Image

ആറന്‍മുള: കെ.ജി.എസ്സിനെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍

അനില്‍ പെണ്ണുക്കര, ഈമലയാളി എക്‌സ്‌ക്ലൂസീവ് Published on 10 June, 2014
ആറന്‍മുള: കെ.ജി.എസ്സിനെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍
ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിക്ക് മറുപടിയുമായി കേരള സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി വരുന്നു. ആറന്‍മുളയുടെ പൈതൃക ശാന്തിയും സമ്പത്തും കവര്‍ന്ന് നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഗ്രീന്‍ ട്രൈബ്യൂണല്‍ നടത്തിയ വിധിയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രതിരോധിക്കുവാന്‍ തയ്യാറെടുക്കുന്നു.

നെല്‍ വയലുകള്‍ നികത്താന്‍ ഉപാധികളോടെ അനുമതി നല്‍കുന്ന തരത്തില്‍ നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാരിന്റെ ഗൂഢനീക്കം.

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള നെല്‍വയലോ തണ്ണീര്‍തടമോ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ തുല്യ അളവില്‍ പകരം ഭൂമി കൃഷി ആവശ്യത്തിനായി നീക്കി വച്ചാല്‍ മതി, അല്ലെങ്കില്‍ നികത്തുന്ന ഭൂമിയുടെ വിപണിവില ഭക്ഷ്യസുരക്ഷയ്ക്കായി കെട്ടിവെച്ചാലും മതിയെന്ന വ്യവസ്ഥയുണ്ടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

ഈ തരത്തില്‍ നിയമം ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ തയ്യാറാക്കിയതായാണ് വിവരം. വിമാനത്താവളനിര്‍മ്മാണം ആരംഭിക്കണമെങ്കില്‍ ഇനിയും വയല്‍ നികത്തമമെന്ന് കമ്പനിതന്നെ സമ്മതിക്കുന്നുണ്ട്. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്ന് വ്യവസായ വകുപ്പാണ് ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് യു.ഡി.എഫിന്റെ നിര്‍ദ്ദേശപ്രകാരം ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എം. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. മന്ത്രിമാരായ കെ.എം.മാണി, കെ.വി.മോഹനന്‍, ആര്യാടന്‍ മുഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ.മുനീര്‍, അടൂര്‍പ്രകാശ് എന്നിവരാണ് സമിതിയിലെ മന്ത്രിസഭാപ്രതിനിധികള്‍. വ്യവസ്ഥകളോടെയാണെങ്കിലും വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന നിയമം ഭേദഗതിയോടെ നിലവില്‍ വരുന്നതോടെ നെല്‍വയല്‍ നികത്തല്‍ വളരെ എളുപ്പത്തില്‍ നടക്കും. പ്രധാനമായും പൊതുആവശ്യത്തിനുവേണ്ടി മാത്രമായി നെല്‍വയല്‍  നികത്താന്‍ അനുമതി നല്‍കാമെന്ന കൗശലമാണ് ഭേദഗതിയുടെ കാതല്‍. വീട് നിര്‍മ്മാണത്തിനടക്കം വയല്‍ നികത്താന്‍ അനുമതി ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിയഭേദഗതിക്കൊരുങ്ങുന്നത്. ഭക്ഷ്യസുരക്ഷയെപ്പറ്റി ലോകത്തുയരുന്ന മുറവിളിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ നീക്കം നാളെ ആറന്‍മുളയിലെ ജനങ്ങള്‍ വീണ്ടും സമരത്തിനിറങ്ങും എന്നത് ഉറപ്പ്.
ആറന്‍മുള: കെ.ജി.എസ്സിനെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍
Join WhatsApp News
Ninan Mathullah 2014-06-10 07:01:22
Infrastructure development is very important in the larger development of any state or country. It is pure politics when the opposition bring issues of paddy filed against the airport as excuses. Opposition do not want govornment to do any development project as they are afraid that the govornment will come to power again. In the past the issue was the 'Singhavalan Monkey'. It is important to defeat such reactionary forces that block the development of the whole state. If a airport come to the area it will uplift the face of the whole area. The standard of living of the people in the area will get better as the amount of money or income generated from the airport and new job opportunities in the area and the whole state. Proportional to the population of the state, Kerala need additional airports. Taking care of nature is important. If a tree is cut down planting another tree elsewhere in the state is the solution to deforestion and Global warming.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക