിമയായിരിക്കും എന്ന പ്രത്യേകതയോടെയാണ്‌ ഈ ചിത്രം അണിഞ്ഞൊരുങ്ങുന്നത്‌ .`ഒരു ബിലാത്തി പ്രണയം' എന്ന്‌ പേരിട്ടിരിക്കുന്ന ഈ ചലച്ചിത്രത്തിലൂടെ യുകെ മലയാളികള്‍ക്ക്‌ ഏറെ സുപരിചിതനായ സൗത്ത്‌ എന്‍ഡില്‍ താമസിക്കുന്ന പ്രമുഖ കലാകാരന്‍ കനേഷ്യസ്‌ അത്തിപ്പൊഴി സംവിധായകന്റെ കുപ്പായമണിയുകയാണ്‌ . തന്റെ കന്നി സംവിധായക സംരംഭത്തിലൂടെ ഒട്ടേറെ പ്രേത്യകതകള്‍ ഉള്ള ,വിക്ടോറിയന്‍ കാലഘട്ടത്തെ ഗ്രാമ വിശുദ്ധിയില്‍ ഇതള്‍ വിരിയുന്ന ഈ പ്രേമകാവ്യത്തിലൂടെ മലയാള സിനിമയുടെ ഭാഗമാകുകയാണ്‌ മികച്ച അഭിനേതാവ്‌ കൂടിയായ ഈ അനുഗ്രഹീത കലാകാരന്‍.ചിത്രത്തിന്റെ കഥയും,തിരകഥയും രചിച്ചിരിക്കുന്നത്‌ യു കെയിലെ ക്രോയിടോണില്‍ താമസിക്കുന്ന പ്രവാസ സാഹിത്യകാരനായ ശ്രി ജിന്‍സന്‍ ഇരിട്ടിയാണ്‌ .അടുത്തിടെ ശ്രീ ജിന്‍സണ്‍ ഇരിട്ടിയുടെ `തിരിച്ചറിവുകള്‍' എന്ന നോവല്‍ കേരളത്തില്‍ വച്ച്‌ പ്രകാശനം ചെയ്‌തിരുന്നു .

`ഒരു ബിലാത്തി പ്രണയം' പേരുപോലെ തന്നെ ബിലാത്തിയിലെ ജീവിതത്തിന്റേയും പ്രണയത്തിന്റെയും കഥയാണ്‌ .ലണ്ടന്‍ നഗരത്തിന്‍റെ മായകാഴ്‌ചകളും ,ഗ്രാമത്തിന്‍റെ ദൃശ്യ ചാരുതയും പശ്ചാത്തലത്തില്‍ ചിത്രികരിക്കാന്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ഏതാനും ഭാഗങ്ങള്‍ കേരളത്തിലും ചിത്രികരിക്കും .

യുവ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന ചിത്രത്തില്‍ .യുക്കെയിലെ പ്രമുഖ തിയേറ്റര്‍ അഭിനേതാക്കളായ ഏതാനും ഇംഗ്ലീഷുകാരും അഭിനയിക്കുന്നുണ്ട്‌ .അതോടൊപ്പം യുകെയിലെ ഒരു പറ്റം മികച്ച കലാകാരന്മാരാണ്‌ ഈ ചിത്രത്തിലൂടെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്‌ .
.
യുകെ മലയാളികള്‍ക്കിടയിലെ നാടക രംഗത്തെ അതികായനായ ശശി എസ്‌ കുളമട നാടക അരങ്ങില്‍ നിന്നും വെള്ളിത്തിരയിലേക്ക്‌ ആദ്യ ചുവടു വയ്‌ക്കുമ്പോള്‍, ഇംഗ്ലീഷ്‌ എന്ന സിനിമയിലെയും ,അടുത്തിടെ യുകെക്കയില്‍ ചിത്രീകരിച്ച `ഇ എം എസ്സും പെണ്‍കുട്ടിയും' എന്ന ചിത്രത്തിലെയും അഭിനയ പരിചയവുമായി സംഗീത നാടക മേഖലകളിലൊക്കെ സുപരിചിതമായ നാമം , മനോജ്‌ ശിവയും ബിലാത്തി പ്രണയത്തിന്റെ ഭാഗമാകുന്നു.പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന എഴുത്തുകാരിയും അടുത്തിടെ ഏറെ ചര്‍ച്ചാ വിഷയമായ `ദി എഡ്‌ജ്‌ ഓഫ്‌ സാനിറ്റി' എന്ന ചിത്രത്തിന്റെ കഥാകൃത്തും സിനിമയിലെ മുഖ്യ കഥാപാത്രത്തെ തന്മയത്തത്തോടെ അവതരിപ്പിച്ച സിന്ധു എല്‍ദൊയ്‌ക്കും ,അമ്മു എന്ന ഹൃസ്വ ചിത്രത്തിലെ അഭിനയത്തിലൂടെ ഏറെ പ്രശംസ നേടിയ ,അറിയപ്പെടുന്ന ഗായിക കൂടിയായ ദീപാ സന്തോഷിനും മികച്ച വേഷമാണ്‌ ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്‌ .മറ്റു കഥാ പാത്രങ്ങളില്‍ വളരെ പ്രധാനപെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നത്‌ ,സമ്മര്‍ ഇന്‍ ബ്രിട്ടണ്‍, ഓര്‍മ്മകളില്‍ സെലിന്‍ , തുടങ്ങിയ ചിത്രങ്ങളുടെ ജീവ നാടിയായി പ്രവര്‍ത്തിച്ച മികച്ച അഭിനേതാവും ,യുക്കെയിലെ കലാ സാംസ്‌ക്കാരീക മേഖലയിലെ നിറ സാന്നിധ്യവുമായ ശ്രീ സീ എ ജോസഫ്‌ ആണ്‌ . കൂടാതെ അമ്മുവിലൂടെയും, ദി എട്‌ജെ ഓഫ്‌ സാനിറ്റിയിലൂടെയും അഭിനയ രേങ്ങത്തെക്ക്‌ കടന്നു വന്ന ബിനോയ്‌ മാത്യു ,പ്രവീണ്‍ ആന്റണി. ജോജി ജോയ്‌ ,ആന്റണി മിലെന്‍ ,കിംഗ്‌ സണ്‍ ജോസഫ്‌ തുടങ്ങിയവരും ഈ ചിത്രത്തിന്റ്‌റെ ഭാഗമാകും .

ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം കിങ്ങ്‌സണ്‍ ജോസഫും , മെയ്‌ക്കപ്പ്‌ സതീഷ്‌ കുമാര്‍ ,ഫ്രെടിന്‍ എന്നിവരുമാണ്‌ നിര്‍വഹിക്കുനത്‌.
.
യുക്കെ മലയാളി പ്രോടക്ഷേന്‍സ്‌ മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഒരു ബിലാത്തി പ്രണയത്തിന്റ്‌റെ പൂജ, ജൂണ്‍ പകുതിയോടു കൂടി ഈസ്റ്റ്‌ഹാമില്‍ വച്ച്‌ നടക്കും . ഈ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും മറ്റു മേഖലകളിലും ബന്ധപെട്ടു പ്രവര്‍ത്തിക്കുവാന്‍ താല്‌പര്യമുള്ളവര്‍
ബന്ധപ്പെടുക ; കനെഷ്യസ്‌ അത്തിപ്പുഴ 07737061687 , ജിന്‍സന്‍ ഇരിട്ടി 07400737778 സിന്ധു എല്‍ദോ 07718998353 .
ഒരു ബിലാത്തി പ്രണയവുമായി യുക്കെ മലയാളികള്‍ മലയാള സിനിമ രംഗത്തേക്ക്‌
ഒരു ബിലാത്തി പ്രണയവുമായി യുക്കെ മലയാളികള്‍ മലയാള സിനിമ രംഗത്തേക്ക്‌
ഒരു ബിലാത്തി പ്രണയവുമായി യുക്കെ മലയാളികള്‍ മലയാള സിനിമ രംഗത്തേക്ക്‌
ഒരു ബിലാത്തി പ്രണയവുമായി യുക്കെ മലയാളികള്‍ മലയാള സിനിമ രംഗത്തേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക