Image

തിരുവനന്തപുരത്ത്‌ വന്‍ തീപിടുത്തം: ഗോഡൗണ്‍ കത്തിനശിച്ചു

Published on 22 November, 2011
തിരുവനന്തപുരത്ത്‌ വന്‍ തീപിടുത്തം: ഗോഡൗണ്‍ കത്തിനശിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ആര്യശാലയില്‍ വന്‍ തീപിടുത്തമുണ്ടായി. കെ.ആര്‍.എസ്‌ എന്ന പാഴ്‌സല്‍ സര്‍വീസിന്റെ ഗോഡൗണ്‍ കത്തിനശിച്ചു. ഇവിടെനിന്നും സമീപത്തെ അഞ്ചു കടകളിലേക്കും തീ പടര്‍ന്നു. എന്നാല്‍ ആളപായമില്ല.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. അകത്തുണ്ടായിരുന്ന പാഴ്‌സല്‍ സാധനങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു. നാശനഷ്‌ടം കണക്കാക്കിയിട്ടില്ല. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക