Image

ഡല്‍ഹി സ്‌ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ 2 ലക്ഷം നഷ്‌ടപരിഹാരം

Published on 21 November, 2011
ഡല്‍ഹി സ്‌ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ 2 ലക്ഷം നഷ്‌ടപരിഹാരം
ന്യൂഡല്‍ഹി: ഞായറാഴ്‌ച കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 15 പേരുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഡല്‍ഹി സര്‍ക്കാര്‍ 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഗുരുതരമായി പരിക്കേറ്റവര്‍ക്ക്‌ 50,000 രൂപയും നിസാര പരിക്കുള്ളവര്‍ക്ക്‌ 5,000 രൂപയും നല്‍കുമെന്നും അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഉത്തരവിട്ടുണ്ടെന്ന്‌ ഷീല ദീക്ഷിത്‌ അറിയിച്ചു. പരിക്കേറ്റവര്‍ക്ക്‌ ശരിയായ ചികില്‍സ ലഭ്യമാക്കണമെന്ന്‌ അവര്‍ ആശുപത്രി അധികൃതരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഞായറാഴ്‌ച കിഴക്കന്‍ ഡല്‍ഹിയില്‍ ഹിജഡകളുടെ സമ്മേളനം നടക്കുന്ന കമ്യൂണിറ്റി ഹാളിലാണ്‌ തീപിടിത്തമുണ്ടായത്‌. സംഭവത്തില്‍ 15പേര്‍ മരിക്കുകയും 50ലധികം പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക