Image

ഫൊക്കാനാ ന്യൂയോര്‍ക്ക്‌ സ്‌പെല്ലിംഗ്‌ ബീ മത്സരം

Published on 07 June, 2014
ഫൊക്കാനാ ന്യൂയോര്‍ക്ക്‌ സ്‌പെല്ലിംഗ്‌ ബീ മത്സരം
ന്യൂയോര്‍ക്ക്‌: മലയാളിക്ക്‌ തിലകക്കുറി അണിയിക്കുന്ന ഫൊക്കാന വിവിധ കര്‍മ്മപരിപാടികള്‍ നടത്തിവരുന്നു. അതില്‍ ഒന്നാണ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന സ്‌പെല്ലിംഗ്‌ ബീ മത്സരം. ന്യൂയോര്‍ക്ക്‌ റീജിയന്‍ ഈ മത്സരത്തെ സാഘോഷം വരവേല്‍ക്കുന്നു. വിജയികളായ കുട്ടികള്‍ക്ക്‌ പുരസ്‌കാരവും നല്‍കിവരുന്നു.

7-6-2014 രാവിലെ 10.30-ന്‌ നടക്കുന്ന ന്യൂയോര്‍ക്ക്‌ സ്‌പെല്ലിംഗ്‌ ബീ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മത്സരത്തില്‍ വളരെയേറെ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുക്കുന്നതാണ്‌. യോങ്കേഴ്‌സ്‌ പബ്ലിക്ക്‌ ലൈബ്രറിയാണ്‌ വേദി. രാവിലെ 10.30നു തന്നെ മത്സരം നടക്കത്തക്കവിധം എല്ലാവരുടേയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നു.

നാഷണല്‍ കോര്‍ഡിനേറ്റരും, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റുമായ വര്‍ഗീസ്‌ ഉലഹന്നാന്‍, സ്‌പെല്ലിംഗ്‌ ബീ കണ്‍വനീര്‍ ഗണേഷ്‌ ജി. നായര്‍, റീജിയണല്‍ പ്രസിഡന്റ്‌ വിനോദ്‌ കെയാര്‍കെ എന്നിവര്‍ നേതൃത്വം നല്‌കുന്നു.
ഫൊക്കാനാ ന്യൂയോര്‍ക്ക്‌ സ്‌പെല്ലിംഗ്‌ ബീ മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക