Image

ബംഗാരു ലക്ഷ്മണിന്റെ ഹര്‍ജി കോടതി തള്ളി

Published on 22 November, 2011
ബംഗാരു ലക്ഷ്മണിന്റെ ഹര്‍ജി കോടതി തള്ളി
ന്യൂഡല്‍ഹി: വ്യാജ ആയുധക്കമ്പനികള്‍ക്കുവേണ്ടി പ്രതിരോധ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തുവെന്ന കേസിലെ കോടതിനടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് ബംഗാരു ലക്ഷ്മണ്‍ നല്‍കിയഹര്‍ജി സുപ്രീംകോടതി തള്ളി.

കമ്പനിയുടെ ഉല്‍പനങ്ങള്‍ നല്‍കാനുള്ള കരാര്‍ ലഭിക്കാനായി മുന്‍ ബിജെപി അധ്യക്ഷന്‍ ബംഗാരു ല്ക്ഷ്മണ്‍ ശുപാര്‍ശ ചെയ്തുവെന്നാണ് കേസ്.

ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ തെഹെല്‍ക ഡോട് കോം നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിങ്ങിലാണ് പുറത്തായത്. ഇന്ത്യന്‍ കരസേനയ്ക്ക് തെര്‍മല്‍ ഇമേജര്‍ നല്‍കുന്ന കരാറിന് യു.കെ. കമ്പനിയായ വെസ്റ്റ്എന്‍ഡ് ഇന്റര്‍നാഷണലിനുവേണ്ടി ശുപാര്‍ശ നടത്തണമെന്നായിരുന്നു ആവശ്യം.

2001 മാര്‍ച്ച് 13നാണ് വീഡിയോ സി.ഡി. പുറത്തുവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക