Image

ബഹളം: ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

Published on 22 November, 2011
ബഹളം: ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടക്കത്തില്‍തന്നെ ബഹളത്തില്‍ മുങ്ങി. വിലക്കയറ്റം, അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതിനെതുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെതുടര്‍ന്ന് 12 മണിവരെ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നപ്പോള്‍ സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

സഭ സുഗമമായി നടക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക