Image

ഫ്‌ളോറിഡയിലെ ബഹുഭൂരിപക്ഷം അസോസിയേഷനുകളും ജയിംസ്‌ ഇല്ലിക്കല്‍ സജി കരിമ്പന്നൂര്‍ ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു

Published on 06 June, 2014
ഫ്‌ളോറിഡയിലെ ബഹുഭൂരിപക്ഷം അസോസിയേഷനുകളും ജയിംസ്‌ ഇല്ലിക്കല്‍ സജി കരിമ്പന്നൂര്‍ ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു
താമ്പാ: മെയ്‌ 30-ന്‌ താമ്പായിലെ മലയാളി കമ്യൂണിറ്റി സെന്ററില്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ജോസഫ്‌ ഉപ്പൂട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫ്‌ളോറിഡയിലെ വിവിധ അസോസിയേഷനുകളായ മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ, താമ്പാ മലയാളി അസോസിയേഷന്‍, ഓര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഒരുമ), അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) തുടങ്ങിയ അസോസിയേഷനുകളുടെ പ്രതിനിധികളും പ്രസിഡന്റുമാരും, ഫോമാ പ്രസിഡന്റ്‌, ട്രഷറര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ജയിംസ്‌ ഇല്ലിക്കലിനും സജി കരിമ്പന്നൂരിനും പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

2016 ഫോമാ കണ്‍വന്‍ഷന്‌ താമ്പാ/ഓര്‍ലാന്റോ വേദിയാകണമെന്ന്‌ സദസ്‌ ഒന്നടങ്കം തീരുമാനിക്കുകയും, അതിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യുവാന്‍ 101 അംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്‌തു.

ഫോമാ യൂത്ത്‌ ഫെസ്റ്റിവല്‍ ചെയര്‍മാന്‍, ആര്‍.വി.പി, രണ്ടു പ്രാവശ്യം താമ്പാ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌, രണ്ടു പ്രാവശ്യം ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ്‌, 2012 ഓര്‍ലാന്റോ ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തുടങ്ങി നിരവധി പദവികളില്‍ നിസ്‌തുല പ്രവര്‍ത്തനം കാഴ്‌ചവെച്ച ശക്തനായ നേതാവാണ്‌ ജയിംസ്‌ ഇല്ലിക്കല്‍ എന്ന്‌ എം.എ.സി. എഫ്‌ പ്രസിഡന്റ്‌ ജോസഫ്‌ ഉപ്പൂട്ടില്‍ പ്രസ്‌താവിച്ചു.

ഫോമയുടെ എക്കാലത്തേയും പ്രിയങ്കരനായ സംഘടനാ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും കൂടിയായ സജി കരിമ്പന്നൂര്‍ ഫോമാ നേതൃരംഗത്ത്‌ നിരവധി പദവികള്‍ അലങ്കരിച്ചിട്ടുണ്ട്‌. ഫോമാ മീഡിയാ കോര്‍ഡിനേറ്റര്‍/പി.ആര്‍.ഒ, നാഷണല്‍ കമ്മിറ്റി അംഗം, ഫോമയുടെ മുഖപത്രമായ ഫോമാ ന്യൂസിന്റെ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍, ഫോമാ യൂത്ത്‌ ഫെസ്റ്റവല്‍ കോര്‍ഡിനേറ്റര്‍, ഫോമ സുവനീറിന്റെ പ്രഥമ ചീഫ്‌ എഡിറ്റര്‍, കണ്‍വന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍, മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി, ചര്‍ച്ച്‌ ട്രഷറര്‍ തുടങ്ങി ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളില്‍ നൂറുമേനി വിളയിച്ച സജി കരിമ്പന്നൂര്‍ കറപുരളാത്ത ജനകീയ നേതാവാണ്‌. ഫോമയുടെ അടുത്ത സാരഥിയായി സജി വരേണ്ടത്‌ കാലത്തിന്റെ ആവശ്യമാണെന്ന്‌ താമ്പാ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ജോസ്‌ മാധവപ്പള്ളി , എം.എ.സി.എഫ്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ടി. ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ പ്രസ്‌താവിച്ചു.

ഓര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ്‌ മലയാളി അസോസിയേഷന്‍ (ഒരുമ) സ്ഥാപക പ്രസിഡന്റായ സജി ജോണ്‍, നിലവിലെ പ്രസിഡന്റ്‌ രഞ്‌ജിത്ത്‌ താഴത്തുമഠത്തില്‍ എന്നിവര്‍ ഫോമയുടെ അഞ്ചാമത്‌ കണ്‍വന്‍ഷന്‍ താമ്പാ/ഓര്‍ലാന്റോ വേദിയാകേണ്ടതിന്റെ കാരണങ്ങള്‍ അക്കമിട്ട്‌ സദസിന്‌ വിശദീകരിച്ചു.

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) ട്രസ്റ്റി ബോര്‍ഡ്‌ അംഗം ജോണ്‍സണ്‍ ചെറിയാന്‌ (കൊച്ചുമോന്‍) താമ്പാ/ഓര്‍ലാന്റോ കണ്‍വന്‍ഷനും അതിന്റെ സാരഥികള്‍ക്കും അസോസിയേഷന്റെ പരിപൂര്‍ണ്ണ പിന്തുണ വാഗ്‌ദാനം ചെയ്‌തു.

മറ്റ്‌ സംഘടനാ നേതാക്കന്മാരായ ജയ്‌മോന്‍ കളപ്പുരയ്‌ക്കല്‍ (താമ്പാ ബേ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌), ബിനു മാമ്പിള്ളി (ടി.എം.എ സെക്രട്ടറി), അശോക്‌ മേനോന്‍ (ഒരുമ മുന്‍ പ്രസിഡന്റ്‌), നോബിള്‍ ഗംഗാധരന്‍ (ഒരുമ എക്‌സിക്യൂട്ടീവ്‌), ബാബു തോമസ്‌ (എം.എ.സി.എഫ്‌ സെക്രട്ടറി), കുമാര്‍ മരുത്തുപറമ്പില്‍ (എം.എ.സി.എഫ്‌ ട്രഷറര്‍), ജോമോന്‍ കളപ്പുരയ്‌ക്കല്‍ (ഫോമ), സജനാ നിഷാദ്‌, കുര്യന്‍ കോശി, ജയിംസ്‌ ചെരുവില്‍ തുടങ്ങി നിരവധി പേര്‍ 2016 കണ്‍വന്‍ഷന്‍ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ സംസാരിച്ചു. ഒപ്പം പ്രസ്‌തുത യോഗത്തില്‍ രൂപീകരിച്ച 101 അംഗ കമ്മിറ്റി കണ്‍വന്‍ഷനും മത്സരാര്‍ത്ഥികള്‍ക്കുംവേണ്ടി അതിശക്തമായി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
ഫ്‌ളോറിഡയിലെ ബഹുഭൂരിപക്ഷം അസോസിയേഷനുകളും ജയിംസ്‌ ഇല്ലിക്കല്‍ സജി കരിമ്പന്നൂര്‍ ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചുഫ്‌ളോറിഡയിലെ ബഹുഭൂരിപക്ഷം അസോസിയേഷനുകളും ജയിംസ്‌ ഇല്ലിക്കല്‍ സജി കരിമ്പന്നൂര്‍ ടീമിന്‌ പിന്തുണ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക