Image

ഫൊക്കാനാ കവിതാ ചര്‍ച്ചയില്‍ ഡോ. ശകുന്തളാ വേണുഗോപാലും തമ്പി ആന്റണിയും പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 04 June, 2014
ഫൊക്കാനാ കവിതാ ചര്‍ച്ചയില്‍ ഡോ. ശകുന്തളാ വേണുഗോപാലും തമ്പി ആന്റണിയും പങ്കെടുക്കും
ഷിക്കാഗോ: ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോ ഒഹയര്‍ ഹയറ്റ്‌ റീജന്‍സി ഹോട്ടലില്‍ (റോസ്‌മോണ്ട്‌) വെച്ച്‌ നടക്കുന്ന ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനിലെ കവിതാ ചര്‍ച്ചയില്‍ പ്രശസ്‌ത സാഹിത്യകാരിയായ ഡോ. ശകുന്തളാ വേണുഗോപാല്‍ അധ്യക്ഷതവഹിക്കും. പ്രശസ്‌ത കവിയും സിനിമാ നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി മോഡറേറ്റര്‍ ആയിരിക്കും. `കവിതയും നവമാധ്യമങ്ങളും' എന്ന വിഷയം ജോസഫ്‌ നമ്പിമഠം അവതരിപ്പിക്കും.

കവിതാ സമ്മേളനത്തോടനുബന്ധിച്ച്‌ കവിയരങ്ങുമുണ്ടായിരിക്കും. അമ്പത്‌ വരിയില്‍ കവിയാത്ത കവിതകളാണ്‌ അവതരിപ്പിക്കേണ്ടത്‌. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും കവിതകള്‍ അവതരിപ്പിക്കുന്നതിനും താത്‌പര്യമുള്ളവര്‍ താഴെപ്പറയുന്ന നമ്പരിലോ, ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

കവിതാ മോഡറേറ്റര്‍ ജോസഫ്‌ നമ്പിമഠം (214 564 9371, jnambimadam@hotmail.com), സാഹിത്യസമ്മേളനം കണ്‍വന്‍ഷന്‍ കണ്‍വീനര്‍ അഡ്വ. രതീദേവി (708 560 9880 ratheedevi@gmail.com), ലിറ്റററി കോമ്പറ്റീഷന്‍ കോര്‍ഡിനേറ്റര്‍ അബ്‌ദുള്‍ പുന്നയൂര്‍ക്കുളം (586 944 1805 moideen87@hotmail.com).
ഫൊക്കാനാ കവിതാ ചര്‍ച്ചയില്‍ ഡോ. ശകുന്തളാ വേണുഗോപാലും തമ്പി ആന്റണിയും പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക