Image

ഷാജി എഡ്വേര്‍ഡിനു പിന്തുണയുമായി ഫ്‌ളോറഡയിലെ സംഘടനകള്‍

എബി ആനന്ദ്‌ Published on 05 June, 2014
ഷാജി എഡ്വേര്‍ഡിനു പിന്തുണയുമായി ഫ്‌ളോറഡയിലെ സംഘടനകള്‍
മയാമി:ഫോമയുടെ മൂന്നാമത്‌ കണ്‍വെന്‍ഷന്റെ ട്രഷററായി പ്രവര്‍ത്തിച്ച്‌, ആ കണ്‍വന്‍ഷന്‌ ഏറ്റവും അധികം രജിസ്‌ട്രേഷനുകള്‍ ഉണ്ടാക്കുകയും, കണക്കുകള്‍ കൃത്യമായി സൂക്ഷിച്ച്‌ നിസ്വാര്‍ത്ഥ സംഘടനാ പ്രവര്‍ത്തനം കാഴ്‌ചവെച്ച്‌ ന്യൂയോര്‍ക്കില്‍ നിന്നും ഈവര്‍ഷം ഫോമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ഷാജി എഡ്വേര്‍ഡിന്‌ ഫ്‌ളോറിഡയിലെ ഓര്‍ലാന്റോ മുതല്‍ മയാമി വരെയുള്ള എല്ലാ മലയാളി സംഘടനകളും ഒരുമിച്ച്‌ പിന്തുണ പ്രഖ്യാപിച്ചു.

ഓര്‍ലാന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (ഒരുമ) പ്രസിഡന്റ്‌ രഞ്‌ജിത്‌ താഴത്തുമഠത്തില്‍, പാംബീച്ച്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ലോക്കൂസ്‌ പൈനുങ്കല്‍, നവകേരളാ ആര്‍ട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ റെജി തോമസ്‌, കേരള സമാജം പ്രസിഡന്റ്‌ ജോയി ആന്റണി എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പിന്തുണ അറിയിച്ചു. ഈവര്‍ഷം ഫ്‌ളോറിഡയില്‍ നിന്നുള്ള 30 വോട്ടുകളില്‍ 20 വോട്ടുകളും കരസ്ഥമാക്കി മുന്നില്‍ നില്‍ക്കുന്ന ഷാജി എഡ്വേര്‍ഡ്‌ വിജയിച്ച്‌ മയാമി കണ്‍വന്‍ഷന്റെ ഭാഗമാകുമെന്നുള്ള ആത്മവിശ്വാസത്തിലാണ്‌ ഫ്‌ളോറിഡയിലെ ഈ സംഘടനകളും മലയാളികളും.
ഷാജി എഡ്വേര്‍ഡിനു പിന്തുണയുമായി ഫ്‌ളോറഡയിലെ സംഘടനകള്‍
Join WhatsApp News
Fomaa Member 2014-06-07 11:40:39
മറ്റുള്ളവര്ക്ക് അവസരം കൊടുക്കൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക