Image

ദിലീപ് ഉടനെ വീണ്ടും വിവാഹം കഴിക്കുമോ? മലയാളിക്ക് സംശയം ഇനിയും ബാക്കി.

അനില്‍പെണ്ണുക്കര Published on 11 June, 2014
ദിലീപ് ഉടനെ വീണ്ടും വിവാഹം കഴിക്കുമോ? മലയാളിക്ക് സംശയം ഇനിയും ബാക്കി.
അച്ഛനും അമ്മയും വേര്‍പിരിയുന്നത് സ്‌നേഹമുള്ള ഒരു മക്കള്‍ക്കും ഉള്‍ക്കൊള്ളാനാവില്ല. കോടതിയില്‍ എത്തുന്ന കേസുകളിലും കുട്ടികള്‍ രണ്ടുപേരും ഒന്നിക്കണമെന്നു പറയും. അവസാനം കുട്ടികള്‍ ഒറ്റപ്പെടും. ആരെങ്കിലും ഒരാളോടൊപ്പം അവര്‍ ജീവിക്കും. വറ്റയാള്‍ വല്ലപ്പോഴും കാണാന്‍വരും. ഇങ്ങനെയാവും കാര്യങ്ങള്‍. ഈ കുട്ടികളുടെ ഭാവി എന്താകും എന്ന് ആരും ചിന്തിക്കാറില്ല. സെലിബ്രിറ്റികള്‍ക്ക് ഭാവിയേ വേണ്ട എന്ന ചിന്തിച്ച് നടക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുണ്ട് കേരളത്തില്‍. കാവ്യാമാധവന്റേയും നിഷാല്‍ ചന്ദ്രയുടെയും പുറകെ നടന്ന് അവരെ ഒരു വഴിക്കാക്കി. അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തത് അവരുടെ ഭാഗ്യം. എന്നാലും കാവ്യയെ ഇപ്പോഴും ഈ പാപ്പരാസികള്‍ വെറുതെ വിടുന്നില്ല.

പല ചോദ്യങ്ങളാണ് ദിലീപ്- മഞ്ചുവാര്യര്‍ പ്രശ്‌നത്തില്‍ ഉയര്‍ന്നു വരുന്നത്. മഞ്ചു വിവാഹശേഷം അഭിനയിക്കുന്നതിനോട് ദിലീപിന് അല്പം പോലും താല്പര്യം ഇല്ലായിരുന്നുവത്രേ. ഒരു കലാകാരന്‍ ഒരിക്കലും അങ്ങനെ ഒരു തീരുമാനമെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുടുംബം, കുട്ടികള്‍ ഒക്കെ ആകുമ്പോള്‍ ഒരു ചെറിയ ഇടവേള. അത്രയും മാത്രമേ ദിലീപും ആഗ്രഹിച്ചുകാണൂ. വീണ്ടും മഞ്ചുവിന് അഭിനയത്തോട് തോന്നിയ പ്രേമമാണോ ഈ വിവാഹമോചനത്തിലെത്തിയെന്ന് വിശ്വിസിക്കുവാനും പ്രയാസം.

പക്ഷെ ഒരുകാര്യം ഉറപ്പ് വര്‍ഷങ്ങളായി ദിലീപ്-മഞ്ചു വിവാഹമോചനം ആഘോഷിക്കുന്ന ഒരാള്‍ക്കും യഥാര്‍ത്ഥകാരണം അറിയില്ല എന്നും വ്യക്തം. പെണ്‍കുട്ടികള്‍ പലപ്പോഴും അമ്മമാരെയാണ് സപ്പോര്‍ട്ട്‌ചെയ്യുക എന്നു പറയും. പക്ഷേ മനോജ് കെ.ജയന്റേയും ദിലീപിന്റേയും മക്കള്‍ ഇപ്പോള്‍ അവരോടൊപ്പമാണ്. അതുകൊണ്ട് എല്ലാ കുഴപ്പവും അമ്മ മാര്‍ക്കാണെന്ന് വിശ്വസിക്കുന്ന തരുണീമണികള്‍ ഉണ്ട്. സത്യം അറിയാവുന്നകോടതിക്ക് മുമ്പില്‍ പോവും യഥാര്‍ത്ഥ സത്യം ഒളിപ്പിച്ചാണ് മിക്കവരും വിവാഹമോചനം നേടുന്നത്.
ഇവിടെയെല്ലാം എന്നും വിഷമിക്കുന്നവര്‍ കുട്ടികളാണ്. എന്ത് വാരിക്കോരി നല്‍കിയാലും മനസിന് ആവശ്യമുള്ളത് പണമോ, സുഖസൗകര്യങ്ങളോ അല്ല. സമാധാനമാണ്. അത് നല്‍കാന്‍ ആര്‍ക്കാണ് കഴിയുക?

ഈശ്വരനോ? നമുക്കോ?


ദിലീപ് ഉടനെ വീണ്ടും വിവാഹം കഴിക്കുമോ? മലയാളിക്ക് സംശയം ഇനിയും ബാക്കി.
Join WhatsApp News
cmc 2014-06-11 14:07:50
do you think the public is worried about what dilip does with his life? find better things to publish in the media.
Truth man 2014-06-11 16:08:46
Cmc you are correct
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക