Image

ജനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: രാജാവ്‌

Published on 21 November, 2011
ജനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: രാജാവ്‌
മനാമ: മന്ത്രാലയത്തിന്‍െറ വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന്‌ രാജാവ്‌ ഹമദ്‌ ബിന്‍ ഈസ ആല്‍ ഖലീഫ പറഞ്ഞു. ഗുദൈബിയ പാലസില്‍ നടന്ന കാബിനറ്റ്‌ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പൗരന്മാരുടെ നാനോന്മുഖമായ വളര്‍ച്ചക്ക്‌ ഉതകുന്ന വികസന പ്രവര്‍ത്തനങ്ങളാണ്‌ മന്ത്രാലയം നടപ്പിലാക്കുന്നത്‌. ദേശീയ ഐക്യമാണ്‌ വികസന കുതിപ്പിന്‌ ആവശ്യം. ദേശീയ ഐക്യത്തിന്‌ ഭംഗം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ എല്ലാവരും അകന്നുനില്‍ക്കണമെന്നും രാജവ്‌ നിര്‍ദേശിച്ചു.
മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍െറയും പൗരന്മാരുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണെന്ന്‌ പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. രാജാവിന്‍െറ നിര്‍ദേശങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്ത ബോധം വര്‍ധിപ്പിക്കുന്നതിന്‌ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: രാജാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക