Image

ഇസ്രത്ത്‌ ജഹാന്‍ വധം: വ്യാജ ഏറ്റുമുട്ടലിലെന്ന്‌ അന്വേഷണസംഘം

Published on 21 November, 2011
ഇസ്രത്ത്‌ ജഹാന്‍ വധം: വ്യാജ ഏറ്റുമുട്ടലിലെന്ന്‌ അന്വേഷണസംഘം
അഹമദാബാദ്‌: ഗുജറാത്തില്‍ കോളജ്‌ വിദ്യാര്‍ഥിയായ ഇസ്രത്ത്‌ ജഹാനെയും മലയാളിയായ പ്രാണേഷ്‌ കുമാര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്‌ വ്യാജ ഏറ്റുമുട്ടലിലാണെന്ന്‌ പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത്‌ ഹൈകോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ഇതിന്‌ ഉത്തരവാദികളായ പോലീസ്‌ ഉദ്യോഗസ്ഥരായ പ്രതികള്‍ക്കെതിരെ 302ാം വകുപ്പനുസരിച്ച്‌ കൊലപാതക കുറ്റത്തിന്‌ കേസെടുക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.

2004 ജൂണ്‍ 15നാണ്‌ ഇവര്‍ കൊല്ലപ്പെടുന്നത്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട തീവ്രവാദികളാണെന്നാരോപിച്ചാണ്‌ അഹ്മാദാബാദ്‌ െ്രെകംബ്രാഞ്ച്‌ ഇസ്രത്ത്‌ ജഹാനേയും സുഹൃത്ത്‌ മലയാളിയായ പ്രാണേഷ്‌ പിള്ള, അംജദ്‌ അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌.

ജസ്റ്റിസുമാരായ ജയന്ത്‌ പട്ടേല്‍, അഭിലാഷ കുമാരി എന്നിവരടങ്ങിയ ബെഞ്ച്‌ അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ ഏഴിന്‌ പ്രത്യേക അന്വേഷണ സംഘത്തോട്‌ ആവശ്യപ്പെട്ടിരുന്നു.
ഇസ്രത്ത്‌ ജഹാന്‍ വധം: വ്യാജ ഏറ്റുമുട്ടലിലെന്ന്‌ അന്വേഷണസംഘം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക