Image

ഫൊക്കാന ചലച്ചിത്രോത്സവത്തില്‍ ഹ്രസ്വ ചിത്ര മത്സരം

Published on 07 June, 2014
ഫൊക്കാന ചലച്ചിത്രോത്സവത്തില്‍ ഹ്രസ്വ ചിത്ര മത്സരം
പ്രവാസി മലയാളികളുടെ ചലച്ചിത്രസ്വപ്നങ്ങള്ക്ക്  വണ്ണച്ചിറകേകി ഫൊക്കാനയുടെ രണ്ടാമത് ചലച്ചിത്രോത്സവത്തിന് ഷിക്കാഗോയില്‍ 2014 ജൂലൈ 5-ന് തിരിതെളിയുന്നു. ഫൊക്കാനയുടെ 16-മത് ദേശീയ കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് ആവേശോജ്ജ്വലമായ ഈ ചലച്ചിത്ര മാമാങ്കം അരങ്ങേറുകയെന്ന് ഫിലിം ഫെസ്റ്റ് ചെയര്‍മാന്‍ ശബരിനാഥ് അറിയിച്ചു.

ജീവിതസന്ധാരണത്തിനായി അന്യനാടുകളില്‍ ചേക്കേറി പ്രവാസികളായി മാറിയ ചലച്ചിത്ര കലാപ്രതിഭകളെ ആദരിക്കുവാനായി ഫൊക്കാന നേതൃത്വം നല്‍കുന്ന ഈ സംരംഭം തുടര്‍ച്ചയായ രണ്ടാം തവണയും നിറഞ്ഞ സന്തോഷത്തോടുകൂടിയാണ് പ്രവാസി ലോകം ഏറ്റെടുക്കുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള പറഞ്ഞു.

കഴിഞ്ഞ 32 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ കലാസാംസ്കാരിക മണ്ഡലങ്ങളില്‍ സജീവമായി ഇടപെട്ട് അവര്‍ക്ക് താങ്ങും തണലുമേകാന്‍ കഴിഞ്ഞു എന്നുള്ളത് ഫൊക്കാനയുടെ വിജയകരമായ പ്രവര്‍ത്തന ചരിത്രമാണെന്നും ഈ ചലച്ചിത്രോത്സവം അതിന് മാറ്റു കൂട്ടുമെന്നും ഫൊക്കാന ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.

ഇതിനോടകം തന്നെ അമേരിക്കന്‍ മലയാളികള്‍ അവരുടെ ഹൃദയത്തില്‍ ഏറ്റെടുത്ത ഫൊക്കാന ഫിലിം ഫെസ്റ്റ് വീണ്ടും വര്‍ദ്ധിച്ച വര്‍ണ്ണച്ചാരുതയോടെ ജനഹൃദയങ്ങളിലേക്ക് കടന്നുവരുന്നതില്‍ സന്തുഷ്ടരാണ് അമേരിക്കന്‍ മലയാളികള്‍ എന്ന് ഫൊക്കാന ട്രസ്റ്റിബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ പറഞ്ഞു.

ആഗോള പ്രവാസി മലയാളികള്‍ക്കായി നടത്തുന്ന ഹ്രസ്വ ചിത്രമത്സരമാണ് ഫൊക്കാന ഫിലിം ഫെസ്റ്റിന്റെ മുഖ്യാകര്‍ഷണം. 15 മിനുട്ടില്‍ താഴെ ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളാണ് പ്രവാസി മലയാളികളില്‍ നിന്നും മത്സരത്തിലേക്ക് ക്ഷണിക്കുന്നതെന്ന് ഫിലിം ഫെസ്റ്റ് കണ്‍വീനേഴ്സ് ജയന്‍ മുളങ്ങാടും, കെ.കെ ജോണ്‍സണും സംയുക്തമായി അറിയിച്ചു. 

ആഗോള പ്രവാസികള്‍ക്കിടയിലുള്ള ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുവാന്‍ ഫൊക്കാന നടത്തുന്ന ആത്മാര്‍ഥ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഫിലിം ഫെസ്റ്റിവല്‍ എന്ന് ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അറിയിച്ചു. 

മികച്ച ചിത്രത്തിനും, സംവിധായകനും ക്യാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കേറ്റും നല്‍കുന്നതാണ്. ഹ്രസ്വ ചിത്ര മത്സരത്തിന്റെ എന്‍ട്രികള്‍ ജൂണ്‍ 20-നു മുമ്പായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ അയക്കേണ്ടതാണ്. ഗണേശ്‌നായര്‍, ഷെറിന്‍ എബ്രഹാം, കെ.കെ ജോണ്‍സണ്‍, ജോണ്‍ ഐസക്, ജയന്‍ മുളങ്ങാട്, വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ അടങ്ങുന്ന ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ആവേശകരമായ പ്രവര്‍ത്തനങ്ങളും ആയി മുന്നോട്ട് പോകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും ഫൊക്കാന ഫിലിം ഫെസ്റ്റിവല്‍ എന്ന ഫെയ്‌സ് ബുക്ക് പേജിലോ ഫൊക്കാന Fokanafilmfest@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
ഫൊക്കാന ചലച്ചിത്രോത്സവത്തില്‍ ഹ്രസ്വ ചിത്ര മത്സരംഫൊക്കാന ചലച്ചിത്രോത്സവത്തില്‍ ഹ്രസ്വ ചിത്ര മത്സരം
Join WhatsApp News
കുട്ടപ്പൻ 2014-06-07 14:45:10
ഇവർ പപ്പായ ബുദ്ധ കാണിക്കുമോ, എങ്കിൽ കാണാരുന്നു.

പ്ണ്ടിട്ടു ഗോപി 2014-06-09 10:03:39
പപ്പായ ബുദ്ധൻ അല്ല. തെറ്റ് പറഞ്ഞു പഠിക്കരുത്. അത് ശരിയായി പറയണം, ഇതുപോലെ- പപ്പില്ലാ ബുദ്ധാൻ !
Raju 2014-06-09 14:51:30
പാപ്പരായ ബുദ്ധൻ ആണു കൂടുത ശരി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക