Image

ആള്‍ദൈവങ്ങള്‍ (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 05 June, 2014
ആള്‍ദൈവങ്ങള്‍ (ബ്ലെസന്‍ ഹൂസ്റ്റണ്‍)

ആള്‍ ദൈവങ്ങള്‍ അരങ്ങു തകര്‍ക്കുന്ന നാടായി മാറിയിരിക്കുകയാണ് ഇന്ത്യ. ദൈവങ്ങളെ വച്ച് മനുഷ്യരെ മുതലെടുക്കുന്ന ഈ ആള്‍ദൈവങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ ഭയപ്പെടേണ്ടതെന്നതാണ് ഒരു സത്യം. വെറുത്താല്‍ അതിഭയങ്കര ക്രൂരത കാട്ടാനും ഇല്ലായ്മ ചെയ്യാനും ഈ ആള്‍ദൈവങ്ങള്‍ക്ക് യാതൊരു മടിയും ഭയവുമില്ല. അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറിക്കൂടി അധികാരവര്‍ഗ്ഗത്തെ നിയന്ത്രിച്ചുകൊണ്ട് അനധികൃത സമ്പാദനം നടത്തി ഭക്തിയുടെയും ലാളിത്യത്തിന്റെയും മൂടുപടമണിഞ്ഞുകൊണ്ട് ദൈവത്തേയും മനുഷ്യരെയും ഒരുപോലെ കബളിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെ ആസ്ഥി കണക്കാക്കാന്‍ പോലും പറ്റാത്തത്രയാണെന്നത് രഹസ്യമായ പരസ്യം. ഈ അടുത്തകാലത്ത് ഇന്തയിലെ ഒരു ആള്‍ദൈവത്തിന്റെ ആസ്ഥി ശതകോടിയാണെന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. ഔദ്യോഗിക കണക്കു പ്രകാരമാണെങ്കില്‍ ആ ആള്‍ ദൈവം ലോകത്തിലെ ഏറ്റവും വലിയ പത്ത് കോടീശ്വരന്മാരില്‍ ഒരാളായി കണക്കാം. ഔദ്യോഗികമായി ഒരു ആള്‍ദൈവവും തങ്ങള്‍ക്ക് എത്ര ആസ്ഥിയുണ്ടെന്ന് പുറത്തുവിടാറില്ലാത്തതുകൊണ്ട് അതൊക്കെ പരമരഹസ്യമായിരിക്കും. ഈ കോടികള്‍ നേടിയത് അനധികൃതമാര്‍ഗ്ഗത്തില്‍ കൂടിയും ദൈവത്തെ കാട്ടുകൊടുക്കാമെന്ന് പറഞ്ഞ് സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞുമുണ്ടാക്കിയതാണ്. ദൈവത്തേക്കാള്‍ ആശദൈവങ്ങളെ പൂജിക്കുന്ന ജനത്തെ നോക്കി വിഡ്ഢിയെന്നു പറഞ്ഞാലും ആ ജനം അത് ഒരംഗീകാരമായി കരുതാം ഇന്ത്യലെ ജനം.

ഇന്ത്യയില്‍ മാത്രമല്ല ആള്‍ ദൈവങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ആള്‍ദൈവങ്ങളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആള്‍ ദൈവങ്ങള്‍ കുറച്ചു കൂടുതലാണെന്നു പറയാം. ഇന്ത്യയിലെ ചില ആള്‍ദൈവങ്ങള്‍ ഈ അടുത്തകാലത്ത് കാട്ടികൂട്ടിയ ചില കോപ്രായങ്ങളാണ് ഇന്ത്യയിലെ ആള്‍ദൈവങ്ങളെ കുറിച്ച് എഴുതാന്‍ കാരണം. ആത്മീയതയുടെ മൂടുപടത്തില്‍ ആളുകളെ വഞ്ചിക്കുന്ന അര്‍ത്ഥപൂര്‍ണ്ണമല്ലാത്ത ജീവിതത്തില്‍ കൂടി ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവതരിക്കുന്ന അല്ലെങ്കില്‍ അവതരിപ്പിക്കുന്ന ഈ ആള്‍ദൈവങ്ങള്‍ സത്യത്തില്‍ നിഗൂഢ രഹസ്യങ്ങളുടെ കലവറയാണെന്നു തന്നെ പറയാം. രഹസ്യങ്ങള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ അവര്‍ക്കുള്ള മിടുക്കും ധൈര്യവും മറ്റാര്‍ക്കുമില്ലായെന്നു തന്നെ പറയാം.

മുന്‍പ് പല ആള്‍ ദൈവങ്ങളും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ധീരേന്ദ്ര ബ്രഹ്മചാരിയായിരുന്നു അതില്‍ ഒരാള്‍. ഇന്ദിരയുടെ ഭരണകാലത്തായിരുന്നു ധീരേന്ദ്രബ്രഹ്മചാരിയുടെ യഥാര്‍ത്ഥ ശക്തികണ്ടത്. ആശ്രമത്തില്‍നിന്ന് അന്ന് ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഒന്നും രണ്ടും പ്രാവശ്യം പ്രത്യേകവിമാനത്തില്‍ പറക്കുമായിരുന്നതുകൊണ്ടാണ് അദ്ദേഹത്തെ പറക്കും സ്വാമിയെന്ന് വിളിക്കാന്‍ കാരണം. ഈ പറക്കല്‍ ഇന്ദിരയുടെ സഫ്ദര്‍ജംഗ് റോഡിലുള്ള പ്രധാനമന്ത്രി വസതിയിലേക്കായിരുന്നത്രെ. രാഷ്ട്രീയ ചാണക്യസൂത്രങ്ങള്‍ മെനയാനും ഭരണകാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാനു മായിരുന്നുയെന്നുമാണ് പറയപ്പെട്ടിരുന്നത്. ഇന്ദിരയുടെ ഓഫീസില്‍ അനുവാദമില്ലാത്ത കടന്നുചെല്ലാന്‍ കഴിഞ്ഞിരുന്ന രണ്ട് വ്യക്തികളില്‍ ഒരാളായിരുന്നു ബ്രഹ്മചാരി.


അടിയന്തരാവസ്ഥയ്കു സജ്ജയ് ഗാന്ധിയുടെ മരണത്തിലും ധീരേന്ദ്രബ്രഹ്മചാരിക്ക് പങ്കുണ്ടെന്നുപോലും പലരും ആരോപണമുന്നയിക്കുകയുണ്ടായി. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുന്‍പ് ഇന്ദിര അയാളുമായി സംസാരിച്ചിരുന്നുവത്രെ. കാബിനറ്റ് മന്ത്രിമാര്‍ക്കു പോലും അദ്ദേഹത്തിന് ഭയമായിരുന്നുയെന്ന് പറയുമ്പോള്‍ ആള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ എത്ര സ്വാധീനം ചെലുത്തിയിരുന്നുയെന്ന് വ്യക്തമാക്കുന്നുണ്ട്. അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇരുന്നുകൊണ്ട് ഇന്ത്യയെ അമ്മാനമാടിയ ധീരേന്ദ്രബ്രഹ്മചാരി അനധികൃതമായി സംബാധിച്ചത് എണ്ണിയാല്‍ തീരാത്തത്രയായിരുന്നു.

അയാളും ദൈവത്തെ മൊത്തത്തില്‍ വിലക്കെടുക്കുകയായിരുന്നു ചെയ്തത്. പറക്കും സ്വാമി പറന്നുകൊണ്ടിരുന്നപ്പോള്‍ തന്നെ അകാലമൃത്യുവിനിരയായതോടെ ആ അധ്യായനവും അവസാനിച്ചു.

അതിനുശേഷം വന്ന മറ്റൊരു ദൈവമായിരുന്നു ചന്ദ്രസ്വാമി. ജനതാദള്‍ സര്‍ക്കാരിന്റെയും പിന്നീട് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോഴും ചന്ദ്രസ്വാമിയായിരുന്നു ഡല്‍ഹിയില്‍ പല തീരുമാനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതത്രെ.


ചന്ദ്രസ്വാമിയുടെ പൊടികൈ ഇന്ത്യക്ക് പുറത്ത് അമേരിക്കയില്‍ വരെയെത്തിയിട്ടുണ്ട്. ജിമ്മികാര്‍ട്ടര്‍ അമേരിക്കന്‍ പ്രസിഡന്റാകുന്നതിനു മുന്‍പ് കാര്‍ട്ടറുടെ അമ്മയോട് നിങ്ങളുടെ മകന്‍ അമേരിക്കയുടെ പ്രസിഡന്റാകുമെന്ന് പ്രവചന നടത്തിയതായിരുന്നു ആ സംഭവം. ചന്ദ്രസ്വാമിയുടെ പ്രവചനം ഫലിച്ചു. കാര്‍ട്ടര്‍ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവിടംകൊണ്ടും തീര്‍ന്നില്ല. കാര്‍ട്ടറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേകക്ഷണം വരെ ചന്ദ്രസ്വാമിക്ക് കിട്ടിയെന്നതാണ് സത്യം.

ഇങ്ങനെ ആള്‍ദൈവങ്ങള്‍ പല അവസരത്തിലും പല രൂപത്തിലും അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ അവരവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടിയും മറ്റു പലരുടെയും നിഗൂഢതകള്‍ക്ക് മറയാകാനും വേണ്ടിയുമായിരുന്നു. ആ തട്ടിപ്പ് മനസ്സിലാക്കാതെ ജനം അവരോടൊപ്പം കൂടുമ്പോള്‍ ജനം വെറും വിഡ്ഢികളായി മാറും. വിവര വും വിദ്യാഭ്യാസവമുള്ള സാക്ഷരതയില്‍ അഭിമാനിക്കുന്ന കേരളത്തിലെ ജനത്തെപോലും വി ഡ്ഢികളാക്കുന്ന ആള്‍ദൈവങ്ങള്‍ ഉണ്ട് എന്നതാണ് ഒരു സത്യം.

ആള്‍ദൈവങ്ങള്‍ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
RAJAN MATHEW DALLAS 2014-06-07 12:48:16
സാധാരണക്കാരെ അല്ല ! അഭ്യസ്തവിദ്യരായ കോടിപതികലെയാണ് പിഴിയുന്നത് ! അവരാണ് സമാധാനം വിലക്ക് വാങ്ങാൻ ശ്രമിക്കുന്നത് !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക