Image

വീട്ടുമാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നത്‌ കോടതി വിലക്കി

Published on 21 November, 2011
വീട്ടുമാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നത്‌ കോടതി വിലക്കി
കൊച്ചി: വീട്ടുമാലിന്യങ്ങള്‍ അലക്ഷ്യമായി റോഡിലും പൊതുസ്ഥലങ്ങളിലും തള്ളുന്നത്‌ ഹൈക്കോടതി വിലക്കി. ചിലര്‍ ഇക്കാര്യത്തില്‍ നല്‍കിയ ഏതാനും ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ച്‌ നിര്‍ണായകമായ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. വിലക്ക്‌ ലംഘിക്കുന്നവര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്‌ നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക്‌ കോടതി നിര്‍ദേശം നല്‍കി.

ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഏതാനും ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ച്‌ നിര്‍ണായകമായ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

മാലിന്യം അലക്ഷ്യമായി തളളുന്നതിനെതിരെ കടുത്ത നടപടികള്‍ ഉള്‍പ്പെടുത്തി മുന്‍സിപ്പല്‍, പഞ്ചായത്ത്‌ ആക്‌ട്‌ ഭേദഗതി ചെയ്‌ത്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ ഇറക്കുമെന്ന്‌ മന്ത്രി എം.കെ. മുനീര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക