Image

പ്രണയ പരിഭവം (കവിത: രാജു ജോയി, ന്യൂജേഴ്‌സി)

Published on 02 June, 2014
പ്രണയ പരിഭവം (കവിത: രാജു ജോയി, ന്യൂജേഴ്‌സി)
പരിഭവമെന്തിനു പ്രിയ സഖിയെന്നോടു
പറയു നിന്‍ മനതാരിന്‍ മൗനത്തിനുത്തരം
പണ്ടത്തെ പുഞ്ചിരി ചുണ്ടത്തെവിടയോ
പൂത്തു വിരിഞ്ഞു കൊഴിഞ്ഞങ്ങു പോയല്ലോ

അന്ന്‌ നാം രണ്ടാളും പാടിയ ഗാനത്തിന്‍
ഈരടിയിന്നിതാ തന്ത്രി നിലച്ചപോല്‍
അന്ന്‌ നാം കെട്ടിയ സ്വപ്‌നത്തിന്‍ ചില്ലകള്‍
ഇന്നിതാ ഇളകി ചിതറി ചുറ്റിലും

അന്ന്‌ നാം ഹൃദയത്തില്‍ നട്ടു നനച്ചൊരു
പ്രേമത്തിന്‍ മുല്ലയും വാടി കരിഞ്ഞുവൊ
അന്ന്‌ നാമുയര്‍ത്തിയ സ്‌നേഹത്തിന്‍ മണിയറ
എന്തെ ഇളകിയുലഞ്ഞു മറിഞ്ഞുപൊയ്‌

എന്‍ മുഖം കാണുമ്പോള്‍ നിന്‍ ചുണ്ടില്‍ വിരിയുന്ന
പുഞ്ചിരി പൂമൊട്ടു വാടി കരിഞ്ഞുവോ
എങ്കിലുമെന്‍ തങ്കം നിന്നെ മറക്കുവാന്‍
ഈ ജന്മമോരിക്കലും ആവതില്ലോമനേ....
പ്രണയ പരിഭവം (കവിത: രാജു ജോയി, ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക