Image

ഇന്ത്യയുടെ തെറ്റായ വെബ് മാപ്പ് യു.എസ് നീക്കം ചെയ്തു

Published on 22 November, 2011
ഇന്ത്യയുടെ തെറ്റായ വെബ് മാപ്പ് യു.എസ് നീക്കം ചെയ്തു
വാഷിങ്ടണ്‍: പാക് അധീന കശ്മീരിനെ പാകിസ്താന്റെ ഭാഗമായി ചിത്രീകരിച്ച മാപ്പുകള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു.

മാപ്പില്‍ രേഖപ്പെടുത്തിയ അതിര്‍ത്തി വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് മാപ്പുകള്‍ നീക്കം ചെയ്തതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിക്ടോറിയ നുലാന്‍ഡ് അറിയിച്ചു.

ശരിയായ അതിര്‍ത്തി രേഖപ്പെടുത്തിയ മാപ്പ് ലഭിക്കുന്നതിനനുസരിച്ച് പുതിയത് നല്‍കുമെന്നും വക്താവ് പറഞ്ഞു.

ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചതിനെതുടര്‍ന്നാണ് തെറ്റായ മാപ്പ് നീക്കം ചെയ്തത്.

www.state. gov എന്ന വെബ് സൈറ്റിലെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പാകിസ്താനും തിരഞ്ഞെടുക്കുമ്പോള്‍ കാണിച്ചിരുന്ന മാപ്പുകളാണ് നീക്കം ചെയ്തത്. എന്നാല്‍ ചൈന തിരഞ്ഞെടുക്കുമ്പോള്‍ തെറ്റായി അതിര്‍ത്തി രേഖപ്പെടുത്തിയ ഇന്ത്യയുടെ മാപ്പുതന്നെയാണ് ഇപ്പോഴും കാണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക